Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആരായിരുന്നു ഓസ്‌ട്രേലിയന്‍ ടീമിലെ ആ പന്ത്രണ്ടാമന്‍?

മെല്‍ബണ്‍: ടീമില്‍ പതിനഞ്ചിന് പകരം പതിനാറ് കളിക്കാരെയും കൊണ്ടാണ് തങ്ങള്‍ ലോകകപ്പ് കളിച്ചതെന്ന് ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക്. കളത്തില്‍ പന്ത്രണ്ടുപേരുമായാണത്രെ അവര്‍ കളിക്കാനിറങ്ങിയത്. ആരാണ് ഓസ്‌ട്രേലിയന്‍ ടീമിലെ ആ പന്ത്രണ്ടാമന്‍. മറ്റാര്, ഫില്‍ ഹ്യൂസ് തന്നെ. ലിറ്റില്‍ ബ്രദര്‍ എന്ന് മൈക്കല്‍ ക്ലാര്‍ക്ക് വിളിക്കുന്ന ഫില്‍ ഹ്യൂസ് എന്ന ഇടംകൈയന്‍ ബാറ്റ്‌സ്മാന്‍.

സീന്‍ അബോട്ടിന്റെ പന്ത് കൊണ്ട് ഫില്‍ ഹ്യൂസ് ലോകത്തോട് വിടപറഞ്ഞിട്ട് നാല് മാസം കഴിഞ്ഞെങ്കിലും ഓസ്‌ട്രേലിയ തങ്ങളുടെ താരത്തെ മറന്നില്ല. ഈ ലോകകപ്പ് തങ്ങള്‍ ഹ്യൂസിന് വേണ്ടി നേടിയത് എന്നാണ് ഫൈനല്‍ ജയത്തിന് ശേഷം ക്ലാര്‍ക്ക് പറഞ്ഞത്. ഫില്‍ ഹ്യൂസിന്റെ ഓര്‍മയ്ക്ക് വേണ്ടി ഒരു കറുത്ത ബാഡ്ജും ക്ലാര്‍ക്ക് കൈയില്‍ കെട്ടിയിരുന്നു.

clark

താന്‍ ഓസ്‌ട്രേലിയയ്ക്ക് വേണ്ടി കളിക്കുന്ന കാലത്തോളം ഈ ബാഡ്ജ് കയ്യില്‍ കെട്ടുമെന്ന് ക്ലാര്‍ക്ക് പറഞ്ഞു. ലോകകപ്പ് ഫൈനലോടെ ഏകദിനത്തില്‍ നിന്നും വിരമിച്ച ക്ലാര്‍ക്ക് ഇനി ടെസ്റ്റ് മത്സരങ്ങളിലാകും ഓസീസ് കുപ്പായമിട്ട് ഇറങ്ങുക. ഈ ലോകകകപ്പും ഇന്നത്തെ രാത്രിയും തങ്ങള്‍ ഹ്യൂസിന് വേണ്ടി സമര്‍പ്പിക്കുന്നു എന്നാണ് ക്ലാര്‍ക്ക് പറഞ്ഞത്.

നവംബര്‍ 27 നാണ് ഫില്‍ ഹ്യൂസ് മരിച്ചത്. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഒരു പ്രാദേശിക മത്സരത്തിനിടെ ഫാസ്റ്റ് ബൗളര്‍ സീന്‍ അബോട്ടിന്റെ പന്ത് കഴുത്തില്‍ കൊള്ളുകയായിരുന്നു. മൂന്ന് ദിവസം ആശുപത്രിയില്‍ കഴിഞ്ഞ ശേഷം ഹ്യൂസ് മരണത്തിന് കീഴടങ്ങി. ഹ്യൂസുമായി വളരെ അടുപ്പമുണ്ടായിരുന്ന ഓസീസ് താരമാണ് ക്ലാര്‍ക്ക്.

Story first published: Monday, March 30, 2015, 16:29 [IST]
Other articles published on Mar 30, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+