Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിഹാരിയുടെ പുറത്താകല്‍ വിവാദത്തില്‍; അത് ഔട്ടല്ലെന്ന് ഓസീസ് താരങ്ങള്‍

സിഡ്‌നി: ഓസ്‌ട്രേലിയയ്‌ക്കെതിരായ നാലാം ടെസ്റ്റില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ ഹനുമ വിഹാരിയുടെ പുറത്താകല്‍ വിവാദത്തില്‍. നന്നായി ബാറ്റ് ചെയ്തുകൊണ്ടിരുന്ന വിഹാരി മത്സരത്തിന്റെ 102-ാം ഓവറില്‍ നഥാന്‍ ലിയോണിന്റെ പന്തില്‍ ഷോട്ട് ലെഗില്‍ ലബുഷാഗ്നെ പിടിച്ചാണ് പുറത്തായത്. 42 റണ്‍സെടുത്ത വിഹാരി അമ്പയറുടെ തീരുമാനം വീണ്ടും പരിശോധിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും മൂന്നാം അമ്പയറും പുറത്താകല്‍ സ്ഥിരീകരിക്കുകയായിരുന്നു.

ഓഫ്സ്റ്റമ്പിന് പുറത്ത് പിച്ച് ചെയ്തശേഷം വന്ന പന്തിനെ സ്വീപ്പ് ചെയ്യാനുള്ള ശ്രമത്തില്‍ ബാറ്റില്‍ ഉരസിയെന്നാണ് കണ്ടെത്തല്‍. റിപ്ലേയില്‍ പന്ത് ബാറ്റില്‍ ഉരസുന്നതായി വ്യക്തമാകുന്നില്ല. പന്ത് ബാറ്റിന് മുകളില്‍ എത്തിയതിന് ശേഷം സ്‌നിക്കോ കാണിക്കുന്നതിനാലാണ് പുറത്തായതെന്നാണ് സൂചന. അതേസമയം, വിഹാരി പുറത്തല്ലെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ താരങ്ങളായ മൈക്കിള്‍ ക്ലര്‍ക്ക്, മൈക്ക് ഹസ്സി എന്നിവര്‍ പറഞ്ഞു.

hanumavihari

മത്സരം ലഞ്ചിന് പിരിഞ്ഞശേഷം അവര്‍ ഇക്കാര്യം വിശമായി പരിശോധിക്കുകയും ചെയ്തു. സ്‌നിക്കോ ചെറിയ രീതിയിലുള്ള ശബ്ദത്തിന്റെ സൂചന തരുന്നത് പന്ത് ബാറ്റിന് മുകളില്‍ എത്തിയശേഷമാണ്. സാധാരണ രീതിയില്‍ പന്തും ബാറ്റും തമ്മില്‍ ഉരസുന്ന അതേ അവസരത്തിലാണ് സ്‌നിക്കോയില്‍ ശബ്ദവ്യതിയാനം കാണിക്കുന്നത്. എന്നാല്‍, പന്തു ബാറ്റുമായി ബന്ധമില്ലാത്തപ്പോഴുള്ള ശബ്ദവ്യതിയാനം വിലയിരുത്തിയാണ് വിഹാരിയെ പുറത്താക്കിയതെന്നാണ് സൂചന.

പന്തും ബാറ്റും തമ്മില്‍ വിടവുണ്ടെന്ന് ഹസ്സിയും ക്ലാര്‍ക്കും പറയുന്നു. ഈ അവസരത്തില്‍വരുന്ന ശബ്ദം ഒരുപക്ഷെ ബൂട്ടിന്റേതോ മറ്റേതെങ്കിലുമോ ആയിരിക്കാം. ഇത് അമ്പയര്‍ പരിഗണിക്കാന്‍ പാടില്ലാത്തതാണ്. ബൗളര്‍ നഥാന്‍ ലിയോണിനുപോലും അത് പുറത്താണോ എന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നെന്നും ഹസ്സിയും ക്ലാര്‍ക്കും വിലയിരുത്തി. പന്ത് ബാറ്റില്‍ ഉരസിയില്ലെന്ന് ഉറപ്പുള്ളതിനാലാണ് വിഹാരി ഡിആര്‍എസ്സിന് നല്‍കിയത്. പന്ത് ബാറ്റില്‍ ഉരസിയെങ്കില്‍ 90 ശതമാനവും ബാറ്റ്‌സ്മാന് അറിയാന്‍ കഴിയുമെന്നും താരങ്ങള്‍ വ്യക്തമാക്കി.

Story first published: Friday, January 4, 2019, 14:18 [IST]
Other articles published on Jan 4, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+