
ഗുരുതരമായ ആരോപണം
ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്റ്സ്മാനായ ക്രിസ് ഗെയ്ലിന് ഒരു പ്ലേ ബോയ് ഇമേജും ഉണ്ട്. അതുകൊണ്ട് തന്നെ ഗെയ്ലുമായി ബന്ധപ്പെട്ട് ലൈംഗിക ആരോപണങ്ങളും വിവാദങ്ങളും ഇഷ്ടം പോലെയുണ്ട്. എന്നാൽ ഇതാദ്യമായാണ് കോടതി വരെ കാര്യങ്ങള്‍ എത്തുന്നത്. ഈ കേസിൽ നിന്നും ഊരിപ്പോരാൻ ഗെയ്ൽ കുറച്ച് വിയർക്കും. അത്രയ്ക്കും ഗുരുതരമാണ് കാര്യങ്ങൾ

എന്താണ് ഗെയ്ൽ ചെയ്തത്
2015ലെ ഏകദിന ലോകകപ്പിനിടെ ഗെയ്ൽ തന്നെ ജനനേന്ദ്രിയം കാണിച്ചു എന്നാണ് വെസ്റ്റ് ഇന്‍ഡീസ് ടീമിന്റെ മസാജറായിരുന്നു ലെന്നി റസല്‍ ആരോപിക്കുന്നത്. ടവ്വല്‍ തെരഞ്ഞ് ഡ്രസ്സിംഗ് റൂമിലെത്തിയ തന്നോട് എന്താണ് തെരയുന്നത് എന്ന് ഗെയ്ൽ ചോദിച്ചു. ടവ്വല്‍ തെരയുകയാണ് എന്ന് പറഞ്ഞപ്പോള്‍ ഗെയ്ല്‍ ഉടുത്തിരുന്ന ടവല്‍ അഴിച്ചുമാറ്റി നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു.

പൊട്ടിക്കരഞ്ഞുപോയി
പെട്ടെന്നുണ്ടായ ഷോക്കില്‍ നിയന്ത്രണം വിട്ട താന്‍ പൊട്ടിക്കരഞ്ഞുകൊണ്ട് ഡ്രസിങ് റൂമിന് പുറത്തേക്ക് ഓടുകയായിരുന്നു എന്ന് ലെന്നി റസല്‍ പറയുന്നത്. ഇക്കാര്യം അപ്പോള്‍ തന്നെ വിന്‍ഡീസ് ടീമിന്റെ ഫിസിയോ തെറാപ്പിസ്റ്റിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. സംഭവം കോടതിയിലെത്തി വാദം തുടങ്ങിയപ്പോഴും ലെനി തന്‍റെ ആരോപണത്തിൽ ഉറച്ചുനിൽക്കുകയാണ്.

വാർത്ത, മാനനഷ്ടക്കേസ്
ഓസ്ട്രേലിയൻ മാധ്യമ ഗ്രൂപ്പായ ഫെയര്‍ഫാക്സ് മീഡിയയാണ് സംഭവം വാർത്തയാക്കിയത്. ഇവർക്കെതിരെ ക്രിസ് ഗെയ്ല്‍ മാനനഷ്ടക്കേസ് കൊടുത്തിട്ടുണ്ട്. തന്നെ നശിപ്പിക്കാൻ വേണ്ടി ഓസീസ് മാധ്യമങ്ങള്‍ ബോധപൂർവ്വം വാർത്തകള്‍ നൽകുകയാണെന്നാണ് ക്രിസ് ഗെയ്ൽ ആരോപിക്കുന്നത്. എന്നാൽ ഗെയ്ലിന്റെ ഈ കഥകൾ കൂടി കേട്ടാൽ ആരും രണ്ട് വട്ടം ചിന്തിച്ചുപോകും. നോക്കൂ.

ത്രീസം ചെയ്തിട്ടുണ്ടോ എന്ന്
അഭിമുഖം എടുക്കാന്‍ വന്ന വനിതാ ജേര്‍ണലിസ്റ്റിനോട് ത്രീസം ചെയ്തിട്ടുണ്ടോ എന്ന് ചോദിച്ചാണ് ഗെയ്ല്‍ മുമ്പ് വിവാദ നായകനായത്. ഇംഗ്ലണ്ടില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകയ്ക്കാണ് ഗെയ്‌ലില്‍ നിന്നും മോശമായ അനുഭവം ഉണ്ടായത്. അഭിമുഖം എടുക്കാനെത്തിയ ഷാര്‍ലറ്റ് എഡ്വേര്‍ഡ്‌സിനോട് ക്രിസ് ഗെയ്ല്‍ ദ്വയാര്‍ഥത്തിലുള്ള അശ്ലീല കമന്റുകള്‍ പറയുകയായിരുന്നു. ദി ടൈംസിന്റെ റിപ്പോര്‍ട്ടറാണ് ഇവര്‍.

