ജമൈക്ക: വെസ്റ്റ് ഇന്‍ഡീസിന്റെ വെടിക്കെട്ട് ബാറ്റ്സ്മാന് ക്രിസ് ഗെയ്ലിനെ തിരിച്ചുപിടിച്ച് കരിബീയന്‍ പ്രീമിയര്‍ ലീഗ് (സിപിഎല്‍) മുന്‍ ചാംപ്യന്മാര്. രണ്ട് തവണ സിപിഎല്‍ കിരീടം സ്വന്തമാക്കിയ ജമൈക്ക തല്ലവായാണ് ഗെയ്ലിനെ വീണ്ടും ടീമിലെത്തിച്ചത്. നേരത്തെ, ഗെയ്ല് താണ്ഡവത്തില്‍ 2013, 2016 സിപിഎല്‍ സീസണുകളില്‍ ജമൈക്ക കിരീടം സ്വന്തമാക്കിയിരുന്നു. 2016 സീസണിനു പിന്നാലെ ഗെയ്ല് തട്ടകം മാറ്റിയതോടെ ജമൈക്കയ്ക്ക് സിപിഎല്ലില്‍ പിന്നീട് കിരീടം ചൂടാന്‍ കഴിഞ്ഞിരുന്നില്ല.
ഇതോടെയാണ് രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഗെയ്ലിനെ ജമൈക്ക വീണ്ടും ടീമിലെത്തിച്ചിരിക്കുന്നത്. ജമൈക്കയുടെ മാര്‍ക്വി പ്ലെയറായാണ് ഗെയ്ലിന്റെ വരവ്. ഗെയ്ലിന്റെ വരവോടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ആന്ദ്രെ റസ്സല്‍ നയിക്കുന്ന ജമൈക്കയുടെ ആത്മവിശ്വാസം ഇരട്ടിയാവും. ഗെയ്ല്-റസ്സല്‍ കൂട്ടുകെട്ടിലൂടെ 2019 സിപിഎല്‍ സീസണില്‍ കിരീടം നേടാമെന്നുള്ള കണക്കുകൂട്ടലിലാണ് ജമൈക്കന്‍ ടീം.
ഇന്റര്‍നാഷണല്‍ ബോക്സിങ് ടൂര്‍ണമെന്റ്; ഗൗരവ് സോളങ്കിക്കും മനീഷിനും സ്വര്‍ണം