For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വിരമിക്കുന്നതിന് മുമ്പ് 10 സെഞ്ച്വറി അടിക്കണം; ആഗ്രഹം വെളിപ്പെടുത്തി ക്രിസ് ഗെയ്ല്‍

കിങ്‌സ്ടൗണ്‍: അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ മുന്‍നിരയിലാണ് വെസ്റ്റ് ഇന്‍ഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ സ്ഥാനം. പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഇപ്പോഴും സജീവമായ ഗെയ്ല്‍ ടി20 ഫോര്‍മാറ്റിലാണ് കൂടുതല്‍ തിളങ്ങുന്നത്. വെസ്റ്റ് ഇന്‍ഡീസ് ദേശീയ ടീമിനൊപ്പം ഇപ്പോള്‍ സജീവമല്ലെങ്കിലും ലീഗ് ക്രിക്കറ്റുകളില്‍ ഇപ്പോഴും ഗെയ്ല്‍ നിറ സാന്നിധ്യമാണ്. ഇപ്പോഴിതാ വിരമിക്കുന്നതിന് മുമ്പുള്ള തന്റെ ആഗ്രഹം എന്തെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഗെയ്ല്‍. 10 ടി20 സെഞ്ച്വറി കൂടി നേടണമെന്നാണ് ഗെയ്‌ലിന്റെ ആഗ്രഹം. ട്വിറ്ററിലൂടെയാണ് ഗെയ്ല്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ക്രിക്ക് ട്രാക്കര്‍ പുറത്തുവിട്ട ഫോട്ടോ സഹിതമാണ് ഗെയ്‌ലിന്റെ ട്വീറ്റ്.

നിലവില്‍ കൂടുതല്‍ ടി20 സെഞ്ച്വറിയുള്ള താരം ഗെയ്‌ലാണ്. 82 അര്‍ധ സെഞ്ച്വറികളും താരത്തിന്റെ പേരിലുണ്ട്. 13,296 ടി20 റണ്‍സും ഗെയ്‌ലിന്റെ പേരിലുണ്ട്. അന്താരാഷ്ട്ര ടി20യില്‍ രണ്ട് സെഞ്ച്വറിയും 13 അര്‍ധ സെഞ്ച്വറിയും ഗെയ്‌ലിന്റെ പേരിലുണ്ട്. രണ്ട് തവണ ടി20 ലോകകപ്പ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ടീമിലും ഗെയ്ല്‍ അംഗമായിരുന്നു. ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനുവേണ്ടിയാണ് ഈ സീസണില്‍ ഗെയ്ല്‍ കളിക്കുന്നത്. വെസ്റ്റ് ഇന്‍ഡീസിനുവേണ്ടി 103 ടെസ്റ്റില്‍ നിന്ന് 7215 റണ്‍സും 73 വിക്കറ്റും 300 ഏകദിനത്തില്‍ നിന്ന് 10480 റണ്‍സും 167 വിക്കറ്റും 58ടി20യില്‍ നിന്ന് 1627 റണ്‍സും താരം നേടിയിട്ടുണ്ട്. 40കാരനായ താരത്തിന്റെ പേരിലാണ് ഐപിഎല്ലിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറായ 175 റണ്‍സ്.

chris-gayle

ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിലും കളിക്കാന്‍ താല്‍പര്യമുണ്ടെന്ന് നേരത്തെത്തന്നെ ഗെയ്ല്‍ വ്യക്തമാക്കിയിരുന്നു. അടുത്ത രണ്ട് വര്‍ഷം കൂടി സജീവമായി ക്രിക്കറ്റിലുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡുമായുള്ള അഭിപ്രായ ഭിന്നതയെത്തുടര്‍ന്ന് ദേശീയ ടീമിനൊപ്പം അത്ര സജീവമല്ല ഗെയ്ല്‍. ഇത്തവണത്തെ ഐപിഎല്ലില്‍ മികവുകാട്ടി ലോകകപ്പ് ടീമില്‍ ഇടം പിടിക്കാമെന്ന പ്രതീക്ഷയിലാണ് താരം. എന്നാല്‍ കൊറോണ വ്യാപനത്തെത്തുടര്‍ന്ന് ഇത്തവണത്തെ ഐപിഎല്‍ അനിശ്ചിതത്വത്തിലാണ്. മാര്‍ച്ച് 29ന് ആരംഭിക്കേണ്ടിയിരുന്ന ടൂര്‍ണമെന്റ് ഏപ്രില്‍ 15ലേക്കാണ് മാറ്റിവെച്ചിരിക്കുന്നത്. എന്നാല്‍ കൊറോണ വൈറസിന്റെ വ്യാപനം തുടര്‍ന്നാല്‍ ഇത്തവണത്തെ ഐപിഎല്‍ ഒഴിവാക്കാനുള്ള സാധ്യത കൂടുതലാണ്. സുരക്ഷയ്ക്കാണ് പ്രാധാന്യം നല്‍കുന്നതെന്ന് ബിസിസി ഐ പ്രസിഡന്റ് സാരവ് ഗാംഗുലി വ്യക്തമാക്കിയിട്ടുണ്ട്. ഐപിഎല്‍ ഇത്തവണ നടന്നില്ലെങ്കില്‍ ഗെയ്‌ലടക്കമുള്ള പല താരങ്ങള്‍ക്കും ദേശീയ ടീം സെലക്ടര്‍മാരുടെ ശ്രദ്ധ പിടിച്ചുപറ്റുക എളുപ്പമാവില്ല.

Story first published: Monday, March 16, 2020, 8:08 [IST]
Other articles published on Mar 16, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+