ഗെയ്ല്‍ 39-ാം വയസില്‍ 39 സിക്‌സറുകള്‍; ഐപിഎല്ലില്‍ കിങ്‌സ് ഇലവന് കോളടിച്ചു

ദില്ലി: ഐപിഎല്ലില്‍ ആരും വാങ്ങാനില്ലാതെ രണ്ടുതവണ ലേലം ചെയ്യേണ്ടിവന്ന താരമാണ് ക്രിസ് ഗെയ്ല്‍. തന്റേതായ ദിവസം ബാറ്റിങ് വെടിക്കെട്ട് കാഴ്ചവെക്കാന്‍ കെല്‍പുള്ള ഗെയ്‌ലിന് സ്ഥിരതയില്ലായ്മയായിരുന്നു വിനയായത്. എന്നാല്‍, വരാനിരിക്കുന്ന ഐപിഎല്ലില്‍ ഗെയ്ല്‍ താരമായാല്‍ അതിശയിക്കേണ്ടിവരില്ല. 39-ാം വയസിലും ഗെയ്ല്‍ കാഴ്ചവെക്കുന്ന അസാധാരണമായ മികവ് ഇംഗ്ലണ്ടിനെതിരെ ഒരിക്കല്‍ക്കൂടി തെളിയിച്ചു കഴിഞ്ഞു.
ലോക ഒന്നാം റാങ്കുകാരായ ഇംഗ്ലണ്ടിനെതിരെ ഗെയ്‌ലിന്റെ വമ്പന്‍ അടികള്‍ക്കാണ് കരീബിയന്‍ കാണികള്‍ സാക്ഷികളായത്. നാല് മത്സരങ്ങളില്‍ നിന്നും 424 റണ്‍സുമായി പരമ്പരയിലെ താരമാകാനും ഗെയ്‌ലിന് കഴിഞ്ഞു. രണ്ട് സെഞ്ച്വറികളാണ് നാലു മത്സരത്തിനിടെ ഗെയ്ല്‍ നേടിയത്. നാല് ഇന്നിങ്‌സുകളിലും മികച്ച സ്‌ട്രൈക്ക് റേറ്റ് സൂക്ഷിക്കാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്.

സിക്‌സര്‍ മഴ പെയ്യിച്ച് ഗെയ്ല്‍
നാല് മത്സരങ്ങളില്‍ നിന്നും ഗെയ്ല്‍ 39 സിക്‌സറുകളാണ് നേടിയതെന്നത് അതിശയിപ്പിക്കുന്നതാണ്. ഇതിലൂടെ ഒരു ദ്വിരാഷ്ട്ര പരമ്പരയില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന കളിക്കാരനെന്ന റെക്കോര്‍ഡും സ്വന്തമാക്കി. ടി20യില്‍ സിക്‌സറുകള്‍ സാധാരണമാണെങ്കിലും ഏകദിനത്തില്‍ ഇതാദ്യമായാണ് ഇത്തരത്തില്‍ കളിക്കാനാകുന്നതെന്ന് ഗെയ്ല്‍ പ്രതികരിച്ചു. പ്രായം തനിക്കൊരു പ്രശ്‌നമല്ല 60 വയസായാലും തനിക്ക് ഇത് കഴിയുമെന്നാണ് പ്രതീക്ഷ. ലോകത്തിലെ ഏറ്റവും മികച്ച ബൗളര്‍മാര്‍ക്കെതിരെ ആധിപത്യം സ്ഥാപിക്കാന്‍ ഇപ്പോഴും കഴിയുന്നുണ്ടെന്നും ഗെയ്ല്‍ ചൂണ്ടിക്കാട്ടി.

ഇംഗ്ലണ്ടിനതിരെ റെക്കോര്‍ഡ്
ഇംഗ്ലണ്ടിനെതിരായ പരമ്പരയിലുടനീളം മികച്ച ഫോമിലായിരുന്നു ഗെയ്ല്‍. നാലാം ഏകദിനത്തില്‍ 97 പന്തിലാണ് താരം 162 റണ്‍സെടുത്തതെങ്കില്‍ അഞ്ചാം മത്സരത്തില്‍ 27 പന്തില്‍ 77 റണ്‍സടിച്ച് എതിരാളികളെ ഞെട്ടിച്ചു. ഇംഗ്ലണ്ടിനെതിരായ പരമ്പര 2-2ന് സമനിലയിലായത് ഗെയ്‌ലിന്റെ ബാറ്റിങ് മികവിലാണ്. ഏകദിനത്തില്‍ 10,000 റണ്‍സ് തികച്ച താരം അന്താരാഷ്ട്ര ക്രിക്കറ്റില്‍ 500 സിക്‌സറുകളെന്ന നാഴികക്കല്ലും പിന്നിട്ടിരുന്നു.

കിങ്‌സ് ഇലവന്‍ പഞ്ചാബിന് പ്രതീക്ഷ
ഗെയ്‌ലിന്റെ നിലവിലെ ഫോം ആശ്വാസകരമാകുന്നത് ഐപിഎല്‍ ടീം കിങ്‌സ് ഇലവന്‍ പഞ്ചാബിന് കൂടിയാണ്. ആരും വാങ്ങാതിരുന്ന ഗെയ്‌ലിനെ 2018ലെ ലേലത്തില്‍ കുറഞ്ഞ തുകയ്ക്ക് സ്വന്തമാക്കിയ പഞ്ചാബ് കഴിഞ്ഞ സീസണില്‍ തന്നെ താരത്തിന്റെ വിലയറിഞ്ഞിരുന്നു. കഴിഞ്ഞ സീസണില്‍ 11 ഇന്നിങ്‌സുകളില്‍നിന്നും ഒരു സെഞ്ച്വറി ഉള്‍പ്പെടെ 368 റണ്‍സാണ് ഗെയ്ല്‍ നേടിയത്. 27 സിക്‌സറുകളും സീസണില്‍ സ്വന്തമാക്കി.

ഐപിഎല്‍ കാത്തിരിക്കുന്നു
ഇംഗ്ലണ്ടിനെതിരായ ഗെയ്‌ലിന്റെ പ്രകടനം ആവര്‍ത്തിച്ചാല്‍ കിങ്‌സ് ഇലവന് ഇക്കുറി ആശിക്കാനുള്ള വകയുണ്ട്. മാര്‍ച്ച് 25ന് രാജസ്ഥാന്‍ റോയല്‍സിനെതിരെ ആണ് ടീമിന്റെ ആദ്യ മത്സരം. ഗെയ്ല്‍ വെടിക്കെട്ട് തുടങ്ങിയാല്‍ എതിരാളികള്‍ മത്സരം കൈവിടുന്നതാണ് നല്ലത്. ഒന്നോ രണ്ടോ മത്സരത്തില്‍ ടീമിന്റെ വിജയനായകനായാല്‍ ഗെയ്‌ലിന് നല്‍കുന്ന പ്രതിഫലം കിങ്‌സ് ഇലവന് തിരിച്ചുകിട്ടുകയും ചെയ്യും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications