Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിന്‍ഡീസിനായി കൈയ്യടിച്ച് പോപ്പ് താരം, ഡ്രസ്സിംഗ് റൂമിലുമെത്തി, ഒടുവില്‍ സംഭവിച്ചത് ഇങ്ങനെ

ലണ്ടന്‍: വെസ്റ്റിന്‍ഡീസും ശ്രീലങ്കയും കഴിഞ്ഞ ദിവസം നടന്ന ലോകകപ്പ് പോരാട്ടം അക്ഷരാര്‍ത്ഥത്തില്‍ ത്രില്ലറായിരുന്നു. ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നതും. എന്നാല്‍ മത്സരത്തില്‍ എല്ലാവരുടെയും ശ്രദ്ധ പോയത് ഒരേയൊരു താരത്തിലായിരുന്നു. അതുപക്ഷേ ഗ്രൗണ്ടിലെ താരമല്ലായിരുന്നു. ഗാലറിയിലെ താരത്തിനാണ് ഏറ്റവുമധികം ശ്രദ്ധ നേടിയത്. പോപ്പ് ക്യൂന്‍ എന്ന് വിശേഷണമുള്ള റിഹന്നയാണ് വിന്‍ഡസിനെ പ്രോത്സാഹിപ്പിക്കാനായി എത്തിയത്.

1

ക്യാമറാക്കണ്ണുകള്‍ ഏറ്റവുമധികം ഒപ്പിയെടുത്തത് റിഹന്നയെയായിരുന്നു. ഇതിനിടെ താരം വെസ്റ്റിന്‍ഡീസ് ഡ്രസ്സിംഗ് റൂമിലെത്തിയതും താരങ്ങളെ കണ്ടതും വലിയ വാര്‍ത്തയായിരിക്കുകയാണ്. സാധാരണ ഇത്തരം സംഭവങ്ങളൊന്നും വിന്‍ഡീസ് ക്രിക്കറ്റില്‍ നടക്കാറില്ല. എന്നാല്‍ റിഹന്നയെ പോലുള്ള ഒരു പോപ്പ് ഇതിഹാസം എത്തിയത് എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയിലിനെ കാണാനാണ് റിഹന്ന ഡ്രസ്സിംഗ് റൂമിലെത്തിയത്.

വെറുതെ കാണുക മാത്രമല്ല താന്‍ ഒപ്പിട്ട ബാറ്റ് റിഹന്നയ്ക്ക് ഗെയില്‍ നല്‍കുകയും ചെയ്തു. വെളുത്ത വസ്ത്രങ്ങളും സണ്‍ഗ്ലാസുകളും അണിഞ്ഞ് ഗെയിലിനൊപ്പം നില്‍ക്കുന്ന റിഹന്നയുടെ ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഇത് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായിട്ടുണ്ട്. താന്‍ വെസ്റ്റിന്‍ഡീസിനെ പിന്തുണയ്ക്കുമെന്ന് നേരത്തെ തന്നെ റിഹന്ന വ്യക്തമാക്കിയതാണ്. എന്നാല്‍ റിഹന്ന ഗാലറിയില്‍ ആര്‍ത്തുവിളിച്ചിട്ടും വിന്‍ഡീസിന് മത്സരത്തില്‍ വിജയിക്കാനായില്ല.

ശ്രീലങ്ക ഉയര്‍ത്തിയ 339 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്നതില്‍ വിന്‍ഡീസ് പരാജയപ്പെടുകയായിരുന്നു. 23 റണ്‍സിനായിരുന്നു തോല്‍വി. അതിന്റെ നിരാശ അവരുടെ മുഖത്തുണ്ടായിരുന്നു. ടൂര്‍ണമെന്റില്‍ ഇതുവരെ ഒരു ജയം മാത്രമാണ് വിന്‍ഡീസ് നേടിയത്. നേരത്തെ ഇംഗ്ലീഷ് ഫുട്‌ബോള്‍ കോച്ച് ഗാരത് സൗത്ത്‌ഗേറ്റ്, ബോളിവുഡ് താരങ്ങളായ രണ്‍വീര്‍ സിംഗ്, തെലുങ്ക് താരം മഹേഷ് ബാബു എന്നിവരും ലോകകപ്പിനെത്തിയിരുന്നു. ഇവരും ഗാലറിയുടെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു.

Story first published: Tuesday, July 2, 2019, 16:35 [IST]
Other articles published on Jul 2, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+