വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ക്രിസ് ഗെയ്ല്‍ മകള്‍ക്ക് പേരിട്ടു, ബ്ലഷ്... ആ മാധ്യമ പ്രവര്‍ത്തകയുടെ ഓര്‍മയ്‌ക്കോ?

By Muralidharan

വെസ്റ്റ് ഇന്‍ഡീസിന്റെ വെടിക്കെട്ട് ബാറ്റ്സ്മാന്‍ ക്രിസ് ഗെയ്ല്‍ മകള്‍ക്ക് പേരിട്ടു. ബ്ലഷ് എന്നാണ് ഗെയ്ല്‍ മകള്‍ക്ക് പേരിട്ടത്. ഓസ്ട്രേലിയയിലെ ബിഗ് ബാഷ് ക്രിക്കറ്റ് ടൂര്‍ണമെന്റിനിടെ ക്രിസ് ഗെയ്ല്‍ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയത് വിവാദമായിരുന്നു. ഈ സംഭവവുമായി ബന്ധപ്പെടുത്തിയാണ് ഗെയ്ല്‍ മകള്‍ക്ക് ബ്ലഷ് എന്ന് പേരിട്ടത് എന്നാണ് അറിയുന്നത്.

ചാനല്‍ 10ന്റെ അവതാരകയാ മെലാനി മഗ്ലാഗ്ലിനോടാണ് ക്രിസ് ഗെയ്ല്‍ ഡോണ്ട് ബ്ലഷ് ബേബി എന്ന് പറഞ്ഞത്. ബിഗ് ബാഷില്‍ ഹൊബാര്‍ട്ട് ഹുരിക്കന്‍സിനെതിരെ 15 പന്തില്‍ 41 റണ്‍സെടുത്ത ഗെയ്‌ലിനോട് കളിയെക്കുറിച്ച് ചോദിക്കാന്‍ എത്തിയതായിരുന്നു ആങ്കര്‍ മെലാനി മഗ്ലാഗ്ലിന്‍. നിനക്ക് ഒരു അഭിമുഖം തരാന്‍ വേണ്ടിയാണ് ഞാന്‍ അങ്ങനെ കളിച്ചത്. നിന്റെ കണ്ണുകള്‍ വളരെ മനോഹരമാണ് - എന്നായിരുന്നു ഗെയ്‌ലിന്റെ മറുപടി.

gayle-tv-journo

ഈ കളി ഞങ്ങള്‍ ജയിക്കുമെന്ന് തന്നെ കരുതുന്നു. അങ്ങനെയായാല്‍ കളി കഴിഞ്ഞ ശേഷം നമുക്ക് ഒരുമിച്ച് ഒരു ഡ്രിങ്ക്സ് ആവാം, നാണിക്കാതെ ബേബീ - എന്ന് കൂടി ഗെയ്ല്‍ പറഞ്ഞതോടെ സംഭവം വിവാദമായി. മുന്‍ താരങ്ങളും മാച്ച് ഒഫിഷ്യലുകളും മറ്റും ഗെയ്‌ലിന് എതിരെ തിരിഞ്ഞു. സംഭവം വിവാദമായതോടെ ക്രിസ് ഗെയ്‌ലിന് ചാനല്‍ 10 അവതാരക മെലാനി മഗ്ലാഗ്ലിനോട് മാപ്പ് പറയേണ്ടിവന്നു.

ഐ പി എല്ലില്‍ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന് വേണ്ടി കളിക്കുന്ന ക്രിസ് ഗെയ്ല്‍ കഴിഞ്ഞ ദിവസമാണ് നാട്ടിലേക്ക് മടങ്ങിയയത്. തന്റെ കുടുംബത്തിലെ പുതിയ അതിഥിയെ കാണാന്‍ വേണ്ടിയാണ് ക്രിസ് ഗെയ്ല്‍ ജമൈക്കയിലേക്ക് പറന്നത്. ഗെയ്ലിന്റെ ഭാര്യ നടാഷ ബെരിഡ്ജ് കഴിഞ്ഞ ദിവസമാണ് ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

Story first published: Thursday, April 21, 2016, 17:00 [IST]
Other articles published on Apr 21, 2016
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X