Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ്: ഒമ്പതില്‍ ജയം രണ്ടെണ്ണത്തില്‍ മാത്രം... തല കുനിച്ച് യൂനിവേഴ്‌സല്‍ ബോസ് വിടവാങ്ങി

ലീഡ്‌സ്: ലോകകപ്പ് വിജയത്തോടെ തന്റെ ഉജ്ജ്വല കരിയറിന് തിരശീലയിടാമെന്ന് സ്വപ്‌നം കണ്ടാണ് യൂനിവേഴ്‌സല്‍ ബോസെന്നു വിശേഷിപ്പിക്കപ്പെടുന്ന വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്ല്‍ ഇംഗ്ലണ്ടിലെത്തിയത്. എന്നാല്‍ സെമി ഫൈനല്‍ പോലും കാണാതെ വിന്‍ഡീസ് പുറത്തായതിന്റെ നിരാശയിലാണ് അദ്ദേഹം. ഒമ്പത് മല്‍സരങ്ങളില്‍ വെറും രണ്ടെണ്ണത്തില്‍ മാത്രമാണ് വിന്‍ഡീസിന് ജയിക്കാനായത്. ആദ്യ കളിയില്‍ പാകിസ്താനെ തകര്‍ത്തു വിട്ടുകൊണ്ട് തുടങ്ങിയ വിന്‍ഡീസിന് പിന്നീട് രണ്ടാം ജയത്തിനായി അവസാന റൗണ്ട് വരെ കാത്തിരിക്കേണ്ടിവന്നു.

gayle

ലോകകപ്പിന്റെ സെമി ഫൈനലില്‍ വിന്‍ഡീസ് ഉണ്ടാവുമെന്ന പ്രതീക്ഷയിലായിരുന്നു താനെന്നും അതിനു കഴിയാത്തതില്‍ നിരാശനാണെന്നും ഗെയ്ല്‍ വ്യക്തമാക്കി. അഞ്ചു ലോകകപ്പുകളില്‍ വിന്‍ഡീസിന് വേണ്ടി കളിക്കാന്‍ കഴിഞ്ഞത് അഭിമാനം നല്‍കുന്ന കാര്യമാണ്. എങ്കിലും ഇത്തവണ സെമിയിലെത്താതിരുന്നത് നിരാശയുണ്ടാക്കുന്നതായും താരം കൂട്ടിച്ചേര്‍ത്തു. അവസാന മല്‍സരത്തില്‍ അഫ്ഗാനിസ്താനെ 23 റണ്‍സിനു പരാജയപ്പെടുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോക കിരീടം നേടാന്‍ ഏറെ ആഗ്രഹിച്ചിരുന്നു. പക്ഷെ അതു നടന്നില്ല. എങ്കിലും ഏറെ ആസ്വദിച്ചാണ് ടൂര്‍ണമെന്റില്‍ കളിച്ചത്. ടീമിലെ മുഴുവന്‍ താരങ്ങളും വലിയ പിന്തുണയാണ് തനിക്കു നല്‍കിയത്. ഇവ വാക്കുകളിലൂടെ വിവരിക്കാന്‍ സാധിക്കുന്നില്ലെന്നും 39 കാരനായ ഗെയ്ല്‍ വിശദമാക്കി. ലോകകപ്പിനു ശേഷം വിരമിക്കുമെന്നായിരുന്നു അദ്ദേഹം നേരത്തേ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ലോകകപ്പിനിടെ ഈ തീരുമാനം അദ്ദേഹം മാറ്റുകയായിരുന്നു. ഇന്ത്യക്കെതിരേ നാട്ടില്‍ നടക്കുന്ന പരമ്പരയില്‍ കളിച്ച് വിരമിക്കാനാണ് തനിക്കു ആഗ്രഹമെന്ന് ഗെയ്ല്‍ വ്യക്തമാക്കുകയായിരുന്നു.

Story first published: Friday, July 5, 2019, 16:48 [IST]
Other articles published on Jul 5, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+