കാന്‍ബറയില്‍ ഗെയ്‌ലിസം, സേവാഗും രോഹിതും കഷ്ടി രക്ഷപ്പെട്ടു
കാന്‍ബറ: 147 പന്തില്‍ ക്രിസ് ഗെയ്ല്‍ 215 റണ്‍സടിച്ച് കൂട്ടിയപ്പോള്‍ രണ്ട് ഇന്ത്യക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. രണ്ടും ഇന്ത്യയുടെ ഓപ്പണര്‍മാര്‍. ഒന്ന് രോഹിത് ശര്‍മ, മറ്റേത് വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ വീരേന്ദര്‍ സേവാഗ്.
ഏകദിനത്തില്‍ സെഞ്ചുറി അടിച്ച മറ്റൊരാള്‍ കൂടി ഉണ്ട്. സാക്ഷാല്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍. സച്ചിന്റെ റെക്കോര്‍ഡ് പക്ഷേ ഇനിയാര്‍ക്കും തകര്‍ക്കാനാവില്ല. ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തിലെ ആദ്യത്തെ ഇരട്ട സെഞ്ചുറി എന്നതാണ് ആ റെക്കോര്‍ഡ്. 200 അടിക്കുന്ന ഇന്ത്യക്കാരനല്ലാത്ത ആദ്യ ബാറ്റ്‌സ്മാന്‍ കൂടിയാണ് ഗെയ്ല്‍.
കാന്‍ബറയില്‍ നിറഞ്ഞാടിയ ഗെയ്‌ലിസത്തില്‍ നിന്നും രോഹിതിന്റെയും വീരുവിന്റെയും റെക്കോര്‍ഡുകള്‍ രക്ഷപ്പെട്ടത് എങ്ങനെയെന്ന് നോക്കൂ.

ഒരൊറ്റ സിക്‌സ് മതിയായിരുന്നു
ഓസ്‌ട്രേലിയയ്ക്ക് എതിരെ 209 അടിച്ച ദിവസം രോഹിത് ശര്‍മ അടിച്ചത് 16 സിക്‌സുകള്‍. ഇന്ന് ഗെയ്ല്‍ അടിച്ചതും 16 സിക്‌സുകള്‍. ഒരൊറ്റ സിക്‌സ് കൂടി ഉണ്ടായിരുന്നെങ്കില്‍ ഏകദിനത്തിലെ ഈ റെക്കോര്‍ഡ് ഗെയ്‌ലിന്റെ പേരില്‍ മാത്രം ഇരുന്നേനെ. ദക്ഷിണാഫ്രിക്കയുടെ എ ബി ഡിവില്ലിയേഴ്‌സും 16 സിക്‌സ് അടിച്ചിട്ടുണ്ട്

ഒരു ഫോറടിച്ചാല്‍ വീരു താഴെ...
215 റണ്‍സാണ് ഗെയ്ല്‍ അടിച്ചത്. സേവാഗിന്റെ ബെസ്റ്റ് 219. ഗെയ്ല്‍ 5 റണ്‍സ് കൂടി അടിച്ചിരുന്നെങ്കില്‍ രണ്ടാമത്തെ ഉയര്‍ന്ന സ്‌കോര്‍ ഗെയ്‌ലിന്റെ പേരില്‍ ഇരുന്നേനെ

സേവാഗും ഗെയ്‌ലും
ഇവര്‍ക്ക് രണ്ടുപേര്‍ക്കും മാത്രമുള്ള മറ്റൊരു റെക്കോര്‍ഡുണ്ട്. ടെസ്റ്റില്‍ 300 ഉം ഏകദിനത്തില്‍ 200 അടിച്ചത് ക്രിക്കറ്റ് ചരിത്രത്തില്‍ ഇവര്‍ 2 പേര്‍ മാത്രമേയുള്ളൂ.

സച്ചിനെ തകര്‍ക്കാനാവില്ല
ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തിലെ ആദ്യത്തെ ഇരട്ട സെഞ്ചുറി എന്ന സച്ചിന്റെ റെക്കോര്‍ഡ് കണക്കുപുസ്തകത്തില്‍ അങ്ങനെ തന്നെ കിടക്കും.

നോട്ടൗട്ട് സച്ചിന്‍
200 കടന്നവരില്‍ നോട്ടൗട്ട് ആയി നിന്നത് സച്ചിന്‍ മാത്രമാണ്. ബാക്കി എല്ലാവരും ഔട്ടായി. ഗെയ്ല്‍ ഔട്ടായത് ഇന്നിംഗ്‌സിന്റെ അവസാന പന്തിലാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications