സിക്‌സറുകളില്‍ ട്രിപ്പിള്‍ സെഞ്ച്വറിയടിച്ച് വെടിക്കെട്ട് വീരന്‍ ഗെയ്ല്‍; എന്തൊരു താരം

മൊഹാലി: ഐപിഎല്ലിന്റെ ആദ്യ സീസണ്‍ മുതല്‍ ആരാധകരുടെ ഇഷ്ടതാരമായ വിന്‍ഡീസ് വെടിക്കെട്ട് ബാറ്റ്സ്മാന്‍ ക്രിസ് ഗെയ്ലിന് മറ്റൊരു നേട്ടംകൂടി സ്വന്തമായി. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ 300 സിക്‌സറുകള്‍ പൂര്‍ത്തിയാക്കുന്ന ആദ്യ താരമെന്ന ബഹുമതിയാണ് ഗെയ്ല്‍ തന്റെപേരിലാക്കിയത്. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തിലായിരുന്നു ഗെയ്‌ലിന്റെ നേട്ടം.

മിച്ചല്‍ മഗ്ളീഗന്‍ എറിഞ്ഞ മൂന്നാം ഓവറിലെ മൂന്നാം പന്ത് ആകാശത്തേക്ക് പറത്തി ഗെയ്ല്‍ ചരിത്രനേട്ടത്തിലെത്തി. 114 ഇന്നിങ്സുകള്‍ കളിച്ച ഗെയ്ല്‍ 2719-ാമത്തെ പന്തില്‍ നിന്നാണ് 300-ാം സിക്സ് അടിച്ചത്. 37 ഇന്നിങ്സില്‍ 100 സിക്‌സറുകളും 69 ഇന്നിങ്സില്‍ 200 സിക്‌സറുകളും കടന്ന ഗെയ്‌ലിന് പക്ഷെ 300ല്‍ എത്താന്‍ 114 ഇന്നിങ്‌സുകള്‍ വേണ്ടിവന്നു.
സിക്‌സറുകളുടെ കാര്യത്തില്‍ ഗെയ്‌ലിന് അടുത്തെങ്ങുമില്ല ഐപിഎല്‍ താരങ്ങള്‍. 143 ഇന്നിങ്സില്‍ നിന്ന് 192 സിക്സറുകള്‍ പറത്തിയ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ താരം എബി ഡിവില്ലിയേഴ്സാണ് തൊട്ടുപിന്നിലുള്ളത്. 187 സിക്സുമായി ഇന്ത്യന്‍താരം എംഎസ് ധോണി മൂന്നാം സ്ഥാനത്തുമുണ്ട്. 114 മത്സരങ്ങളില്‍ ഗെയ്ല്‍ ആറു സെഞ്ച്വറിയും 25 അര്‍ദ്ധ സെഞ്ച്വറിയും ഉള്‍പ്പെടെ 4133 റണ്‍സ് നേടിയിട്ടുണ്ട്. സീസണില്‍ മികച്ച പ്രകടനം നടത്തുന്ന താരം കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ കിരീടപ്രതീക്ഷകള്‍ ചുമലിലേറ്റുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications