Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആരോപണങ്ങള്‍ അതിരുവിട്ടോ? ക്രിസ് ഗെയ്ല്‍ നിയമനടപടിക്ക്!

മെല്‍ബണ്‍: വെസ്റ്റ് ഇന്‍ഡീസ് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയ്ല്‍ ഫെയര്‍ഫാക്‌സ് മീഡിയയ്‌ക്കെതിരെ നിയമനടപടിക്ക് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ലോകകപ്പിനിടെ ക്രിസ് ഗെയ്ല്‍ തന്നെ നഗ്‌നത കാണിച്ചു എന്ന ഒരു യുവതിയുടെ ആരോപണം ഫെയര്‍ഫാക്‌സ് മീഡിയ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു. വെസ്റ്റ് ഇന്‍ഡീസ് ടീമിനൊപ്പം ജോലി ചെയ്തിരുന്ന ഒരു യുവതിയുടേത് എന്ന പേരിലായിരുന്നു ആരോപണം. ഇവരുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിരുന്നില്ല.

സാന്‍ഡ് വിച്ച് കഴിക്കാനായി ഡ്രസിങ് റൂമില്‍ എത്തിയ യുവതിക്ക് നേരെ ഗെയ്ല്‍ ടവ്വല്‍ മാറ്റി കാണിക്കുകയായിരുന്നു എന്നായിരുന്നു ആരോപണം. സംഭവം നടക്കുമ്പോള്‍ ഗെയ്‌ലും മറ്റൊരു കളിക്കാരനും മാത്രമേ ഡ്രസിങ് റൂമില്‍ ഉണ്ടായിരുന്നുള്ളൂ എന്നും യുവതിയെ ഉദ്ധരിച്ച് ഫെയര്‍ഫാക്‌സ് മീഡിയ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഫെയര്‍ഫാക്‌സ് മീഡിയയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കാനായി ഗെയ്ല്‍ ഓസ്‌ട്രേലിയയിലുള്ള അഭിഭാഷകനെ സമീപിച്ചതായാണ് വിവരം.

chris-gayle

ഓസ്‌ട്രേലിയയിലെ ബിഗ് ബാഷ് ക്രിക്കറ്റ് ടൂര്‍ണമെന്റിനിടെ ടി വി അവതാരകയോട് അപമര്യാദയായി പെരുമാറിയതിന് പിന്നാലെയാണ് ഗെയ്‌ലിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നത്. നിനക്ക് ഒരു അഭിമുഖം തരാന്‍ വേണ്ടിയാണ് ഞാന്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്തത് എന്നായിരുന്നു അവതാരകയോട് ഗെയ്ല്‍ പറഞ്ഞത്. ഒരു തമാശ മാത്രമേ താന്‍ ഉദ്ദേശിച്ചിരുന്നുള്ളൂ എന്ന് പിന്നീട് വിശദീകരിച്ച ഗെയ്ല്‍ വനിതാ മാധ്യമപ്രവര്‍ത്തകയോട് മാപ്പ് പറഞ്ഞിരുന്നു.

ഗെയ്‌ലിനെതിരെ വെളിപ്പെടുത്തലുകളുമായി വെറെയും വനിതാ ജേര്‍ണലിസ്റ്റുകള്‍ മുന്നോട്ട് വന്നിരുന്നു. തന്നെ ഡിന്നറിന് കൂട്ടിക്കൊണ്ടുപോകാന്‍ ഗെയ്‌ലിന് ആഗ്രഹമുണ്ടെന്ന് ട്വിറ്ററില്‍ നോട്ടിഫിക്കേഷന്‍ വന്നിരുന്നതായി ഫോക്‌സ് സ്‌പോര്‍ട്്‌സ് റിപ്പോര്‍ട്ടറായ നെരോളി മെഡോസ് കഴിഞ്ഞ ദിവസം പറഞ്ഞത്. നിന്റെ സൗന്ദര്യം കണ്ട് എനിക്ക് പരിസരബോധം പോയി, ആ ചോദ്യം ഒന്ന് കൂടി ചോദിക്കാമോ ക്രിസ് ഗെയ്ല്‍ തന്നോട് ഇങ്ങനെ പറഞ്ഞു എന്ന് ചാനല്‍ 9 ന്യൂസ് റിപ്പോര്‍ട്ടറായ യുവാനീ സാംപ്‌സണും പറഞ്ഞിരുന്നു.

Story first published: Thursday, January 7, 2016, 15:58 [IST]
Other articles published on Jan 7, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+