Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

83 സിനിമയുടെ ക്ലൈമാക്‌സ് കാണാന്‍ ക്ലൈവ് ലോയഡിന് വിഷമമുണ്ട്, കാരണം ഇതാണ്

1983. ഇന്ത്യ ആദ്യമായി ലോകകപ്പ് ഉയര്‍ത്തിയ വര്‍ഷം. കപിലിന്റെ 'ചെകുത്താന്മാര്‍' ലോകകപ്പ് നേടുന്ന ചരിത്ര മുഹൂര്‍ത്തം വെള്ളിത്തിരയില്‍ പുനരാവിഷ്‌കരിക്കുകയാണ് ബോളിവുഡ് സംവിധായകന്‍ കബീര്‍ ഖാന്‍. മുന്‍ ഇന്ത്യന്‍ നായകന്‍ കപില്‍ ദേവായി വേഷമിടുന്ന രണ്‍വീര്‍ സിങ്, '83' ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകള്‍ വാനോളമുയര്‍ത്തുന്നുണ്ട്.

83 സിനിമയുടെ ക്ലൈമാക്‌സ് കാണാന്‍ ക്ലൈവ് ലോയഡിന് വിഷമമുണ്ട്, കാരണം ഇതാണ്

അടുത്തിടെ കബീര്‍ ഖാനും നടന്‍ ബൊമന്‍ ഇറാനിയും ഇന്‍സ്റ്റഗ്രാമില്‍ നടത്തിയ സംഭാഷണം ക്രിക്കറ്റ് പ്രേമികളുടെ ശ്രദ്ധനേടിക്കഴിഞ്ഞു. സംഭവമെന്തെന്നോ? ലണ്ടനില്‍ സിനിമ ചിത്രീകരിക്കവെ വിന്‍ഡീസ് ഇതിഹാസ നായകന്‍ ക്ലൈവ് ലോയഡും ഉണ്ടായിരുന്നു സെറ്റില്‍. ടീം ഇന്ത്യ കപ്പുയര്‍ത്തുന്ന രംഗമായപ്പോള്‍ കബീര്‍ ഖാന്‍ വിന്‍ഡീസ് ഇതിഹാസ നായകനെ കുറച്ചുകൂടി അരികിലേക്ക് ക്ഷണിച്ചു. ഈ സമയം ലോയഡ് ചോദിക്കുകയുണ്ടായി, 'രണ്ടാമതൊരിക്കല്‍ക്കൂടി കപ്പ് നഷ്ടപ്പെടുന്നത് കാണമെന്നാണോ നിങ്ങള് പറയുന്നത്, അതും ഇത്രയടുത്ത് വെച്ച്?'.

ചിത്രത്തില്‍ ക്ലൈവ്് ലോയഡിന്റെ മകനും ക്രിക്കറ്റ് താരമായി എത്തുന്നുണ്ട്. '83' സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും കബീര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. മാല്‍ക്കം മാര്‍ഷലിന്റെ മകന്‍ മാലിയാണ് മാല്‍ക്കം മാര്‍ഷലായി സിനിമയില്‍. മാലി എറിഞ്ഞ പന്തുകളില്‍ നിന്ന് ദിലീപ് വെങ്‌സര്‍ക്കാരായി വേഷമിടുന്ന ആദിനാഥ് എം കൊതാര പലപ്പോഴും ഭാഗ്യം കൊണ്ടുമാത്രമാണ് രക്ഷപ്പെട്ടതെന്ന് കബീര്‍ ഖാന്‍ പറഞ്ഞു. 83 -ലെ ലോകകപ്പില്‍ മാല്‍ക്കം മാര്‍ഷലിന്റെ ബൗണ്‍സര്‍ ഏറ്റാണ് വെങ്‌സര്‍ക്കാരിന് പരിക്കേറ്റതും ഫൈനലില്‍ കളിക്കാന്‍ കഴിയാതെ പോയതും.

83 സിനിമയുടെ ക്ലൈമാക്‌സ് കാണാന്‍ ക്ലൈവ് ലോയഡിന് വിഷമമുണ്ട്, കാരണം ഇതാണ്

നേരത്തെ, കപില്‍ ദേവിന്റെ വിഖ്യാത 'നടരാജ' ഷോട്ട് കളിക്കുന്ന രണ്‍വീറിന്റെ ചിത്രം അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ഇന്ത്യയുടെ ആദ്യ ലോകകപ്പ് സംഘത്തെ സൂക്ഷ്മമായി പഠിച്ച് തയ്യാറാക്കിയ സിനിമ കായിക ലോകത്ത് വലിയ പ്രതീക്ഷകള്‍ നല്‍കുന്നുണ്ട്.

ഇതേസമയം, കൊറോണ വൈറസ് വ്യാപനം അനിശ്ചിതത്വം സൃഷ്ടിക്കുന്ന ഇപ്പോഴത്തെ സാഹചര്യം മുന്‍നിര്‍ത്തി 83 സിനിമയുടെ റിലീസ് നീട്ടിവെച്ചിരിക്കുകയാണ്. ഏപ്രില്‍ 10 -നായിരുന്നു സിനിമയുടെ റിലീസ് തീയതി. എന്നാല്‍ ഇതു പിന്നീട് മാറ്റി. നടന്‍ രണ്‍വീര്‍ സിങ് അടക്കമുള്ളവര്‍ 83 സിനിമയുടെ റിലീസ് നീട്ടിവെച്ച കാര്യം ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചിരുന്നു. ചിത്രത്തില്‍ ദീപിക പദുക്കോണാണ് കപിലിന്റെ ഭാര്യ റോമിയായി വേഷമിടുന്നത്. താഹിര്‍ രാജ് ഭാസിന്‍, അമ്മി വിര്‍ക്ക്, സാഹില്‍ ഖത്താര്‍, ഹാര്‍ഡി സന്ദു, സാഖിബ് സലീം തുടങ്ങിയവരും ചിത്രത്തിലുണ്ട്.

Story first published: Monday, April 20, 2020, 16:02 [IST]
Other articles published on Apr 20, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+