ധോണിയുടെ നാട്ടില്‍ ചെന്നൈയ്ക്ക് കൂറ്റന്‍ തോല്‍വി
റാഞ്ചി: ആദ്യം ബാറ്റ് ചെയ്ത് 185 റണ്‍സടിച്ചപ്പോള്‍ ധോണി വിചാരിച്ചു കാണും ഈ കളിയെങ്കിലും ജയിക്കാമെന്ന്. എന്നാല്‍ വാണം വിട്ട പോലെ കുതിച്ച ഡേവിഡ് വാര്‍ണര്‍ 45 പന്തില്‍ നിന്നും വാരിയ 90 റണ്‍സോടെ ധോണിയുടെ പ്രതീക്ഷകളെ ചാമ്പലാക്കിക്കളഞ്ഞു. ശിഖര്‍ ധവാന്‍ 64 റണ്‍സോടെ പുറത്താകാതെ നിന്ന് ഹൈദരാബാദിന്റെ വിജയം ഉറപ്പിച്ചു.
ക്യാപ്റ്റന്‍ എം എസ് ധോണി, ഡേവിഡ് ഹസി എന്നിവരുടെ മിന്നലടികളോടെയാണ് ചെന്നൈ 185 റണ്‍സിലെത്തിയത്. 41 പന്തില്‍ രണ്ട് ഫോറും നാല് സിക്‌സറും പറത്തിയാണ് ധോണി 51 റണ്‍സെടുത്തത്. ഡേവിഡ് ഹസി 33 പന്തില്‍ അഞ്ച് ഫോറും രണ്ട് സിക്‌സും സഹിതം അര്‍ദ്ധസെഞ്ചുറി തികച്ചു.
തോറ്റെങ്കിലും 16 പോയിന്റോടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പ്ലേ ഓഫിലെത്തി. 1 പോയിന്റുള്ള ഹൈദരാബാദിന് ഇപ്പോഴും നേരിയ പ്രതീക്ഷയ്ക്ക് വകയുണ്ട്.

നാട്ടില്‍ ധോണി പുലിയാണ്
സ്വന്തം നാട്ടില്‍ വെടിക്കെട്ട് ബാറ്റിംഗോടെ തിളങ്ങിയെങ്കിലും ധോണിക്ക് കളി ജയിക്കാന്‍ സാധിച്ചില്ല

ഇത് ധോണി സ്‌റ്റൈല്‍
കോപ്പി ബുക്കിലൊന്നും കാണാന്‍ പറ്റില്ല എന്നാലും ധോണിയുടെ ഈയൊരു ഷോട്ട് വളരെ പ്രസിദ്ധമാണ്

ചേട്ടന്‍ ഹസി അനിയന്‍ ഹസി
മുംബൈയ്ക്ക് വേണ്ടി മൈക് ഹസി തിളങ്ങുന്നില്ലെങ്കിലും അര്‍ദ്ധസെഞ്ചുറിയോടെ ഡേവിഡ് ഹസി മികച്ചൊരിന്നിംഗ്‌സ പുറത്തെടുത്തു.

വാണം പോലെ വാര്‍ണര്‍
45 പന്തില്‍ 90 റണ്‍സോടെ ഹൈദരാബാദിനെ വിജയത്തിലെത്തിച്ച വാര്‍ണര്‍

ശിഖര്‍ ശിക്കാറായി
64 റണ്‍സടിച്ച് പുറത്താകാതെ നിന്ന ശിഖര്‍ ധവാനും വിജയത്തില്‍ നിര്‍ണായകമായി
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications