വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ക്രൈസ്റ്റ്ചര്‍ച്ച് ടെസ്റ്റ്: ഇന്ത്യയ്ക്ക് പിഴച്ചത് എവിടെ?

ക്രൈസ്റ്റ്ചര്‍ച്ചിലും ഇന്ത്യയ്ക്ക് പിഴച്ചിരിക്കുന്നു. ന്യൂസിലാന്‍ഡ് ബൗളര്‍മാര്‍ക്ക് മുന്നില്‍ ഒരുതവണകൂടി കോലിയും സംഘവും മുട്ടുമടക്കി. വേഗവും സ്വിങ്ങുമുള്ള പിച്ചില്‍ ഇന്ത്യയുടെ ദൗര്‍ബല്യങ്ങള്‍ തുറന്നുകാട്ടുകയാണ് ന്യൂസിലാന്‍ഡ്. സ്വന്തം നാട്ടിലെ വരണ്ട പിച്ചുകളില്‍ റണ്‍സുകള്‍ വാരിക്കൂട്ടിയ ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ പച്ചപ്പ് നിറഞ്ഞ പിച്ചില്‍ മുഖമടച്ച് വീണിരിക്കുന്നു.

മികച്ച തുടക്കം

വെല്ലിങ്ടണിലെ തനിയാവര്‍ത്തനമാണ് ക്രൈസ്റ്റ്ചര്‍ച്ചിലും കണ്ടത്. ആദ്യ ദിനം മുഴുവന്‍ ബാറ്റുചെയ്യാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞില്ല. 63 ഓവര്‍കൊണ്ടുതന്നെ ന്യൂസിലാന്‍ഡ് പേസര്‍മാര്‍ ടീം ഇന്ത്യയെ ചുരുട്ടിക്കൂട്ടി. ടോസ് ജയിച്ചത് ന്യൂസിലാന്‍ഡാണ്. ഇന്ത്യയെ ബാറ്റിങ്ങിന് പറഞ്ഞുവിടാന്‍ കെയ്ന്‍ വില്യംസണ്‍ രണ്ടാമതൊന്ന് ആലോചിച്ചില്ല.
ഹാഗ്‌ലി ഓവല്‍ മൈതാനത്ത് പൃഥ്വിയും മായങ്കും ചേര്‍ന്ന് മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് സമ്മാനിച്ചത്.

മേൽക്കൈ

യുവതാരം പൃഥ്വി ഷാ സധൈര്യം ബാറ്റുവീശിയപ്പോള്‍ അഞ്ചോവറില്‍ ഇന്ത്യ 30 റണ്‍സ് തൊട്ടു. ഒരറ്റത്ത് മായങ്ക് പെട്ടെന്നു പുറത്തായതൊന്നും പൃഥ്വിയെ അലട്ടിയില്ല. സ്വതസിദ്ധമായ ശൈലിയില്‍ മാസ്റ്റര്‍ ക്ലാസ് ഷോട്ടുകള്‍ കളിച്ച ഇദ്ദേഹം അതിവേഗം അര്‍ധ സെഞ്ച്വറി കൈപ്പിടിയിലാക്കി. പറഞ്ഞുവരുമ്പോള്‍ ആദ്യ സെഷനില്‍ ഇന്ത്യയ്ക്കായിരുന്നു മേല്‍ക്കൈ. എന്നാല്‍ രണ്ടും മൂന്നും സെഷനുകളില്‍ ടീം ഇന്ത്യ കളി നഷ്ടപ്പെടുത്തി.

ദുർബലമായ ഷോട്ട്

ദുര്‍ബലമായ ഷോട്ട് സെലക്ഷനാണ് ക്രൈസ്റ്റ്ചര്‍ച്ചില്‍ ഇന്ത്യയ്ക്ക് വിനയായത്. സ്റ്റംപിന് വെളിയില്‍ കൈല്‍ ജാമിസണ്‍ എറിഞ്ഞ പന്തിനെ പിന്തുടര്‍ന്ന് അടിക്കാന്‍ ചെന്നതായിരുന്നു പൃഥ്വി ഷാ. ഈ സമയത്തു ഫൂട്ട് വര്‍ക്കുണ്ടായില്ല. രണ്ടാം സ്ലിപ്പില്‍ ക്യാച്ച് സമ്മാനിച്ച് താരം മടങ്ങി.
അജിങ്ക്യ രഹാനെയുടെ ചിത്രവും വ്യത്യസ്തമല്ല. അരമണിക്കൂറിലേറെ ക്രീസില്‍ ചിലവഴിച്ച താരം ഓഫ് സ്റ്റംപിന് വെളിയിലൂടെ മൂളിപ്പറന്ന ടിം സോത്തിയുടെ പന്തിനെ അകാരണമായി ആക്രമിച്ചു. ഫലമോ, ഒന്നാം സ്ലിപ്പര്‍ റോസ് ടെയ്‌ലര്‍ക്ക് അനായാസമായ ക്യാച്ച് കിട്ടി.

അലസമായ ഷോട്ട്

ഇന്നിങ്‌സിന്റെ തുടക്കത്തില്‍ ന്യൂസിലാന്‍ഡ് കീപ്പര്‍ ബിജെ വാട്ട്‌ലിങ് നഷ്ടപ്പെടുത്തിയ ക്യാച്ചാണ് ഹനുമാ വിഹാരിയെ തുണച്ചത്. ഈ തെറ്റിന്് കിവികള്‍ക്ക് വിലകൊടുക്കേണ്ടിയും വന്നു. പൂജാരയുമൊത്ത് 81 റണ്‍സിന്റെ നിര്‍ണായക കൂട്ടുകെട്ടാണ് വിഹാരി പടുത്തുയര്‍ത്തിയത്. അര്‍ധ സെഞ്ച്വറിയും താരം പൂര്‍ത്തിയാക്കി. ഇതേസമയം, അലസമായ ഷോട്ടിലാണ് വിഹാരിയും വിക്കറ്റും കളഞ്ഞത്.

പന്തിന്റെ കാര്യം

നീല്‍ വാഗ്നറുടെ ബൗണ്‍സറിനെ പുള്ള് ചെയ്യാനുള്ള ശ്രമം പിഴയ്ക്കുകയായിരുന്നു. ബാറ്റിന്റെ അറ്റത്തുകൊണ്ട് ഉയര്‍ന്ന പന്തിനെ കൈകളിലാക്കാന്‍ വാട്ട്‌ലിങ് ഏറെ പ്രയാസപ്പെട്ടില്ല. ക്രൈസ്റ്റ്ചര്‍ച്ചില്‍ രണ്ടുതവണ ജീവന്‍ തിരിച്ചുകിട്ടിയിട്ടും വിക്കറ്റു പാഴാക്കിയ താരമാണ് റിഷഭ് പന്ത്. ആദ്യ ഇന്നിങ്‌സില്‍ പുറത്തായവിധം ഇദ്ദേഹത്തിന്റെ സാങ്കേതികതികവിലെ പോരായ്മ വിളിച്ചോതുന്നു.

Most Read: വീണ്ടും വരുന്നു, മറ്റൊരു ഇന്ത്യ- പാക് ക്ലാസിക്ക്... അവസാന അങ്കത്തില്‍ കണ്ടത് ഹിറ്റ്മാന്‍ ഷോ

ബാറ്റിങ് തകർച്ച

കൈല്‍ ജാമിസണിന്റെ ഫുള്‍ ലെങ്ത് പന്തിനെ ബോഡി ലൈനിന് വെളിയില്‍ ഡ്രൈവ് ചെയ്യാന്‍ പോയതായിരുന്നു റിഷഭ് പന്ത്. പക്ഷെ ഷോട്ടു പാളി. ബാറ്റിന്റെ കീഴ്ഭാഗത്തുത്തട്ടിയ പന്ത് താരത്തിന്റെ സ്റ്റംപുംകൊണ്ടുപോയി. ഈ ഉദ്ദാഹരണങ്ങള്‍ കണ്‍മുന്നിലുള്ളപ്പോള്‍ ഒരു കാര്യം ഉറപ്പിക്കാം — ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യയുടെ ബാറ്റിങ് തകര്‍ച്ചയ്ക്ക് കാരണം പച്ചപ്പാര്‍ന്ന പിച്ചു മാത്രമല്ല, ബാറ്റ്‌സ്മാന്മാരുടെ മോശം ഷോട്ട് സെലക്ഷന്‍ കൂടിയാണ്.

ഗെയിം പ്ലാൻ

രണ്ടാം ടെസ്റ്റിലെ ആദ്യ ദിനം വിരാട് കോലിക്ക് എതിരെ കൃത്യമായ ഗെയിം പ്ലാന്‍ കിവികള്‍ നടപ്പിലാക്കുന്നതും ക്രിക്കറ്റ് ലോകം കണ്ടു. തുടര്‍ച്ചയായ ഔട്ട് സ്വിങ്ങറുകള്‍കൊണ്ടാണ് ടിം സോത്തി കോലിയെ എതിരേറ്റത്. ശേഷം പ്രയോഗിച്ച അപ്രതീക്ഷിത ഇന്‍സ്വിങ്ങറില്‍ കോലി വീണു. എന്തായാലും ന്യൂസിലാന്‍ഡ് പര്യടനത്തില്‍ ഉടനീളം നിറംമങ്ങുന്ന കോലി ആരാധകരില്‍ ചില്ലറ ആശങ്കയല്ല സൃഷ്ടിക്കുന്നത്.

Story first published: Saturday, February 29, 2020, 17:38 [IST]
Other articles published on Feb 29, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X