തീപ്പൊരി പ്രകടനം... പിന്നില്‍ ഗെയ്‌ലെന്ന് റസ്സല്‍!! അന്നത്തെ ഉപദേശം എല്ലാം മാറ്റിമറിച്ചു
കൊല്‍ക്കത്ത: ഐപിഎല്ലിന്റെ ഈ സീസണിലെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാന്‍ ആരെന്ന ചോദ്യത്തിന്റെ ഉത്തരം കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ആന്ദ്രെ റസ്സല്‍ എന്നായിരിക്കും. കാരണം അവിശ്വസീനമായ ചില ഇന്നിങ്‌സുകള്‍ ഇത്തവണ താരം കളിച്ചു കഴിഞ്ഞു. തോല്‍വി ഉറപ്പിച്ച ഇടത്തു നിന്നു അവിസ്മരണീയ തിരിച്ചുവരവുകളിലൂടെ റസ്സല്‍ കെകെആറിനെ വിജയിപ്പിച്ചിട്ടുണ്ട്.
റസ്സല്‍ ക്രീസിലുണ്ടെങ്കില്‍ എത്ര വലിയ വിജയലക്ഷ്യവും തങ്ങള്‍ അസാധ്യമല്ലെന്നു ഈ സീസണില്‍ കെകെആര്‍ തെളിയിച്ചു കഴിഞ്ഞു. അതുകൊണ്ടു തന്നെ എതിര്‍ ടീം ബൗളര്‍മാരുടെ ദുസ്വപ്‌നമായി മാറിയിരിക്കുകയാണ് വിന്‍ഡീസ് താരം. തന്റെ ഫോമിനു പിന്നിലെ രഹസ്യത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് റസ്സല്‍. ഈ സീസണില്‍ 10 ഇന്നിങ്‌സുകളില്‍ നിന്നും 65.33 എന്ന മികച്ച ശരാശരിയില്‍ 392 റണ്‍സ് റസ്സല്‍ നേടിക്കഴിഞ്ഞു. 41 സിക്‌സറുകളും 31 ബൗണ്ടറികളുമാണ് റസ്സല്‍ ഇത്തവണ പായിച്ചത്.

ഗെയ്‌ലിന്റെ ഉപദേശം
നാട്ടുകാരനും ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ വെടിക്കെട്ട് ഓപ്പണറുമായ ക്രിസ് ഗെയ്‌ലിന്റെ ഉപദേശമാണ് തന്റെ കരിയര്‍ തന്നെ മാറ്റി മറിച്ചതെന്നു റസ്സല്‍ വെളിപ്പെടുത്തി. പവര്‍ ഹിറ്റിങിന്റെ കാര്യത്തില്‍ ഗെയ്ല്‍ നല്‍കിയ ഉപദേശമാണ് തുണയായത്. അദ്ദേഹത്തില്‍ നിന്നും പല കാര്യങ്ങളും പഠിക്കാന്‍ കഴിഞ്ഞതായും റസ്സല്‍ പറയുന്നു.
ഈ സീസണില്‍ ഗെയ്‌ലിനേക്കാള്‍ ഗംഭീര പ്രകടനമാണ് മുന്‍ ചാംപ്യന്‍മാരായ കെകെആറിനു വേണ്ടി റസ്സല്‍ കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്.

കനം കുറഞ്ഞ ബാറ്റ്
നേരത്തേ കനം കുറഞ്ഞ ബാറ്റാണ് താന്‍ ഉപയോഗിച്ചിരുന്നതെന്നു റസ്സല്‍ പറയുന്നു. അന്ന് ബാറ്റിന് കനം കുറവായതിനാല്‍ തന്നെ ഷോട്ട് കളിച്ചാലും അത് ബൗണ്ടറിയോ സിക്‌സറോ ആവുക ബുദ്ധിമുട്ടായിരുന്നു. ലോകകപ്പിനിടെയാണ് നിങ്ങള്‍ കരുത്തനാണെങ്കിലും കുറച്ചു കൂടി വലിയ കനം കൂടിയ ബാറ്റ് ഉപയോഗിക്കണമെന്നും ഗെയ്ല്‍ ആവശ്യപ്പെടുന്നത്. ഈ നിര്‍ദേശമനുസരിച്ച് ബാറ്റ് മാറ്റിയതോടെയാണ് തന്റെ കരിയര്‍ അടിമുടി മാറിയതെന്നു റസ്സല്‍ വ്യക്തമാക്കി.

ലോകകപ്പിലെ പ്രകടനം
2016ലെ ലോകകപ്പില്‍ വിന്‍ഡീസ് ചാംപ്യന്‍മാരായപ്പോള്‍ സംഘത്തില്‍ റസ്സലുമുണ്ടായിരുന്നു. ഈ ലോകകപ്പ് വിജയമാണ് തന്റെ ജീവിതം തന്നെ മാറ്റിമറിച്ചതെന്നു റസ്സല്‍ വെളിപ്പെടുത്തി. ലോകകപ്പ് സെമി ഫൈനലില്‍ 43 പന്തില്‍ 48 റണ്‍സ് നേടിയിരുന്നു, അതിനു ശേഷം കരിയര്‍ മുകളിലേക്കാണ്. ഇപ്പോള്‍ വലിയ ബാറ്റാണ് താന്‍ കളിക്കളത്തില്‍ ഉപയോഗിക്കാറുള്ളത്. പരിശീലനത്തിലും ഇതേ ബാറ്റ് തന്നെയാണ് താന്‍ എടുക്കാറുള്ളതെന്നും റസ്സല്‍ വെളിപ്പെടുത്തി.

2017ലെ വിലക്ക്
2017ല്‍ വിലക്ക് നേരിട്ടപ്പോള്‍ മാനസികമായി താന്‍ തളര്‍ന്നതായി റസ്സല്‍ പറയുന്നു. അന്നു കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ടീം നല്‍കിയ പിന്തുണ തന്നെ വികാരധീനനാക്കിയതായി താരം പറഞ്ഞു. വിലക്ക് വന്നപ്പോള്‍ വല്ലാത്തൊരു മാനസികാവസ്ഥയിലായിരുന്നു. അതിനിടെയാണ് ഒരു ദിവസെ കെകെആര്‍ സിഇഒ വെങ്കി മൈസൂര്‍ ഫോണില്‍ വിളിക്കുന്നത്. നിങ്ങളെ കെകെആര്‍ ടീമില്‍ നിലനിര്‍ത്തുക തന്നെ ചെയ്യുമെന്ന് അദ്ദേഹഹം പറഞ്ഞപ്പോള്‍ കണ്ണുകള്‍ നിറഞ്ഞൊഴുകി. തന്നെ അവര്‍ക്കറിയാം. കെകെആര്‍ തനിക്കു ശരിക്കുമൊരു കുടുംബം തന്നെയാണെന്നും താരം വിശദമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications