Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച ക്രിസ് ഗെയ്‌ലിന് 5 ലക്ഷം രൂപ പിഴ!

മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ ബിഗ് ബാഷ് ക്രിക്കറ്റ് ടൂര്‍ണമെന്റിനിടെ മാധ്യമപ്രവര്‍ത്തകയോട് കൊച്ചുവര്‍ത്തമാനം പറഞ്ഞ ക്രിസ് ഗെയ്‌ലിന് പിഴ. 10,000 ഓസ്‌ട്രേലിയന്‍ ഡോളര്‍ (ഏകദേശം 5 ലക്ഷം രൂപ) യാണ് വെസ്റ്റ് ഇന്ത്യന്‍ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ പിഴയടക്കേണ്ടത്. മെല്‍ബണ്‍ റെനഗേഡ്‌സിന് വേണ്ടി കളിക്കുന്ന ക്രിസ് ഗെയ്ല്‍ ബാറ്റിങ് കഴിഞ്ഞ് തിരിച്ചുവരുന്നതിനിടെ അഭിമുഖത്തിനെത്തിയ അവതാരകയോടാണ് മോശമായി പെരുമാറിയത്.

ചാനല്‍ 10ന്റെ അവതാരകയാണ് മെലാനി മഗ്ലാഗ്ലിന്‍ ക്രിസ് ഗെയ്‌ലിന്റെ വെടിക്കെട്ട് ഇന്നിംഗ്‌സിനെക്കുറിച്ചാണ് ചോദിച്ചത്. എന്നാല്‍ ''നിനക്ക് ഒരു അഭിമുഖം തരാന്‍ വേണ്ടിയാണ് ഞാന്‍ അങ്ങനെ കളിച്ചത്. നിന്റെ കണ്ണുകള്‍ വളരെ മനോഹരമാണ്'' എന്നായിരുന്നു ഗെയ്‌ലിന്റെ മറുപടി. ഈ കളി ഞങ്ങള്‍ ജയിക്കുമെന്ന് തന്നെ കരുതുന്നു. അങ്ങനെയായാല്‍ കളി കഴിഞ്ഞ ശേഷം നമുക്ക് ഒരുമിച്ച് ഒരു ഡ്രിങ്ക്‌സ് ആവാം, നാണിക്കാതെ ബേബീ എന്നും ഗെയ്ല്‍ പറഞ്ഞു.

chris-gayle-practice

ബിഗ് ബാഷില്‍ ഹൊബാര്‍ട്ട് ഹുരിക്കന്‍സിനെതിരെ 15 പന്തില്‍ 41 റണ്‍സെടുത്ത ശേഷമായിരുന്നു ഗെയ്‌ലിന്റെ ഈ ഓഫ് ഫീല്‍ഡ് പ്രകടനം. ക്രിസ് ഗെയ്‌ലിന്റെ തമാശ സോഷ്യല്‍ മീഡിയയില്‍ വളരെയധികം വിമര്‍ശനം ക്ഷണിച്ചുവരുത്തിയിരുന്നു. മെലാനി മഗ്ലാഗ്ലിനോട് ക്രിസ് ഗെയ്ല്‍ അപമര്യാദയായി പെരുമാറിയ കാര്യം അന്വേഷിക്കുമെന്ന് ബി ബി എല്‍ തലവന്‍ ആന്റണി എവര്‍ഹാര്‍ഡ് പ്രതികരിച്ചിരുന്നു.

സംഭവം വിവാദമായതോടെ ക്രിസ് ഗെയ്ല്‍ ചാനല്‍ 10 അവതാരക മെലാനി മഗ്ലാഗ്ലിനോട് മാപ്പ് പറഞ്ഞു. നിര്‍ദോഷമായ ഒരു തമാശ മാത്രമേ താന്‍ ഉദ്ദേശിച്ചിരുന്നുള്ളൂ എന്നാല്‍ പ്രതികരണങ്ങള്‍ അതിരുവിട്ടു പോയി എന്നുമാണ് ഗെയ്ല്‍ പ്രതികരിച്ചത്. ലോകത്തെ ഏറ്റവും അപകടകാരികളായ ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായി കരുതപ്പെടുന്ന ക്രിസ് ഗെയ്ല്‍ ഐ പി എല്ലില്‍ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിന്റെ താരമാണ്.

Story first published: Tuesday, January 5, 2016, 16:26 [IST]
Other articles published on Jan 5, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+