Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടിവി അവതാരകയ്ക്ക് മറുപടി കൊച്ചുവര്‍ത്തമാനം, ക്രിസ് ഗെയ്‌ലിന് പണികിട്ടി!

ഹൊബാര്‍ട്ട്: വെടിക്കെട്ട് ബാറ്റിംഗിനെക്കുറിച്ച് ചോദിക്കാന്‍ ചെന്ന ടി വി അവസാരകയോട് കൊച്ചുവര്‍ത്തമാനം പറഞ്ഞ ക്രിസ് ഗെയ്‌ലിന് നാലുപാട് നിന്നും വിമര്‍ശനം. ഓസ്‌ട്രേലിയയിലെ ബിഗ് ബാഷ് ക്രിക്കറ്റ് ടൂര്‍ണമെന്റിനിടെയാണ് വെസ്റ്റ് ഇന്ത്യന്‍ വെടിക്കെട്ട് ബാറ്റ്‌സ്മാന് പണി കിട്ടിയത്.

ബിഗ് ബാഷില്‍ ഹൊബാര്‍ട്ട് ഹുരിക്കന്‍സിനെതിരെ 15 പന്തില്‍ 41 റണ്‍സെടുത്ത് കളി ജയിപ്പിച്ച ഗെയ്‌ലിനോട് കളിയെക്കുറിച്ച് ചോദിക്കാന്‍ എത്തിയതായിരുന്നു ആങ്കര്‍ മെലാനി മഗ്ലാഗ്ലിന്‍. ചാനല്‍ 10ന്റെ അവതാരകയാണ് മെലാനി. എന്നാല്‍ കളിയെക്കുറിച്ച് ചോദിച്ച അവതാരകയോട് ക്രിക്കറ്റ് താരം പറഞ്ഞത് ഇങ്ങനെ....

ചോദിച്ചത് ഇങ്ങനെ

ചോദിച്ചത് ഇങ്ങനെ

മെല്‍ബണ്‍ റെനഗേഡ്‌സിന് വേണ്ടി കളിക്കുന്ന ക്രിസ് ഗെയ്‌ലിന്റെ വെടിക്കെട്ട് ഇന്നിംഗ്‌സിനെക്കുറിച്ചാണ് മെലാനി മഗ്ലാഗ്ലിന്‍ ചോദിച്ചത്. എന്നാല്‍ ക്രിക്കറ്റുമായി പുലബന്ധം പോലുമില്ലാത്ത മറുപടിയാണ് ക്രിസ് ഗെയ്ല്‍ പറഞ്ഞത്.

നീ സുന്ദരിയാണല്ലോ

നീ സുന്ദരിയാണല്ലോ

നിനക്ക് ഒരു അഭിമുഖം തരാന്‍ വേണ്ടിയാണ് ഞാന്‍ അങ്ങനെ കളിച്ചത്. നിന്റെ കണ്ണുകള്‍ വളരെ മനോഹരമാണ് - ടി വിയിലും മൈതാനത്തുമായി ആയിരക്കണക്കിന് ആളുകള്‍ ലൈവ് കണ്ടുകൊണ്ടിരിക്കേയായിരുന്നു ഓണ്‍ എയറില്‍ ക്രിസ് ഗെയ്‌ലിന്റെ കമന്റുകള്‍.

നാണം വരുന്നുണ്ടോ

നാണം വരുന്നുണ്ടോ

ഈ കളി ഞങ്ങള്‍ ജയിക്കുമെന്ന് തന്നെ കരുതുന്നു. അങ്ങനെയായാല്‍ കളി കഴിഞ്ഞ ശേഷം നമുക്ക് ഒരുമിച്ച് ഒരു ഡ്രിങ്ക്‌സ് ആവാം, നാണിക്കാതെ ബേബീ - പരിസരബോധമില്ലാതെ ഗെയ്ല്‍ വീണ്ടും പറഞ്ഞു.

പാവം അവതാരക

പാവം അവതാരക

വളരെ കഷ്ടപ്പെട്ട് മുഖത്ത് ഒരു ചിരി വരുത്താന്‍ ശ്രമിച്ചുകൊണ്ടായിരുന്നു മെലാനി മഗ്ലാഗ്ലിന്‍ മറുപടി പറഞ്ഞത്. എനിക്ക് നാണമൊന്നും വരുന്നില്ല എന്നായിരുന്നു അത്.

ക്രിസ് ഗെയ്ല്‍ മാപ്പ് പറഞ്ഞു

ക്രിസ് ഗെയ്ല്‍ മാപ്പ് പറഞ്ഞു

സംഭവത്തില്‍ ക്രിസ് ഗെയ്ല്‍ ചാനല്‍ 10 അവതാരക മെലാനി മഗ്ലാഗ്ലിനോട് മാപ്പ് പറഞ്ഞു. നിര്‍ദോഷമായ ഒരു തമാശ മാത്രമേ താന്‍ ഉദ്ദേശിച്ചിരുന്നുള്ളൂ എന്നാല്‍ പ്രതികരണങ്ങള്‍ അതിരുവിട്ടു പോയി എന്നാണ് ഗെയ്ല്‍ പറഞ്ഞത്.

ഫ്‌ലിന്റോഫിന്റെ ട്വീറ്റ്

ഫ്‌ലിന്റോഫിന്റെ ട്വീറ്റ്

വെല്‍ പ്ലേയ്ഡ് മഗ്ലാഗ്ലിന്‍. ക്രിസ് ഗെയ്‌ലിന്റെ വലിയ ആരാധകനാണ് പക്ഷേ ഗെയ്ല്‍ സ്വന്തമായി പണി ക്ഷണിച്ചുവരുത്തിയിരിക്കുകയാണ് - മുന്‍ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ആന്‍ഡ്രൂ ഫ്‌ലിന്റോഫ് ട്വീറ്റ് ചെയ്തു.

സോഷ്യല്‍ മീഡിയ ഏറ്റെടുത്തു

സോഷ്യല്‍ മീഡിയ ഏറ്റെടുത്തു

അനവസരത്തിലുള്ള ക്രിസ് ഗെയ്‌ലിന്റെ തമാശ സോഷ്യല്‍ മീഡിയ തീരെ ആസ്വദിച്ചില്ല. ഗെയ്‌ലിനെതിരെ ശക്തമായ വിമര്‍ശനങ്ങളാണ് ട്വിറ്ററിലും മറ്റും ഉയരുന്നത്.

ക്രിക്കറ്റ് ഓസ്‌ട്രേലിയ അന്വേഷിക്കും

ക്രിക്കറ്റ് ഓസ്‌ട്രേലിയ അന്വേഷിക്കും

മെലാനി മഗ്ലാഗ്ലിനോട് ക്രിസ് ഗെയ്ല്‍ അപമര്യാദയായി പെരുമാറിയോ എന്ന കാര്യം ക്രിക്കറ്റ് ഓസ്‌ട്രേലിയ അന്വേഷിക്കും. ഇത്തരത്തിലുളള പെരുമാറ്റങ്ങള്‍ ബി ബി എല്ലില്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് ബി ബി എല്‍ തലവന്‍ ആന്റണി എവര്‍ഹാര്‍ഡ് ട്വീറ്റ് ചെയ്തു.

Story first published: Tuesday, January 5, 2016, 9:27 [IST]
Other articles published on Jan 5, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+