വെസ്റ്റിന്‍ഡീസ് ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു; ഗെയ്‌ലും റസ്സലും ടീമില്‍; പൊള്ളാര്‍ഡും നരൈനും പുറത്ത്
ആന്റിഗ്വ: വെസ്റ്റിന്‍ഡീസ് വരാനിരിക്കുന്ന ഏകദിന ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചു. ക്രിസ് ഗെയ്‌ലും ആന്ദ്രെ റസ്സലും ഉള്‍പ്പെടെയുള്ളവര്‍ ടീമില്‍ ഇടംനേടിയപ്പോള്‍ കീറോണ്‍ പൊള്ളാര്‍ഡും സുനില്‍ നരൈനും ഇടംനേടിയില്ല. ജേസണ്‍ ഹോള്‍ഡര്‍ നയിക്കുന്ന ടീമിലെ പതിനഞ്ച് അംഗങ്ങളെയാണ് പ്രഖ്യാപിച്ചത്. 1979ന് ശേഷം ലോകകപ്പ് നേടാന്‍ കഴിയാതിരുന്ന വിന്‍ഡീസ് ഇക്കുറി ശക്തമായ ടീമിനെയാണ് അണിനിരത്തുന്നത്.
സമീപകാലത്ത് മികച്ച ഫോമില്‍ കളിക്കുന്ന ക്രിസ് ഗെയ്ല്‍ ടീമിലെത്തുമെന്ന് ഉറപ്പായിരുന്നു. ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്ക് പിന്നാലെ ഐപിഎല്ലിലും ഗെയ്‌ലിന് റണ്‍സ് കണ്ടെത്താനാകുന്നുണ്ടെന്നത് വിന്‍ഡീസിന്റെ പ്രതീക്ഷകള്‍ക്ക് തിളക്കമേറ്റുന്നു. 10 മത്സരങ്ങളില്‍ നിന്നും 444 റണ്‍സ് ഗെയ്ല്‍ ഇത്തവണ ഐപിഎല്ലില്‍ നിന്നും നേടിക്കഴിഞ്ഞു. 392 റണ്‍സ് നേടിയ റസ്സലും വെസ്റ്റിന്‍ഡീസിന്റെ പ്രതീക്ഷയാണ്.

പോളിസി മാറ്റി സെലക്ഷന്‍
ആഭ്യന്തര മത്സരം കളിക്കാത്ത കളിക്കാരെ ടീമിലെടുക്കില്ലെന്ന മുന്‍ പോളിസി മാറ്റിവെച്ചാണ് ഇക്കുറി വിന്‍ഡീസിന്റെ സെലക്ഷന്‍. ക്രിക്കറ്റ് വെസ്റ്റിന്‍ഡീസ് സെലക്ഷന്‍ ചെയര്‍മാനെ അടുത്തിടെ മാറ്റിയത് ഫോമിലുള്ള താരങ്ങള്‍ക്കും അവസരമൊരുക്കി. പരിക്കിന്റെ പിടയിലായതാണ് സുനില്‍ നരൈനും അല്‍സാരി ജോസഫിനും നിര്‍ഭാഗ്യമായത്. അതേസമയം, ഐപിഎല്ലില്‍ ഫോമില്‍ കളിക്കുന്ന കീറോണ്‍ പൊള്ളാര്‍ഡിന് ലോകകപ്പ് ടീമിലേക്ക് വിളിയെത്തിയില്ല.

അഞ്ചാം ലോകകപ്പിന് ഗെയ്ല്‍
തന്റെ അഞ്ചാം ലോകകപ്പിനാണ് ഗെയ്ല്‍ ഇറങ്ങുന്നത്. 253 റണ്‍സ് കൂടി നേടിയാല്‍ ഏകദിന ക്രിക്കറ്റില്‍ ബ്രയാന്‍ ലാറയുടെ റെക്കോര്‍ഡ് മറികടക്കാനും ഗെയ്‌ലിന് സാധിക്കും. ലോകകപ്പോടെ താരം വിരമിച്ചേക്കുമെന്ന അഭ്യൂഹവുമുണ്ട്. അതേസമയം, ലോകകപ്പില്‍ തിളങ്ങാനായാല്‍ കൂടുതല്‍കാലം കരിയര്‍ തുടരാനാണ് തീരുമാനമെന്നും താരം സൂചിപ്പിച്ചിരുന്നു.
വെസ്റ്റിന്‍ഡീസ് ടീം
വിന്‍ഡീസ് ടീം: ജേസണ്‍ ഹോള്‍ഡര്‍, ഫാബിയന്‍ അലന്‍, ഡാരന്‍ ബ്രാവോ, കാര്‍ലോസ് ബ്രാത്ത്‌വെയ്റ്റ്, ഷെല്‍ഡന്‍ കോട്രെല്‍, ഷാനോണ്‍ ഗബ്രിയേല്‍, ക്രിസ് ഗെയ്ല്‍, ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍, ഷായ് ഹോപ്, എവിന്‍ ലൂയിസ്, ആഷ്‌ലി നഴ്‌സ്, നിക്കോളാസ് പൂരന്‍, കെമര്‍ റോച്ച്, ആന്ദ്രെ റസ്സല്‍, ഓഷാനെ തോമസ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications