Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഡ്രസ്സിങ് റൂമില്‍ വെച്ച് ഗെയ്ല്‍ നഗ്നതകാട്ടിയെന്ന് ഓസ്‌ടേലിയന്‍ യുവതി

സിഡ്‌നി: ബിഗ്ബാഷ് ടൂര്‍ണമെന്റിനിടെ വനിതാ മാധ്യമപ്രവര്‍ത്തകയോട് വെസ്റ്റിന്റീസ് താരം ക്രിസ് ഗെയ്ല്‍ മോശം വാക്കുപയോഗിച്ച വാര്‍ത്തയ്ക്കിടെ ലോകകപ്പിനിടെ ഗെയ്ല്‍ തന്നെ അപമാനിച്ചെന്ന് കാട്ടി ഒരു ഓസ്‌ട്രേലിയന്‍ യുവതി രംഗത്തെത്തി. പേരുവെളിപ്പെടുത്താത്ത യുവതി ഫെയര്‍ഫാക്‌സ് മീഡിയയോടാണ് ഗെയ്‌ലിന്റെ അതിക്രമത്തെക്കുറിച്ച് വിശദീകരിച്ചത്.

ഓസ്‌ട്രേലിയയില്‍ നടന്ന ലോകകപ്പിനിടെ വെസ്റ്റിന്റീസ് ടീമിനൊപ്പം ജോലി ചെയ്യുകയായിരുന്നു യുവതി. ഐസിസി ഫ് ളാഗ്ഷിപ്പ് പ്രകാരമുള്ള പരിപാടിയുമായി ബന്ധപ്പെട്ടായിരുന്നു ജോലി. ഒരു ദിവസം സാന്‍ഡ്‌വിച്ച് കഴിക്കാനായി വെസ്റ്റിന്റീസ് ഡ്രസ്സിങ് റൂമില്‍ കടന്നപ്പോള്‍ അവിടെ ഗെയ്‌ലും മറ്റൊരു താരവും മാത്രമാണുണ്ടായിരുന്നത്. മറ്റു കളിക്കാര്‍ ഗ്രൗണ്ടില്‍ ട്രെയിനിങ്ങിലായിരുന്നു.

chris-gayle-600

റൂമിലെത്തിയ യുവതിയോട്, അരയില്‍ ചൂറ്റിയ ടവ്വല്‍ പാതി നീക്കിയശേഷം ഇതാണോ നിങ്ങള്‍ തിരയുന്നതെന്ന് ഗെയ്ല്‍ ചോദിച്ചു. ഒരു നിമിഷം ഷോക്കിലായ താന്‍ അവിടെനിന്നും രക്ഷപ്പെടുകയായിരുന്നെന്ന് യുവതി പറയുന്നു. സംഭവത്തില്‍ വെസ്റ്റിന്റീസ് ടീം മാനേജര്‍ റിച്ചി റിച്ചാഡ്‌സണ്‍ വെസ്റ്റിന്റീസ് ക്രിക്കറ്റ് ബോര്‍ഡിന് മെയില്‍ അയച്ചയായും യുവതി സൂചിപ്പിച്ചു.

ചാനല്‍ 10 വനിതാ റിപ്പോര്‍ട്ടറോട് ഗെയ്ല്‍ അനാവശ്യ കമന്റ് പറഞ്ഞശേഷം വേറെ ചില മാധ്യമപ്രവര്‍ത്തകരും ഗെയ്‌ലിന്റെ മോശം സ്വഭാത്തെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. ഓസ്‌ട്രേലിയയിലുണ്ടായ സംഭവത്തില്‍ ഗെയ്ല്‍ മാപ്പുപറഞ്ഞിട്ടുണ്ടെങ്കിലും സംഭവം കടുത്ത അച്ചടക്ക നടപടിക്ക് കാരണമായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Story first published: Wednesday, January 6, 2016, 10:34 [IST]
Other articles published on Jan 6, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+