Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'80-100നും ഇടയില്‍ വിക്കറ്റ് നഷ്ടപ്പെടുത്തുന്നത് ശീലം', തലപ്പത്ത് ക്രിസ് ഗെയ്ല്‍, ടോപ് ഫൈവ് ഇതാ

അന്താരാഷ്ട്ര ക്രിക്കറ്റിലെ നിലവിലെ താരങ്ങളില്‍ 80-100 റണ്‍സിനും ഇടയില്‍ കൂടുതല്‍ പുറത്താകുന്ന താരങ്ങളുടെ പട്ടിക നോക്കിയാല്‍ പല സൂപ്പര്‍ താരങ്ങളെയും അതില്‍ കാണാനാവും. സെഞ്ച്വറി മോഹത്തോടെ കുതിക്കവെയാവും ഇവരുടെ ഒരു ഷോട്ടില്‍ കാര്യങ്ങള്‍ തകിടം മറയുന്നത്. ഇത്തരത്തില്‍ ദൗര്‍ഭാഗ്യവശാലോ, ഷോട്ട് തിരഞ്ഞെടുപ്പിലെ പാളിച്ചകള്‍കൊണ്ടോ ഏറ്റവും കൂടുതല്‍ തവണ 80-90നും ഇടയില്‍ പുറത്തായ അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ക്രിസ് ഗെയ്ല്‍

ക്രിസ് ഗെയ്ല്‍

യൂനിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്ല്‍ 41ാം വയസിലും ക്രിക്കറ്റില്‍ വളരെ സജീവമാണ്. ടെസ്റ്റില്‍ 15 സെഞ്ച്വറിയും ഏകദിനത്തില്‍ 25 സെഞ്ച്വറിയും ടി20യില്‍ രണ്ട് സെഞ്ച്വറിയും നേടിയിട്ടുള്ള ഗെയ്ല്‍ 80-100നും ഇടയില്‍ പുറത്തായിട്ടുള്ളത് 23 തവണയാണ്. ആക്രമിച്ച് കളിക്കാന്‍ മടിയില്ലാത്ത ഗെയ്ല്‍ ഏത് സമയത്തും ആക്രമണ ശൈലി കാഴ്ചവെക്കുന്നതിനാല്‍ത്തന്നെ പുറത്താകാനുള്ള സാധ്യത കൂടുതലാണ്.

വിരാട് കോലി

വിരാട് കോലി

ഇന്ത്യന്‍ നായകന്‍ വിരാട് കോലിയാണ് ഈ പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. 22 തവണയാണ് 80-100 റണ്‍സിനിടെ കോലി പുറത്തായിട്ടുള്ളത്. മൂന്ന് ഫോര്‍മാറ്റിലും 50ന് മുകളില്‍ ശരാശരിയുള്ള ഏക താരമാണ് കോലി. ടെസ്റ്റില്‍ 27,ഏകദിനത്തില്‍ 43 സെഞ്ച്വറികളുമാണ് കോലിയുടെ പേരിലുള്ളത്. ഒരു കാലത്ത് തുടര്‍ച്ചയായി സെഞ്ച്വറിയടിച്ച് ഞെട്ടിച്ചിരുന്ന കോലി 2019 നവംബറിന് ശേഷം സെഞ്ച്വറി നേടിയിട്ടില്ല.

ജോ റൂട്ട്

ജോ റൂട്ട്

ഇംഗ്ലണ്ട് ടെസ്റ്റ് ടീം നായകന്‍ ജോ റൂട്ടാണ് ഈ പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. 18 തവണയാണ് അദ്ദേഹം 80-100നുമിടയില്‍ പുറത്തായത്. ഫാബുലസ് ഫോര്‍ ബാറ്റിങ് നിരയില്‍ പേരുചേര്‍ക്കപ്പെട്ട താരമാണ് ജോ റൂട്ട്. ടെസ്റ്റില്‍ 20,ഏകദിനത്തില്‍ 16 സെഞ്ച്വറികള്‍ അദ്ദേഹം നേടിയിട്ടുണ്ട്. ഇംഗ്ലണ്ടിന്റെ ടി20 ടീമില്‍ ജോ റൂട്ട് സജീവമല്ല.

കെയ്ന്‍ വില്യംസണ്‍

കെയ്ന്‍ വില്യംസണ്‍

ന്യൂസീലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണും 18തവണ 80-100നുമിടയില്‍ പുറത്തായിട്ടുണ്ട്. ഫാബുലസ് ഫോര്‍ ബാറ്റ്‌സ്മാന്‍മാരിലൊരാളായ വില്യംസണ്‍ നിലയുറപ്പിച്ചാല്‍ വിക്കറ്റ് വീഴ്ത്താന്‍ പ്രയാസമുള്ള താരങ്ങളിലൊരാളാണ്. ടെസ്റ്റില്‍ 24,ഏകദിനത്തില്‍ നിന്ന് 13 സെഞ്ച്വറികള്‍ വില്യംസണ്‍ നേടിയിട്ടുണ്ട്. മൂന്ന് ഫോര്‍മാറ്റിലും ഗംഭീര പ്രകടനമാണ് അദ്ദേഹം കാഴ്ചവെക്കുന്നത്.

റോസ് ടെയ്‌ലര്‍-ക്വിന്റന്‍ ഡീകോക്ക്

റോസ് ടെയ്‌ലര്‍-ക്വിന്റന്‍ ഡീകോക്ക്

ന്യൂസീലന്‍ഡ് താരം റോസ് ടെയ്‌ലും ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റന്‍ ഡീകോക്കും 17 തവണ 80-100നുമിടയില്‍ പുറത്തായിട്ടുണ്ട്. 37കാരനായ ടെയ്‌ലര്‍ ടെസ്റ്റില്‍ 19,ഏകദിനത്തില്‍ 21 സെഞ്ച്വറികളാണ് നേടിയത്. ഡീകോക്ക് ടെസ്റ്റില്‍ 6,ഏകദിനത്തില്‍ 15 സെഞ്ച്വറിയും നേടിയിട്ടുണ്ട്.28കാരനായ ഡീകോക്ക് മൂന്ന് ഫോര്‍മാറ്റിലും ദക്ഷിണാഫ്രിക്കന്‍ നിരയില്‍ സജീവമാണ്.

Story first published: Friday, June 18, 2021, 15:23 [IST]
Other articles published on Jun 18, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+