For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ബാറ്റ്സ്മാന് ബിഗ് ബാഷ് ലീഗിൽ മില്യൺ ഡോളർ കരാർ.. സർവ്വകാല റെക്കോർഡ്!!

By Muralidharan

ബ്രിസ്ബേൻ: കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരവും ഓസ്ട്രേലിയയുടെ വെടിക്കെട്ട് ബാറ്റ്സ്മാനുമായ ക്രിസ് ലിന്നിന് ബി ബി എല്ലിൽ റെക്കോർഡ് കരാർ. മില്യൺ ഡോളർ പ്രതിഫലത്തുകയ്ക്കാണ് ലിൻ ബിഗ് ബാഷ് ലീഗിൽ ബ്രിസ്ബേൻ ഹീറ്റുമായി കരാറൊപ്പിട്ടിരിക്കുന്നത്. അഞ്ച് വർഷത്തേക്കാണ് കരാര്‍. നിലവിൽ ബ്രിസ്ബേൻ ഹീറ്റിന്റെ താരമാണ് ലിൻ. റെക്കോർഡ് തുകയ്ക്ക് ലിന്നിലെ നിലനിർത്തിയ കാര്യം ബ്രിസ്ബേൻ ഹീറ്റ് അധികൃതർ തന്നെയാണ് അറിയിച്ചിരിക്കുന്നത്.

ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്തയുടെയും കരീബിയൻ പ്രീമിയർ ലീഗിൽ ജമൈക്ക തലൈവാസിന്റെയും കളിക്കാരനാണ് 27കാരനായ ക്രിസ് ലിൻ. കൂറ്റൻ സിക്സറുകൾ അടിക്കുന്നതിൽ പ്രസിദ്ധൻ. ട്വന്റി 20 ക്രിക്കറ്റിൽ ലോകത്തെ ഏറ്റവും അപകടകാരിയായ ബാറ്റ്സ്മാൻ എന്ന് പേരുള്ള ക്രിസ് ലിന്നിന് പക്ഷേ അന്താരാഷ്ട്ര ക്രിക്കറ്റിൽ അത്രയ്ക്ക് ഹിറ്റാകാൻ പറ്റിയിട്ടില്ല. തുടർച്ചയായ പരിക്കുകൾ തന്നെ കാരണം. 2017 സീസണിലെ ഐ പി എല്ലിൽ കൊൽക്കത്തയ്ക്ക് വേണ്ടി കളിക്കുമ്പോൾ പരിക്കേറ്റ് ലിന്നിന് കളം വിടേണ്ടി വന്നിരുന്നു.

chrislynn-

ഭീമൻ തുകയ്ക്ക് കരാറൊക്കെ ഒപ്പിട്ടെങ്കിലും പരിക്ക് മാറിയാലേ ലിന്നിന് ബിഗ് ബാഷിൽ പൂർണമായും ഇറങ്ങാൻ പറ്റൂ. ബി ബി എല്ലിന്റെ കഴിഞ്ഞ സീസണിൽ 154 ശരാശരിയും 177ന് മുകളിൽ സ്ട്രൈക്ക് റേറ്റുമുണ്ട് ലിന്നിന്. തുടർച്ചയായ രണ്ട് വർഷം ബി ബി എല്ലിന്റെ താരവുമായിരുന്നു ക്രിസ് ലിൻ. എന്നാൽ ഓസ്ട്രേലിയയ്ക്ക് വേണ്ടി 1 ഏകദിനവും 5 ട്വന്റി 20യും കളിച്ചിട്ടും 16 ഉം 65 ഉം റൺസുകൾ മാത്രമാണ് ലിന്നിന് നേടാനായിട്ടുള്ളത്.

Story first published: Saturday, October 21, 2017, 15:28 [IST]
Other articles published on Oct 21, 2017
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+