ഇന്ത്യയുടെ തന്ത്രം എല്ലാവര്‍ക്കും അറിയാം; ഞങ്ങള്‍ കുടുക്കുമെന്ന് ഗെയ്ല്‍
മാഞ്ചസ്റ്റര്‍: ലോകകപ്പില്‍ ഇന്ത്യയും വെസ്റ്റിന്‍ഡീസും നിര്‍ണായക മത്സരത്തില്‍ ഏറ്റുമുട്ടാനൊരുങ്ങുകയാണ്. മാഞ്ചസ്റ്ററില്‍ നടക്കുന്ന മത്സരത്തില്‍ തോറ്റാല്‍ വിന്‍ഡീസ് ലോകകപ്പില്‍ നിന്നും പുറത്താകും. തോല്‍വി ഒഴിവാക്കാന്‍ കഴിവിന്റെ പരമാവധി പുറത്തെടുക്കുമെന്നതിനാല്‍ ഇന്ത്യ വിന്‍ഡീസ് പോരാട്ടം ഗംഭീരമാകുമെന്നതില്‍ തര്‍ക്കമില്ല.
അവസാനത്തെ ലോകകപ്പ് കളിക്കുന്ന ക്രിസ് ഗെയ്ല്‍ തകര്‍പ്പന്‍ ഇന്നിങ്‌സിനാണ് ഒരുക്കം കൂട്ടുന്നത്. ടി20 ലീഗുകളില്‍ മിന്നുന്ന ഒരുപിടി മികച്ച താരങ്ങളുള്ള വിന്‍ഡീസിനെ തോല്‍പ്പിക്കുക ഇന്ത്യയ്ക്ക് എളുപ്പമാകില്ല. അഫ്ഗാനിസ്ഥാനെതിരെ തട്ടിക്കൂട്ടി നേടിയ വിജയത്തില്‍നിന്നും ഇന്ത്യ കരയറിയില്ലെങ്കില്‍ ലോകകപ്പ് സെമി പ്രവേശനം ദുഷ്‌കരമായി തീര്‍ന്നേക്കാം.

ഗെയ്‌ലിന്റെ മുന്നറിയിപ്പ്
ഇന്ത്യയ്‌ക്കെതിരെ എങ്ങിനെ കളിക്കണമെന്ന് തങ്ങള്‍ക്കറിയാമെന്നാണ് വിന്‍ഡീസ് ഓപ്പണര്‍ ക്രിസ് ഗെയ്‌ലിന്റെ മുന്നറിയിപ്പ്. ഇന്ത്യയുടെ തന്ത്രങ്ങളെക്കുറിച്ച് എല്ലാവര്‍ക്കും അറിയാം. അത് തകര്‍ക്കാന്‍ തങ്ങള്‍ക്ക് കഴിയുമെന്നാണ് പ്രതീക്ഷയെന്നും ഗെയ്ല്‍ പറഞ്ഞു. സെമിഫൈനലില്‍ എത്താന്‍ വിന്‍ഡീസിന് ഇനി ശേഷിക്കുന്ന മൂന്ന് മത്സരങ്ങളും ജയിക്കേണ്ടതുണ്ട്. അതിന്റെ ആദ്യപടിയെന്നോണം ഇന്ത്യയെ വീഴ്ത്താനാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

ഇന്ത്യയുടെ തന്ത്രങ്ങള്‍ അറിയാം
ഇന്ത്യയ്‌ക്കെതിരെ മികച്ച കളിതന്നെ കാഴ്ചവെക്കുമെന്ന് ഗെയ്ല്‍ പറഞ്ഞു. ആരാധകര്‍ എല്ലാ വിന്‍ഡീസ് കളിക്കാരില്‍ നിന്നും നല്ല കളിക്കായി കാത്തിരിക്കുകയാണെന്നറിയാം. ഇന്ത്യന്‍ ക്രിക്കറ്റുമായി അടുത്തു ബന്ധമുള്ളവരാണ് വിന്‍ഡീസ് താരങ്ങള്‍. അതുകൊണ്ടുതന്നെ അവരുടെ കളിയുടെ തന്ത്രങ്ങളും അറിയാം. വിന്‍ഡീസിന്റെ മറുതതന്ത്രം വിജയിക്കുമെന്നും അന്തിമ വിജയം നേടുമെന്നാണ് പ്രതീക്ഷയെന്നും ഗെയ്ല്‍ പ്രത്യാശ പ്രകടിപ്പിച്ചു.

സ്ഥിരതയില്ലാത്ത വിന്‍ഡീസ്
ഓരോ മത്സരത്തിലും ഓരോ സ്വഭാവം പ്രകടിപ്പിക്കുന്നവരാണ് വിന്‍ഡീസ്. ചില ടീമുകള്‍ക്കെതിരെ തകര്‍പ്പന്‍ ബൗളിങ് കാഴ്ചവെക്കുമ്പോള്‍ ബംഗ്ലാദേശിനെ പോലെ ഒരു ടീമിനോട് 321 റണ്‍സ് പ്രതിരോധിക്കാന്‍ കഴിയാതെ തോല്‍ക്കും. പ്രധാന ഓള്‍റൗണ്ടര്‍ ആന്ദ്രെ റസ്സല്‍ പരിക്കേറ്റ് പിന്മാറിയതും വിന്‍ഡീസിന് തിരിച്ചടിയാണ്. അതേസമയം, ഒറ്റയ്ക്ക് കളിജയിപ്പിക്കാന്‍ കഴിയുന്ന ബാറ്റ്‌സ്മാന്മാര്‍ ഇപ്പോഴും വിന്‍ഡീസ് നിരയിലുണ്ട്. തങ്ങളുടേതായ ദിവസം ഏതു ടീമിനെയും മുട്ടുകുത്തിക്കാന്‍ കരീബിയന്‍ കരുത്തിന് കഴിയും. ഇന്ത്യയ്‌ക്കെതിരെ ഇറങ്ങുമ്പോള്‍ ഇത്തരമൊരു വിജയം തന്നെയാണ് അവര്‍ ലക്ഷ്യമാക്കുന്നതും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications