For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ക്രൈസ്റ്റ്ചര്‍ച്ച് ടെസ്റ്റ്: ഇന്ത്യന്‍ ടീമില്‍ വേണം മൂന്നു മാറ്റങ്ങള്‍

ഒരു ജയം അകലത്തുണ്ട് ന്യൂസിലാന്‍ഡിന് ടെസ്റ്റ് പരമ്പര. ക്രൈസ്റ്റ്ചര്‍ച്ചിലും ഇന്ത്യയെ തോല്‍പ്പിച്ച് മാനം വീണ്ടെടുക്കുകയാണ് കിവിപ്പടയുടെ ലക്ഷ്യം. നേരത്തെ, അഞ്ചു മത്സരങ്ങളടങ്ങിയ ട്വന്റി-20 പരമ്പര ഇന്ത്യ തൂത്തുവാരിയിരുന്നു. എന്നാല്‍ ഇവിടംകൊണ്ടു തീര്‍ന്നു കോലിയും സംഘത്തിന്റെയും തേരോട്ടം. ആദ്യം ഏകദിന പരമ്പര അടിയറവു വെച്ചു. ഇപ്പോള്‍ ടെസ്റ്റ് പരമ്പര സമനിലയില്‍ പിടിക്കാനുള്ള തത്രപ്പാടിലാണ് ടീം ഇന്ത്യ.

3 changes India should make for the 2nd Test | Oneindia Malayalam
കണക്കുകൂട്ടൽ

വെല്ലിങ്ടണ്‍ ടെസ്റ്റില്‍ ഏകപക്ഷീയമായിരുന്നു ന്യൂസിലാന്‍ഡിന്റെ ജയം. നാലാം ദിനം ആദ്യ സെഷനില്‍ത്തന്നെ ആതിഥേയര്‍ പത്തു വിക്കറ്റ് ജയം പിടിച്ചടക്കി. വെല്ലിങ്ടണില്‍ ഏഴു ബാറ്റ്‌സ്മാന്മാരും നാലു ബൗളര്‍മാരുമായാണ് ഇന്ത്യ കളിക്കാനിറങ്ങിയത്. ആദ്യ ഇന്നിങ്‌സില്‍ ബാറ്റിങ് നിര പാടെ തകര്‍ന്നടിഞ്ഞപ്പോഴും ഇന്ത്യ പതറിയില്ല. സ്റ്റാര്‍ പേസര്‍മാരായ ബുംറയും ഷമിയും കിവികളെ പിടിച്ചുകെട്ടാന്‍ ധാരാളമെന്ന് നായകന്‍ കോലി കരുതി.

സമവാക്യം മാറും

പേസിനും സ്വിങ്ങിനും ഏറെ അനുകൂലമായ സാഹചര്യമായിരുന്നു വെല്ലിങ്ടണില്‍. പക്ഷെ ഇരുവരും മത്സരത്തില്‍ നിറംമങ്ങി. അഞ്ചു വിക്കറ്റെടുത്ത ഇഷാന്ത് ശര്‍മയും മൂന്നു വിക്കറ്റു വീഴ്ത്തിയ അശ്വിനും മാത്രമാണ് പ്രതീക്ഷയാര്‍ന്ന പ്രകടനം കാഴ്ച്ചവെച്ചത്. എന്നാല്‍ റണ്‍സു വിട്ടുകൊടുക്കുന്ന കാര്യത്തില്‍ നാലുപേരും പിശുക്കുകാട്ടിയില്ല.

എന്തായാലും ക്രൈസ്റ്റ്ചര്‍ച്ചില്‍ ടീമിന്റെ സമവാക്യം കോലി തിരുത്തുമെന്ന കാര്യം ഉറപ്പാണ്. പേസിന് അനുകൂലമായ പിച്ചില്‍ അഞ്ചു ബൗളര്‍മാരെ കളിപ്പിക്കാന്‍ നായകന്‍ മുതിര്‍ന്നേക്കും. ഈ അവസരത്തില്‍ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ കൈക്കൊള്ളാന്‍ സാധ്യതയുള്ള മാറ്റങ്ങള്‍ ചുവടെ കാണാം.

1. പൃഥ്വി ഷായ്ക്ക് പകരം ശുഭ്മാന്‍ ഗില്‍

1. പൃഥ്വി ഷായ്ക്ക് പകരം ശുഭ്മാന്‍ ഗില്‍

ഇന്ത്യന്‍ ടീമിന്റെ പടിവാതില്‍ക്കല്‍ ഊഴം കാത്ത് ശുഭ്മാന്‍ ഗില്‍ നില്‍ക്കാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. ഏകദിന പരമ്പരയില്‍ ഉടനീളം പൃഥ്വി ഷായ്ക്കാണ് കോലി അവസരം നല്‍കിയത്. മായങ്കിനൊപ്പം ഓപ്പണറായി ഇറങ്ങിയ പൃഥ്വിക്ക് പൂര്‍ണ മികവ് പുറത്തെടുക്കാനായില്ല. ശേഷം ടെസ്റ്റിലും പൃഥ്വിയെത്തന്നെ ഓപ്പണറായി കോലി നിയോഗിച്ചു. രണ്ടിന്നിങ്‌സിലും പൃഥ്വി തിളങ്ങാതെ പോയി. ഈ സാഹചര്യത്തില്‍ ശുഭ്മാന്‍ ഗില്ലിന് അവസരം കൊടുക്കാന്‍ ഇന്ത്യ ആലോചിച്ചാല്‍ അത്ഭുതപ്പെടാനില്ല.

ഇടത്തേ കാലിന് നീരുവെച്ചതിനെത്തുടര്‍ന്ന് വ്യാഴാഴ്ച്ച പരിശീലനത്തിന് പൃഥ്വി ഇറങ്ങാതിരുന്നതും ശുഭ്ബാന്‍ ഗില്ലിന് അന്തിമ ഇലവനിലേക്കുള്ള സാധ്യത കൂട്ടുന്നു. നേരത്തെ, പരിക്കിനെ തുടര്‍ന്നാണ് രോഹിത് ശര്‍മ ടെസ്റ്റ് ടീമില്‍ നിന്നും പിന്മാറിയത്.

2. ഹനുമാ വിഹാരിക്ക് പകരം രവീന്ദ്ര ജഡേജ

2. ഹനുമാ വിഹാരിക്ക് പകരം രവീന്ദ്ര ജഡേജ

ആദ്യ ടെസ്റ്റില്‍ ഏഴു ബാറ്റ്്‌സ്മാന്മാരുമായാണ് ഇന്ത്യ കളിക്കാനിറങ്ങിയത്. പേസിന് അനുകൂലമായ സാഹചര്യമായതുകൊണ്ട് ടീം സ്‌കോര്‍ പടുത്തുയര്‍ത്താന്‍ ഏഴു ബാറ്റ്‌സ്മാന്മാര്‍ വേണമെന്ന് കോലി കണക്കുകൂട്ടി. ഒപ്പം നാലു ബൗളര്‍മാരെ വെച്ച് ന്യൂസിലാന്‍ഡിനെ തടഞ്ഞുനിര്‍ത്താമെന്നും ഇദ്ദേഹം കരുതി. പക്ഷെ മത്സരത്തില്‍ പദ്ധതി പാളി. ബൗളിങ് അനുകൂല പിച്ചില്‍ അമിതപ്രതിരോധത്തിലേക്ക് ഇന്ത്യ കാല്‍വെച്ചതോടെ പതനം ആരംഭിച്ചു.

Most Read: IPL 2020: ഇന്ത്യന്‍ താരങ്ങള്‍ ഐപിഎല്ലില്‍ കളിക്കരുത്! അങ്ങനെ തോന്നിയാല്‍ മാത്രം- കപില്‍

ഹനുമാ വിഹാരിക്ക് പകരം

കിവി ബൗളര്‍മാരുടെ പേസിനും സ്വിങ്ങിനും മുന്നില്‍ നിലകിട്ടാതെ മുന്‍നിര മടങ്ങി. ടീം ഉയര്‍ത്തിയ ചെറിയ സ്‌കോര്‍ പ്രതിരോധിക്കാന്‍ പേരുകേട്ട ഇന്ത്യന്‍ ബൗളിങ് നിരയ്ക്ക് കഴിഞ്ഞതുമില്ല. എന്തായാലും രണ്ടാം ടെസ്റ്റില്‍ ഈ തെറ്റു കോലി തിരുത്തും. അഞ്ചാം ബൗളറായി രവീന്ദ്ര ജഡേജയെ അന്തിമ ഇലവനില്‍ കൊണ്ടുവരാന്‍ കോലി തയ്യാറായേക്കും.

അശ്വിന്‍ - ജഡേജ ജോടി എതിരാളികളെ വിഷമിപ്പിക്കുന്നത് ക്രിക്കറ്റ് ലോകം പലകുറി കണ്ടിട്ടുണ്ട്. ജഡേജയുടെ ബാറ്റിങ് മികവിനെ കുറിച്ച് പ്രത്യേകം പരാമര്‍ശിക്കേണ്ടതുമില്ല. ജഡേജ വരുമ്പോള്‍ മധ്യനിരയില്‍ ഹനുമാ വിഹാരിയുടെ സ്ഥാനമായിരിക്കും തെറിക്കുക.

3. റിഷഭ് പന്തിന് പകരം വൃധിമാന്‍ സാഹ

3. റിഷഭ് പന്തിന് പകരം വൃധിമാന്‍ സാഹ

ആദ്യ ടെസ്റ്റില്‍ വൃധിമാന്‍ സാഹയെ പുറത്തിരുത്തി റിഷഭ് പന്തിനെ കളിപ്പിച്ചപ്പോള്‍ ആരാധകര്‍ തെല്ലൊന്നു അമ്പരന്നിരുന്നു. ടെസ്റ്റില്‍ പയറ്റിത്തെളിഞ്ഞ വിക്കറ്റ് കീപ്പറാണ് സാഹ. എന്നാല്‍ സാഹയ്ക്ക് പകരം പന്തു ഗ്ലൗസണിയട്ടെയന്ന് കോലി തീരുമാനിച്ചു.

ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലും പന്ത് കുറിച്ച സെഞ്ച്വറികളുടെ ഓര്‍മ്മയിലായിരിക്കും താരത്തെ ടീമില്‍ കളിപ്പിക്കാന്‍ കോലി മുതിര്‍ന്നത്. എന്നാല്‍ മത്സരത്തില്‍ ഉദ്ദേശിച്ച ഫലം പന്തിനെക്കൊണ്ട് ലഭിച്ചില്ല. വെല്ലിങ്ടണില്‍ ശരാശരി മാത്രമായിരുന്നു പന്തിന്റെ വിക്കറ്റു കീപ്പിങ്ങും. ഈ അവസരത്തില്‍ കൂടുതല്‍ പരിചയസമ്പത്തുള്ള സാഹയെ പരീക്ഷിക്കാന്‍ വിരാട് കോലി മുതിര്‍ന്നേക്കും.

Story first published: Friday, February 28, 2020, 11:24 [IST]
Other articles published on Feb 28, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+