Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്രിസ് ഗെയ്ല്‍ 64 പന്തില്‍ 151 റണ്‍സ് അടിച്ചിട്ടും ടീം തോറ്റു!

ലണ്ടന്‍: ഐ പി എല്‍ കഴിഞ്ഞിട്ടും ഐ പി എല്ലിന്റെ ഹാംഗ് ഓവറില്‍ നിന്നും ക്രിസ് ഗെയ്ല്‍ മാറിയിട്ടില്ല. നാറ്റ്‌വെസ്റ്റ് ട്വന്റി - 20 യില്‍ വെറും 64 പന്തില്‍ 151 റണ്‍സടിച്ചാണ് ഗെയ്ല്‍ മറ്റൊരു മാലപ്പടക്കത്തിന് തീകൊളുത്തിയത്. സോമര്‍സെറ്റിന് വേണ്ടിയാണ് ഗെയ്ല്‍ കളിക്കുന്നത്. കെന്റിനെതിരെയായിരുന്നു ഗെയ്‌ലിന്റെ വെടിക്കെട്ട്.

എന്നാല്‍ സോമര്‍സെറ്റിനെ വിജയത്തിലെത്തിക്കാന്‍ ഗെയ്‌ലിന്റെ വെടിക്കെട്ടിനും കഴിഞ്ഞില്ല. 228 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ സോമര്‍സെറ്റ് മൂന്ന് റണ്‍സിനാണ് കളി തോറ്റത്. ആദ്യം ബാറ്റ് ചെയ്ത കെന്റ് 20 ഓവറില്‍ 7 വിക്കറ്റിന് 227 റണ്‍സെടുത്തു. ഗെയ്‌ലിന്റെ വെടിക്കെട്ടിന്റെ ചിത്രങ്ങള്‍ കാണൂ.

ഗെയ്‌ലാട്ടം ഇങ്ങനെ

ഗെയ്‌ലാട്ടം ഇങ്ങനെ

നേരിട്ട പന്തുകള്‍ 64. സിക്‌സറുകള്‍ 15 ബൗണ്ടറികള്‍ 10. ആകെ റണ്‍സ് 151. ഇതാണ് ഗെയ്‌ലിന്റെ കളിയുടെ രത്‌നച്ചുരുക്കം

 വിജയത്തിന് അരികെ

വിജയത്തിന് അരികെ

151 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഗെയ്‌ലിന് വിജയത്തിന് തൊട്ടരികെ വരെ ടീമിനെ എത്തിക്കാനേ കഴിഞ്ഞുള്ളൂ

അവസാന പന്ത് സിക്‌സര്‍

അവസാന പന്ത് സിക്‌സര്‍

രണ്ട് പന്തില്‍ 10 റണ്‍സായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്. അഞ്ചാം പന്ത് ഡോട്ട് ബോളായപ്പോള്‍ അവസാന പന്ത് ഗെയ്ല്‍ സിക്‌സറിന് പറത്തി

സ്‌ട്രൈക്ക് കിട്ടിയില്ല

സ്‌ട്രൈക്ക് കിട്ടിയില്ല

അവസാന ഓവറില്‍ 17 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. ആദ്യത്തെ രണ്ട് പന്തില്‍ ഗെയ്‌ലിന് സ്‌ട്രൈക്ക് കിട്ടാതിരുന്നത് സോമര്‍സെറ്റിന്റെ തോല്‍വിക്ക് കാരണമായി

സാം സാംസണ്‍

സാം സാംസണ്‍

സാം നോര്‍തീസ്റ്റിന്റെ 114 റണ്‍സിന്റെ മികവിലാണ് കെന്റ് കൂറ്റന്‍ ടോട്ടലില്‍ എത്തിയത്.

Story first published: Monday, June 1, 2015, 13:22 [IST]
Other articles published on Jun 1, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+