വെസ്റ്റ് ഇന്ത്യന്‍ ക്രിക്കറ്റ് താരം ക്രിസ് ഗെയ്ല്‍ വീണ്ടും വിവാദത്തില്‍. അഭിമുഖം എടുക്കാന്‍ വന്ന വനിതാ ജേര്‍ണലിസ്റ്റിനോട് ത്രീസം ചെയ്തിട്ടുണ്ടോ എന്ന് ചോദിച്ചാണ് ഗെയ്ല്‍ വീണ്ടും വിവാദ നായകനായത്. ഇംഗ്ലണ്ടില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകയ്ക്കാണ് ഗെയ്‌ലില്‍ നിന്നും മോശമായ അനുഭവം ഉണ്ടായത്. അഭിമുഖം എടുക്കാനെത്തിയ ഷാര്‍ലറ്റ് എഡ്വേര്‍ഡ്‌സിനോട് ക്രിസ് ഗെയ്ല്‍ ദ്വയാര്‍ഥത്തിലുള്ള അശ്ലീല കമന്റുകള്‍ പറയുകയായിരുന്നു. ദി ടൈംസിന്റെ റിപ്പോര്‍ട്ടറാണ് ഇവര്‍.
തന്നെ കാണാന്‍ നല്ലതായത് കൊണ്ട് യുവതികള്‍ പണം എറിഞ്ഞ് തന്റെയൊപ്പം വരുന്നു. ലോകത്ത് ഏറ്റവും വലിയ ബാറ്റ് തന്റെ പക്കലാണ്. നിനക്ക് ഇത് ഉള്‍ക്കൊള്ളാന്‍ പോലും പറ്റില്ല - എന്നിങ്ങനെ സഭ്യതയുടെ സര്‍വ്വ സീമകളും ലംഘിക്കുന്ന വാക്പ്രയോഗങ്ങളാണ് ക്രിസ് ഗെയ്ല്‍ നടത്തിയത്. എത്ര കറുത്ത വര്‍ഗക്കാരോടൊപ്പം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട് എന്നും പലരോടൊപ്പം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ എന്നും ഗെയ്ല്‍ ചോദിച്ചതായി ഇവര്‍ പറയുന്നു.

ഇതാദ്യമായിട്ടല്ല ക്രിസ് വനിതാ ജേര്‍ണലിസ്റ്റുകളോട് അപമര്യാദയായി പെരുമാറുന്നത്. ഈ വര്‍ഷം ജനുവരിയില്‍ ചാനല്‍ 10ന്റെ അവതാരകയായ മെലാനി മഗ്ലാഗ്ലിനെ അപമാനിച്ച ഗെയ്‌ലിന് പിഴശിക്ഷ കിട്ടിയിരുന്നു. വെടിക്കെട്ട് ബാറ്റിംഗിനെക്കുറിച്ച് ചോദിക്കാന്‍ ചെന്ന ടി വി അവതാരകയോട് നിനക്ക് ഒരു അഭിമുഖം തരാന്‍ വേണ്ടിയാണ് ഞാന്‍ അങ്ങനെ കളിച്ചത്. നിന്റെ കണ്ണുകള്‍ വളരെ മനോഹരമാണ് എന്നൊക്കെയായിരുന്നു ഗെയ്ല്‍ മറുപടി പറഞ്ഞത്. ഐ പി എല്ലില്‍ ബാംഗ്ലൂരിന്റെ താരമാണ് ഗെയ്ല്‍.