വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'സൂപ്പര്‍ ഹീറോ' വേഷത്തില്‍ ക്രിസ് ഗെയ്ല്‍, വര്‍ക്ക് ഔട്ടൊക്കെ നിസാരം — വീഡിയോ

കൊറോണ കാലത്ത് ആളുകള്‍ വീടിന് പുറത്തിറങ്ങരുത്. ജനങ്ങള്‍ കൂടി നില്‍ക്കുന്ന സാഹചര്യം പരമാവധി കുറയ്ക്കാനുള്ള ശ്രമത്തിലാണ് ലോകരാജ്യങ്ങള്‍. ജനങ്ങളെ ബോധവത്കരിക്കാന്‍ കൊണ്ടുപിടിച്ച പരിപാടികള്‍ സമൂഹമാധ്യമങ്ങളില്‍ നടക്കുന്നു. #StayAtHome ചാലഞ്ചാണ് ഇക്കൂട്ടത്തിലൊന്ന്.

Most Read: ഐപിഎല്ലിൽ ഈ നാല് റെക്കോഡുകള്‍ കോലിക്ക് കൈയെത്തും ദൂരെMost Read: ഐപിഎല്ലിൽ ഈ നാല് റെക്കോഡുകള്‍ കോലിക്ക് കൈയെത്തും ദൂരെ

വെറുതെ വീട്ടിലിരുന്ന് നേരം പാഴാക്കേണ്ടതില്ല. സമയം പ്രായോഗികമായി എങ്ങനെ ചിലവഴിക്കാമെന്ന് ചാലഞ്ച് ഏറ്റെടുക്കുന്നവര്‍ കാട്ടിത്തരും. സിനിമാ, കായിക ലോകത്തെ പ്രശസ്തരായ താരങ്ങള്‍ ഈ വെല്ലുവിളി ഏറ്റെടുത്തുകഴിഞ്ഞു. കരീബിയന്‍ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയ്‌ലാണ് #StayAtHome ചാലഞ്ചില്‍ പ്രത്യക്ഷപ്പെട്ട ഏറ്റവും പുതിയ താരം.

സൂപ്പര്‍ ഹീറോ വേഷത്തില്‍ ക്രിസ് ഗെയ്ല്‍, വര്‍ക്ക് ഔട്ടൊക്കെ നിസാരം — വീഡിയോ

യൂണിവേഴ്‌സ് ബോസെന്ന് സ്വയം വിശേഷിപ്പിക്കുന്ന ക്രിസ് ഗെയ്ല്‍ വീട്ടിനകത്തിരുന്ന വര്‍ക്ക് ഔട്ട് ചെയ്യുന്ന വീഡിയോ ആരാധകര്‍ക്കിടയില്‍ ശ്രദ്ധനേടുകയാണ്. വെറുതെയുള്ള അഭ്യാസപ്രകടനമല്ല ഗെയ്‌ലിന്റേത്. സൂപ്പര്‍ഹീറോയുടെ വേഷവിധാനങ്ങള്‍ ധരിച്ചാണ് താരത്തിന്റെ വര്‍ക്ക് ഔട്ട്. പിന്നണിയില്‍ സില്‍വസ്റ്റര്‍ സ്റ്റാലിന്‍ അഭിനയിച്ച റോക്കി സിനിമയിലെ എക്കാലത്തേയും ഹിറ്റ് ഗാനം, 'ഐ ഓഫ് ദി ടൈഗറും' കേള്‍ക്കാം.

വീഡിയോ ഇവിടെ കാണാം

എന്തായാലും നിഷ്പ്രയാസമാണ് ഗെയ്ല്‍ പുഷ് അപ്പുകളെടുക്കുന്നതും ഭാരം ഉയര്‍ത്തുന്നതും. ഗെയ്‌ലിന്റെ പുതിയ വീഡിയോ നിരവധി ആളുകള്‍ ഇതിനകം കണ്ടുകഴിഞ്ഞു. കൊറോണ കാലത്തും ആരോഗ്യം കാത്തുസൂക്ഷിക്കാന്‍ മറക്കരുതെന്ന സന്ദേശമാണ് യൂണിവേഴ്‌സ് ബോസ് നല്‍കുന്നത്. നേരത്തെ, ഇന്ത്യന്‍ താരം ശിഖര്‍ ധവാനും ഇംഗ്ലീഷ് താരം ബെന്‍ സ്റ്റോക്ക്‌സും വീട്ടിലിരുന്ന് വര്‍ക്ക് ഔട്ട്് ചെയ്യുന്ന വീഡിയോ പുറത്തുവിട്ടിരുന്നു.

