വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'എന്തൊരു ബാറ്റായിത്', വിചിത്രം, കൗതുകം!, ക്രിക്കറ്റ് ചരിത്രത്തിലെ അഞ്ച് വിവാദ ബാറ്റിതാ

ബാറ്റിന്റെ ആകൃതിയിലും ഘടനയിലും വ്യത്യാസം വരുത്താന്‍ അനുവാദം ഇല്ലെങ്കിലും ഭാരത്തില്‍ താരങ്ങള്‍ക്ക് ഇഷ്ടാനുസരണം മാറ്റങ്ങള്‍ വരുത്താവുന്നതാണ്

1

ക്രിക്കറ്റില്‍ ബാറ്റിന്റെ ആകൃതിയെക്കുറിച്ച് കൃത്യമായ നിയമമുണ്ട്. അതിനനുസരിച്ചുള്ള ബാറ്റ് മാത്രമെ മത്സരത്തില്‍ ഉപയോഗിക്കാന്‍ പാടുള്ളു. ഇതില്‍ വ്യത്യാസം വരുത്തിയാല്‍ വിലക്ക് ശിക്ഷവരെ താരങ്ങള്‍ക്ക് ലഭിക്കും. ബാറ്റിന്റെ ആകൃതിയിലും ഘടനയിലും വ്യത്യാസം വരുത്താന്‍ അനുവാദം ഇല്ലെങ്കിലും ഭാരത്തില്‍ താരങ്ങള്‍ക്ക് ഇഷ്ടാനുസരണം മാറ്റങ്ങള്‍ വരുത്താവുന്നതാണ്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഉപയോഗിച്ചിരുന്ന ബാറ്റ് മറ്റുള്ളവരേക്കാള്‍ ഭാരം കൂടിയതായിരുന്നു. എന്നാല്‍ ക്രിക്കറ്റില്‍ അപൂര്‍വ്വമായി ചില ബാറ്റുകള്‍ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. ഇത് വളരെ കൗതുകം ഉണ്ടാക്കുന്നതുമാണ്. ഇത്തരത്തില്‍ ക്രിക്കറ്റ് ചരിത്രത്തില്‍ വിവാദമായ അഞ്ച് ബാറ്റുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.

ഒറ്റ ടി20യില്‍ മാത്രം ടീമിനെ നയിച്ചു, പിന്നെ ക്യാപ്റ്റനാക്കിയില്ല, അഞ്ച് സൂപ്പര്‍ താരങ്ങളിതാഒറ്റ ടി20യില്‍ മാത്രം ടീമിനെ നയിച്ചു, പിന്നെ ക്യാപ്റ്റനാക്കിയില്ല, അഞ്ച് സൂപ്പര്‍ താരങ്ങളിതാ

ദി മോണ്‍സ്റ്റര്‍ ബാറ്റ് -1771

ദി മോണ്‍സ്റ്റര്‍ ബാറ്റ് -1771

ആദ്യത്തെ വിവാദ ബാറ്റ് ഉണ്ടാവുന്നത് 1771ലാണ്. ദി മോണ്‍സ്റ്റര്‍ ബാറ്റ് എന്നറിയപ്പെട്ട ബാറ്റിന്റെ വലുപ്പമാണ് വിവാദമായത്. സെപ്തംബര്‍ 25ന് നടന്ന ഹാംബ്ലിട്ടനും ചേര്‍ട്ട്‌സിയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയ മത്സരത്തിലാണ് ഒരു ബാറ്റ്‌സ്മാന്‍ വലിയ വീതിയുള്ള ബാറ്റുമായി എത്തിയത്. അത്രയും വീതിയുള്ള ബാറ്റ് ഉപയോഗിക്കുമ്പോള്‍ ബാറ്റ്‌സ്മാന്‍ ക്ലീന്‍ബൗള്‍ഡ് ആകില്ലെന്ന കാര്യം ഉറപ്പ്. ഇതോടെ ഹാംബിള്‍ട്ടന്‍ ക്യാപ്റ്റനും ബൗളര്‍മാരും പരാതി നല്‍കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്രിക്കറ്റ് ബാറ്റിന്റെ വലുപ്പത്തിന്റെ കാര്യത്തില്‍ ഒരു ഏകീകരണം ഉണ്ടായത്.

