Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വീണ്ടും 'ഗെയിലാട്ടം'... അടി, പിന്നെ അടിയോടടി, പിറന്നത് 18 സിക്‌സര്‍!! റെക്കോഡുകള്‍ പഴങ്കഥ, വീഡിയോ...

ധക്ക: ക്രിക്കറ്റിലെ ഉസൈന്‍ ബോള്‍ട്ടെന്നു വിശേഷിപ്പിക്കാവുന്ന വെസ്റ്റ് ഇന്‍ഡീസിന്റെ തീപ്പൊരി ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയ്ല്‍ വീണ്ടുമൊരു ചരിത്രനേട്ടം സ്വന്തം പേരില്‍ കുറിച്ചു. ടി ട്വന്റി ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ സിക്‌സറുകളെന്ന റെക്കോര്‍ഡാണ് ഗെയ്‌ലിന്റെ ബാറ്റിങ് താണ്ഡവത്തില്‍ കടപുഴകി വീണത്.

ഐപിഎല്‍ മാതൃകയില്‍ ബംഗ്ലാദേശില്‍ നടന്ന ടി ട്വന്റി ക്രിക്കറ്റ് ടൂര്‍ണമെന്‍റിന്‍റെ ഫൈനലിലായിരുന്നു ഗെയ്‌ലിന്റെ അവിശ്വസനീയ ബാറ്റിങ് വിരുന്ന്. പരിക്കും മോശം ഫോമും മൂലം തന്നെ എഴുതിത്തള്ളിയവര്‍ക്കുള്ള മറുപടിയാണ് കരീബിയന്‍ ഇതിഹാസം ബംഗ്ലാ മണ്ണില്‍ നല്‍കിയത്. ഫൈനലില്‍ തകര്‍പ്പന്‍ ജയം നേടി ഗെയ്‌ലിന്റെ ടീം കിരീടം നേടുകയും ചെയ്തു.

ബാറ്റിങ് വിരുന്ന്

ബാറ്റിങ് വിരുന്ന്

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിന്റെ ഫൈനലില്‍ രങ്പൂര്‍ റൈഡേഴ്‌സിനു വേണ്ടിയായിരുന്നു ഗെയ്‌ലിന്റെ ബാറ്റിങ് വിസ്‌ഫോടനം. ധക്ക ഡൈനാമിറ്റ്‌സിനെ ഗെയ്ല്‍ തനിച്ചു തന്നെ തല്ലിപ്പൊട്ടിക്കുകയായിരുന്നു.
വെറും 69 പന്തില്‍ പുറത്താവാതെ ഗെയ്ല്‍ 146 റണ്‍സ് വാരിക്കൂട്ടി. 18 പടുകൂറ്റന്‍ സിക്‌സറുകളാണ് ഗ്രൗണ്ടിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഗെയ്ല്‍ അടിച്ചുപറത്തിയത്.
നിശ്ചിത 20 ഓവറില്‍ ഒരു വിക്കറ്റിന് റൈഡ‍േഴ്സ് ടീം 206 റണ്‍സ് നേടുകയും ചെയ്തു,
വ്യക്തിഗത സ്‌കോര്‍ 22ല്‍ നില്‍ക്കെ ഗെയ്‌ലിനെ ക്യാച്ച് ചെയ്തു പുറത്താക്കാന്‍ ലഭിച്ച അവസരം ബംഗ്ലാദേശ് സൂപ്പര്‍ താരം സാക്വിബുല്‍ ഹസന്‍ കൈവിട്ടിരുന്നു.

 ഐപിഎല്‍ റെക്കോര്‍ഡ് തിരുത്തി

ഐപിഎല്‍ റെക്കോര്‍ഡ് തിരുത്തി

ഐപിഎല്ലില്‍ താന്‍ തന്നെ സ്ഥാപിച്ച റെക്കോര്‍ഡാണ് ഗെയ്ല്‍ ബംഗ്ലാദേശില്‍ തിരുത്തിയത്. 2013ലെ ടൂര്‍ണമെന്റില്‍ പൂനെ വാരിയേഴ്‌സിനെതിരേ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനു വേണ്ടി ഗെയ്ല്‍ 7 സിക്‌സറുകള്‍ നേടിയതായിരുന്നു ഇതിനു മുമ്പത്തെ റെക്കോര്‍ഡ്. ഇതാണ് ബംഗ്ലാദേശ് ക്ലബ്ബിനു വേണ്ടി 18 സിക്‌സറുകള്‍ നേടി വിന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം പഴങ്കഥയാക്കിയത്.

3 11,000 റണ്‍സ് പിന്നിട്ടു

3 11,000 റണ്‍സ് പിന്നിട്ടു

ബംഗ്ലാദേശിലെ ബാറ്റിങ് പ്രകടനത്തിലൂടെ ഒരു നാഴികക്കല്ല് കൂടി ഗെയ്ല്‍ പിന്നിട്ടു. ടി ട്വന്റിയില്‍ 11,000 റണ്‍സെന്ന അപൂര്‍വ്വനേട്ടമാണ് 38 കാരനായ സൂപ്പര്‍ താരം സ്വന്തം പേരിലാക്കിയത്.
ടി ട്വന്റിയില്‍ 20 സെഞ്ച്വറികള്‍ നേടുന്ന ആദ്യ ക്രിക്കറ്റ് താരമെന്ന റെക്കോര്‍ഡുകളും ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലെ മിന്നും പ്രകടനത്തിലൂടെ ഗെയ്ല്‍ പൂര്‍ത്തിയാക്കിയിരുന്നു.

4 1000 സിക്‌സറിലേക്ക്

4 1000 സിക്‌സറിലേക്ക്

ടി ട്വന്റി ക്രിക്കറ്റിന്റെ ചരിത്രത്തിലെ സമാനതകളില്ലാത്ത താരമെന്ന റെക്കോര്‍ഡ് ഇതിനകം ഗെയ്ല്‍ സ്വന്തം പേരിലാക്കി കഴിഞ്ഞു. വിവിധ ടീമുകള്‍ക്കായി ടി ട്വന്റിയില്‍ മാത്രം ഗെയ്ല്‍ 819 സിക്‌സറുകളാണ് അടിച്ചുകൂട്ടിയത്.
കരിയറിലെ അവസാന കാലത്തേക്ക് കടക്കുന്ന ഗെയ്‌ലിന് 1000 സിക്‌സറുകളെന്ന ഭാവിയില്‍ ഒരുപക്ഷെ മറ്റൊരു താരത്തിനും എത്തിപ്പിടിക്കാനാവാത്ത റെക്കോര്‍ഡ് സ്ഥാപിക്കാന്‍ കഴിയുമോയെന്നാണ് ഇനി ക്രിക്കറ്റ് പ്രേമികള്‍ ഉറ്റുനോക്കുന്നത്.

Story first published: Wednesday, December 13, 2017, 16:21 [IST]
Other articles published on Dec 13, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+