For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സംഹാര താണ്ഡവമാടി ഗെയില്‍, 54 പന്തില്‍ പുറത്താകാതെ 122 റണ്‍സ്

ബ്രാംപ്റ്റണ്‍: മഴ വന്നതു ഭാഗ്യമെന്ന് കരുതുന്നുണ്ടാവും മോണ്‍ട്രിയല്‍ ടൈഗേഴ്‌സ്. ഗ്ലോബല്‍ T20 കാനഡ ലീഗില്‍ സംഹാര താണ്ഡവത്തിന് ക്രിസ് ഗെയ്ല്‍ ഇറങ്ങിപ്പുറപ്പെട്ടപ്പോള്‍ പന്തെവിടെ എറിയണമെന്നറിയാതെ കുഴങ്ങി നില്‍ക്കുകയായിരുന്നു സുനില്‍ നരെയ്‌നും സീന്‍ ആബോട്ടുമെല്ലാം.

'ഗെയ്ല്‍ കൊടുങ്കാറ്റില്‍' ഒരുവിധം ഇരുപതു ഓവര്‍ എറിഞ്ഞു തീര്‍ത്തപ്പോഴേക്കും സ്‌കോര്‍ബോര്‍ഡില്‍ കുറിക്കപ്പെട്ടത് 276 റണ്‍സ്. ഇതില്‍ ഗെയ്‌ലിന്റെ മാത്രം സംഭാവനയാകട്ടെ 122 റണ്‍സും.

ക്രിസ് ഗെയ്ൽ

54 പന്തുകള്‍ നേരിട്ട ഗെയ്ല്‍ 12 പടുകൂറ്റന്‍ സിക്‌സറുകളും ഏഴു ബൗണ്ടറികളും തലങ്ങും വിലങ്ങും പായിച്ചാണ് ആരാധകര്‍ക്ക് കാഴ്്ച്ചവിരുന്നൊരുക്കിയത്. നിശ്ചിത ഓവറില്‍ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 276 റണ്‍സിന് വാന്‍കൂവര്‍ നങ്കൂരമിടുമ്പോള്‍ ഒരറ്റത്ത് പുറത്താകാതെ കപ്പിത്താനായി ക്രിസ് ഗെയ്ല്‍. എന്തായാലും കുട്ടി ക്രിക്കറ്റില്‍ തന്റെ കാലം കഴിഞ്ഞിട്ടില്ലെന്ന് 39 -കാരനായ ഗെയ്ല്‍ ഒരിക്കല്‍ക്കൂടി പറഞ്ഞുവെച്ചിരിക്കുകയാണ്. ലോകകപ്പിലെ ക്ഷീണം കാനഡ ലീഗില്‍ താരം തീര്‍ത്തിരിക്കുന്നു.

ഗെയ്ൽ

ആദ്യം 27 പന്തില്‍ അര്‍ധ സെഞ്ചുറി പിന്നിട്ട താരം, ശേഷം 20 പന്തുകള്‍ കൊണ്ടാണ് നൂറു തികച്ചത്. ട്വന്റി-20 ചരിത്രത്തില്‍ ആയിരം ബൗണ്ടറികളും 22 സെഞ്ചുറിയും തികയ്ക്കുന്ന ആദ്യ താരമെന്ന വിശേഷണവും ഗെയ്ല്‍ ഇന്നു സ്വന്തമാക്കി.

ക്രിസ് ഗെയ്ൽ

ഗെയ്‌ലിനെ പിടിക്കാന്‍ ആറു ബോളര്‍മാരെ മാറി മാറി പരീക്ഷിച്ചെങ്കിലും മോണ്‍ട്രിയല്‍ ടൈഗേഴ്‌സ് നായകന്‍ ജോര്‍ജ് ബെയ്‌ലിക്ക് റണ്ണൊഴുക്ക് തടയാനായില്ല. സുനില്‍ നരെയ്ന്‍ ഉള്‍പ്പെടുന്ന ബെയ്‌ലിയുടെ ബോളര്‍മാരെല്ലാം ഗെയ്‌ലിന്റെ കൈയ്യില്‍ നിന്നും കണക്കിന് അടി വാങ്ങി. നാലോവര്‍ എറിഞ്ഞ നരേയന്‍ 50 റണ്‍സ് വഴങ്ങിയാണ് ഒരു വിക്കറ്റ് കണ്ടെത്തിയത്. ഇതേസമയം, ഗെയ്‌ലിന്റെ ബാറ്റിങ് വെടിക്കെട്ടിന് പിന്നാലെ മഴയെത്തിയതോടുകൂടി മത്സരം ഔദ്യോഗികമായി ഉപേക്ഷിക്കുകയാണുണ്ടായത്.

Story first published: Tuesday, July 30, 2019, 18:35 [IST]
Other articles published on Jul 30, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+