ഡെന്നിസ് ലില്ലിയുടെ അലുമിനിയം ബാറ്റ്

ഡെന്നിസ് ലില്ലിയുടെ അലുമിനിയം ബാറ്റ്

ഓസീസ് സൂപ്പര്‍ പേസര്‍ ഡെന്നിസ് ലില്ലിയും ഒരു തവണ ബാറ്റിന്റെ പേരില്‍ വിവാദത്തിലായി. 1979 ഡിംസംബര്‍ 15ന് നടന്ന മത്സരത്തില്‍ ഡെന്നിസ് ലില്ലി ബാറ്റ് ചെയ്യാനിറങ്ങിയത് അലുമിനിയം ബാറ്റുമായാണ്. ആഷസ് ടെസ്റ്റിലായിരുന്നു ഇത്. ടെന്നിസ് ലില്ലിക്ക് വലിയ താല്‍പര്യം ഇല്ലായിരുന്നെങ്കിലും നായകന്‍ ഗ്രേഗ് ചാപ്പലിന്റെ നിര്‍ബന്ധത്തെത്തുടര്‍ന്നാണ് ലില്ലി അലുമിനിയം ബാറ്റ് ഉപയോഗിച്ചത്. എന്നാല്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്ക് ബ്രേര്‍ലി ഇതിനെതിരേ പരാതി നല്‍കി. പന്തിനെ കേടുവരുത്തുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. മത്സരം നിര്‍ത്തിവെക്കേണ്ട സാഹചര്യം പോലും ഉണ്ടായി. പിന്നീട് ബാറ്റ് മാറ്റിയാണ് അദ്ദേഹം കളി തുടര്‍ന്നത്.

ഇംഗ്ലണ്ടില്‍ ഹിറ്റ്മാന്‍ 'വേറെ ലെവല്‍', ഈ അഞ്ച് ഇംഗ്ലണ്ട് താരങ്ങളെക്കാള്‍ കൂടുതല്‍ സെഞ്ച്വറി

പോണ്ടിങ്ങിന്റെ കാര്‍ബണ്‍ ബാറ്റ്

പോണ്ടിങ്ങിന്റെ കാര്‍ബണ്‍ ബാറ്റ്

ഫ്‌ളിക്ക് ഷോട്ടുകള്‍ നന്നായി കളിക്കുന്ന താരങ്ങളിലൊരാളാണ് ഓസീസ് മുന്‍ നായകന്‍ റിക്കി പോണ്ടിങ്. അദ്ദേഹത്തിന്റെ ഷോട്ടുകള്‍ അതിവേഗത്തില്‍ പന്തിനെ ബൗണ്ടറി ലൈനിലേക്ക് പായിക്കുന്നത് കാണുമ്പോള്‍ ബാറ്റില്‍ സ്പ്രിങ് വെച്ചിട്ടുണ്ടോയെന്ന് പോലും സംശയം തോന്നിയിരുന്നു. എന്നാല്‍ പോണ്ടിങ്ങിന്റെ ബാറ്റ് വിവാദത്തില്‍ പെട്ടത് അധികം പവര്‍ ലഭിക്കാന്‍ കാര്‍ബണ്‍ ഗ്രാഫിക്‌സ് ബാറ്റില്‍ ഉപയോഗിച്ചതാണ്. ഈ ബാറ്റ് വലിയ വിവാദമായതോടെ കുക്കാബുറയുടെ എല്ലാ ബാറ്റുകള്‍ക്കും നിയന്ത്രണം കൊണ്ടുവരുന്ന നിലയിലേക്ക് കാര്യങ്ങളെത്തി. ഈ ബാറ്റ് വെച്ച് പോണ്ടിങ് പാകിസ്താനെതിരേ ഇരട്ട സെഞ്ച്വറി നേടിയിരുന്നു.

മങ്കൂസ് ബാറ്റ്

മങ്കൂസ് ബാറ്റ്

ആരാധകര്‍ക്ക് അല്‍പ്പം കൂടി സുപരിചിതമായ ബാറ്റാണ് മങ്കൂസ്. ഐപിഎല്ലിലൂടെയാണ് ഈ ബാറ്റ് പ്രശസ്തമായത്. 2010ലെ ഐപിഎല്ലില്‍ സിഎസ്‌കെ താരമായിരുന്ന മാത്യു ഹെയ്ഡനാണ് മങ്കൂസ് ബാറ്റുമായി ഇറങ്ങിയത്. നീളന്‍ പിടിയും സാധാരണ ബാറ്റിന്റെ അത്ര നീളം ഇല്ലാത്തതുമായ ബാറ്റ് വലിയ ചര്‍ച്ചാ വിഷയമായിരുന്നു. ഈ ബാറ്റ് വെച്ച് 43 പന്തില്‍ 93 റണ്‍സാണ് ഹെയ്ഡന്‍ നേടിയത്. സുരേഷ് റെയ്‌നയും ഈ ബാറ്റ് ഉപയോഗിച്ചിരുന്നു. എളുപ്പത്തില്‍ സിക്‌സര്‍ പറത്താന്‍ ഈ ബാറ്റ് സഹായിക്കും. എന്തായാലും പിന്നീട് ഈ ബാറ്റിന്റെ കാര്യത്തില്‍ ഐസിസി ഇടപെടുകയും നിരോധനം കൊണ്ടുവരികയുമായിരുന്നു.

വരവറിയിച്ചത് പരമ്പരയിലെ താരമായി, ഇന്ത്യയുടെ അഞ്ച് പേരിതാ, കോലിയും രോഹിത്തുമില്ല

ക്രിസ് ഗെയ്‌ലിന്റെ ഗോള്‍ഡന്‍ ബാറ്റ്

ക്രിസ് ഗെയ്‌ലിന്റെ ഗോള്‍ഡന്‍ ബാറ്റ്

യൂനിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്‌ലിന്റെ ഗോള്‍ഡന്‍ ബാറ്റ് വലിയ വിവാദം സൃഷ്ടിച്ചതാണ്. സാധാരണ ബാറ്റില്‍ ഗോള്‍ഡ് കളര്‍ ആവരണം നല്‍കുന്നതാണ് അദ്ദേഹത്തിന്റെ ബാറ്റ്. 2015ലെ ബിഗ്ബാഷ് ലീഗിലാണ് അദ്ദേഹം ആദ്യമായി ഈ ബാറ്റ് ഉപയോഗിച്ചത്. എന്നാല്‍ ഈ ബാറ്റിനെതിരേ ആരോപണങ്ങള്‍ ഉയര്‍ന്നു. സ്വര്‍ണ്ണ കളര്‍ പൂശിയപ്പോള്‍ അതിനുള്ളിലേക്ക് മെറ്റല്‍ എത്തിപ്പെട്ടിട്ടുണ്ടെന്നും അത് എക്‌സ്ട്രാ പവര്‍ ബാറ്റിന് നല്‍കുമെന്നുമെല്ലാമുള്ള ആരോപണം ഉയര്‍ന്നപ്പോള്‍ ആ ബാറ്റ് ഉപയോഗിക്കുന്നതില്‍ നിന്ന് അദ്ദേഹത്തെ വിലക്കുകയാണ് ചെയ്തത്.

Story first published: Saturday, June 25, 2022, 10:09 [IST]
Other articles published on Jun 25, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X