ഞെട്ടിപ്പിക്കുന്ന കമൻറുകൾ
ലോകത്ത് ഏറ്റവും വലിയ ബാറ്റ് തന്റെ പക്കലാണ്. നിനക്ക് ഇത് ഉള്‍ക്കൊള്ളാന്‍ പോലും പറ്റില്ല - എന്നിങ്ങനെ സഭ്യതയുടെ സര്‍വ്വ സീമകളും ലംഘിക്കുന്ന വാക്പ്രയോഗങ്ങളാണ് ക്രിസ് ഗെയ്ല്‍ എന്ന് നടത്തിയത്. എത്ര കറുത്ത വര്‍ഗക്കാരോടൊപ്പം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട് എന്നും പലരോടൊപ്പം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ എന്നും ഗെയ്ല്‍ ചോദിച്ചത്രെ.

ടി വി അവതാരകയോട് കൊച്ചുവര്‍ത്തമാനം
വെടിക്കെട്ട് ബാറ്റിംഗിനെക്കുറിച്ച് ചോദിക്കാന്‍ ചെന്ന ടി വി അവതാരകയോട് കൊച്ചുവര്‍ത്തമാനം പറഞ്ഞാണ് ക്രിസ് ഗെയ്‌ല്‍ കഴിഞ്ഞ വർഷം പണി വാങ്ങിച്ചത്. ഓസ്‌ട്രേലിയയിലെ ബിഗ് ബാഷ് ക്രിക്കറ്റ് ടൂര്‍ണമെന്റിനിടെയായിരുന്നു സംഭവം. ഹൊബാര്‍ട്ട് ഹുരിക്കന്‍സിനെതിരെ 15 പന്തില്‍ 41 റണ്‍സെടുത്ത് കളി ജയിപ്പിച്ച ഗെയ്‌ലിനോട് കളിയെക്കുറിച്ച് ചോദിക്കാന്‍ എത്തിയതായിരുന്നു ആങ്കര്‍ മെലാനി മഗ്ലാഗ്ലിന്‍.

ഞെട്ടിപ്പിക്കുന്ന പ്രതികരണം
ചാനല്‍ 10ന്റെ അവതാരകയായായിരുന്നു മെലാനി മഗ്ലാഗ്ലിന്‍. എന്നാല്‍ കളിയെക്കുറിച്ച് ചോദിച്ച അവതാരകയോട് ക്രിക്കറ്റ് താരം പറഞ്ഞത്ക്രിക്കറ്റുമായി പുലബന്ധം പോലുമില്ലാത്ത മറുപടി. നീ സുന്ദരിയാണല്ലോ നിനക്ക് ഒരു അഭിമുഖം തരാന്‍ വേണ്ടിയാണ് ഞാന്‍ അങ്ങനെ കളിച്ചത്. നിന്റെ കണ്ണുകള്‍ വളരെ മനോഹരമാണ് - ടി വിയിലും മൈതാനത്തുമായി ആയിരക്കണക്കിന് ആളുകള്‍ ലൈവ് കണ്ടുകൊണ്ടിരിക്കേ ഗെയ്ൽ പറഞ്ഞു.

എന്നിട്ടും നിർത്തിയില്ല..
ഈ കളി ഞങ്ങള്‍ ജയിക്കുമെന്ന് തന്നെ കരുതുന്നു. അങ്ങനെയായാല്‍ കളി കഴിഞ്ഞ ശേഷം നമുക്ക് ഒരുമിച്ച് ഒരു ഡ്രിങ്ക്‌സ് ആവാം, നാണിക്കാതെ ബേബീ - പരിസരബോധമില്ലാതെ ഗെയ്ല്‍ വീണ്ടും പറഞ്ഞു. വളരെ കഷ്ടപ്പെട്ട് മുഖത്ത് ഒരു ചിരി വരുത്താന്‍ ശ്രമിച്ചുകൊണ്ടായിരുന്നു മെലാനി മഗ്ലാഗ്ലിന്‍ മറുപടി പറഞ്ഞത്. എനിക്ക് നാണമൊന്നും വരുന്നില്ല എന്നായിരുന്നു അത്.

ഗെയ്ല്‍ മാപ്പ് പറയേണ്ടിവന്നു
ഈ സംഭവത്തിൽ ക്രിസ് ഗെയ്ല്‍ ചാനല്‍ 10 അവതാരക മെലാനി മഗ്ലാഗ്ലിനോട് മാപ്പ് പറയേണ്ടി വന്നിരുന്നു. നിര്‍ദോഷമായ ഒരു തമാശ മാത്രമേ താന്‍ ഉദ്ദേശിച്ചിരുന്നുള്ളൂ എന്നാല്‍ പ്രതികരണങ്ങള്‍ അതിരുവിട്ടു പോയി എന്നാണ് ഗെയ്ല്‍ പറഞ്ഞത് - എന്ന് വെച്ചാൽ ഇത്തരം നിർദോഷമായ തമാശകൾ ഗെയ്ലിന് പുത്തരിയല്ല എന്നർഥം.


Click it and Unblock the Notifications