Most Read: പന്തിന് മടങ്ങിവരാം, സൂപ്പര്‍ താരവുമാവാം... ശ്രദ്ധിക്കേണ്ടത് ഒന്നു മാത്രം, ഉപദേശിച്ച് ഹാഡിന്‍Most Read: പന്തിന് മടങ്ങിവരാം, സൂപ്പര്‍ താരവുമാവാം... ശ്രദ്ധിക്കേണ്ടത് ഒന്നു മാത്രം, ഉപദേശിച്ച് ഹാഡിന്‍

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ലോകമെങ്ങുമുള്ള കായിക മത്സരങ്ങള്‍ തത്കാലം നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇറ്റാലിയന്‍ ക്ലബ് ഫുട്‌ബോള്‍ ലീഗായ സീരീ എ, സ്പാനിഷ് ലീഗായ ലാ ലിഗ, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, യുവേഫ ചാംപ്യന്‍സ് ലീഗ്, എഎഫ്‌സി കപ്പ് മുതലായവയെല്ലാം അനിശ്ചിതകാലത്തേക്ക് സംഘാടകര്‍ നീട്ടി. ക്രിക്കറ്റിലെ ചിത്രവും മറ്റൊന്നല്ല.

നടന്നുകൊണ്ടിരിക്കുന്ന പരമ്പരകളെല്ലാം അതത് ബോര്‍ഡുകള്‍ ധാരണയിലെത്തി ഉപേക്ഷിച്ചു. ഇന്ത്യാ - ദക്ഷിണാഫ്രിക്ക പരമ്പര, ശ്രീലങ്ക - ഇംഗ്ലണ്ട് പരമ്പര, ഓസ്‌ട്രേലിയ - ന്യൂസിലാന്‍ഡ് പരമ്പരകളെല്ലാം ഇതില്‍പ്പെടും.

Most Read: 'എല്ലാം എന്റെ കൈവിട്ട് പോയി', നായകനായിരിക്കെയുള്ള കയ്‌പേറിയ സംഭവം വെളിപ്പെടുത്തി പോണ്ടിങ്Most Read: 'എല്ലാം എന്റെ കൈവിട്ട് പോയി', നായകനായിരിക്കെയുള്ള കയ്‌പേറിയ സംഭവം വെളിപ്പെടുത്തി പോണ്ടിങ്

ലോക ഇലവനും ഏഷ്യാ ഇലവനും തമ്മില്‍ നടക്കാനിരുന്ന ട്വന്റി-20 പരമ്പരയും സച്ചിന്‍, ലാറ, മുത്തയ്യ മുരളീധരന്‍, ബ്രെറ്റ് ലീ തുടങ്ങിയ ഇതിഹാസങ്ങള്‍ പങ്കെടുക്കുന്ന റോഡ് സേഫ്റ്റി ലോക സീരീസും ക്രിക്കറ്റ് പ്രേമികള്‍ക്ക് നഷ്ടമായി. ഇതേസമയം, ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്.

മാര്‍ച്ച് 29 -ന് ആരംഭിക്കേണ്ട സീസണ്‍ ഏപ്രില്‍ 15 -ലേക്ക് ബിസിസിഐ മാറ്റിയിട്ടുണ്ട്. എന്നാല്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാകാത്ത സാഹചര്യത്തില്‍ നിശ്ചയിച്ച പ്രകാരം സീസണ്‍ നടക്കുമോയെന്ന കാര്യത്തില്‍ തീര്‍ച്ചയില്ല.

Story first published: Thursday, March 19, 2020, 17:02 [IST]
Other articles published on Mar 19, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X