മുംബൈ: സ്ത്രീവിഷയത്തില്‍ അടുത്തിടെ ഏറെ പേരുദോഷം കേട്ട ക്രിക്കറ്ററാണ് ക്രിസ് ഗെയ്ല്‍. ബാറ്റിങ്ങില്‍ വെടിക്കെട്ട് പുറത്തെടുക്കുമ്പോഴും കളിക്കളത്തിന് പുറത്തുള്ള ഗെയ്‌ലിനെ കുറിച്ചുള്ള വാര്‍ത്തകള്‍ അത്ര നല്ല രീതിയിലുള്ളതല്ല. ഓസ്‌ട്രേലിയയില്‍ ബിഗ് ബാഷ് ടൂര്‍ണമെന്റിനിടെ ടിവി അവതാരകയോട് അശ്ലീലം പറഞ്ഞതും ടീമിനൊപ്പമുണ്ടായിരുന്ന വനിതാ സഹായിക്കുമുന്നില്‍ നഗ്നനായതുമെല്ലാം ഗെയിലിന്റെ കുസൃതിയില്‍പെടും.
Read Also: കണ്ടാല്‍ ഒരു ഐശ്വര്യാറായ്, ഗെയ്‌ലിനൊപ്പം രാപ്പാര്‍ട്ടി.. ആരാണ് ബോളിവുഡ് നടി സ്‌നേഹ ഉള്ളാള്‍?
ഏറ്റവും ഒടുവില്‍ ഇന്ത്യയില്‍ ടി20 ലോകകപ്പിനെത്തിയപ്പോഴും സ്ഥിതി മറിച്ചല്ല. കളിക്കളം കഴിഞ്ഞാല്‍ സ്ത്രീകള്‍ക്കൊപ്പമുള്ള പാര്‍ട്ടികളിലാണ് ഗെയ്‌ലിന് കമ്പം. ഇന്ത്യയിലാകുമ്പോള്‍ ബോളിവുഡ് നടിമാരും ഒപ്പം സൗഹൃദം കൂടാനെത്തും. ക്രിക്കറ്റും ബോളിവുഡും അത്രമേല്‍ അടുത്തതിനാല്‍ സൗഹൃദങ്ങള്‍ക്ക് പഞ്ഞവുമില്ല.

ഇന്ത്യയില്‍ ലോകകപ്പിനെത്തിയ ഗെയ്‌ലും ബോളിവുഡ് നടി സ്‌നേഹ ഉള്ളാളും തമ്മില്‍ പാര്‍ട്ടിയില്‍ പങ്കെടുക്കുന്ന ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവന്നതോടെ ഇക്കാര്യം ഒരിക്കല്‍ക്കൂടി ഉറപ്പിക്കുകയാണ്. കാഴ്ചയില്‍ ഐശ്വര്യ റായിയെപോലെയുള്ള സ്‌നേഹ അതേ കാരണം കൊണ്ടുതന്നെയാണ് കൂടുതല്‍ അറിയപ്പെടുന്നതും.
ലോകകപ്പ് തുടങ്ങുന്നതിന് മുന്‍പായിരുന്നു സ്‌നേഹ വെസ്റ്റിന്റീസ് ടീമിനൊപ്പം പാര്‍ട്ടിയില്‍ പങ്കെടുത്തത്. ഗെയ്‌ലിനൊപ്പമുള്ള ചിത്രം സ്‌നേഹ ആരാധകര്‍ക്ക് പങ്കുവെക്കുകയും ചെയ്തു. ഗെയ്‌ലിനൊപ്പം സംസാരിക്കുകയും നൃത്തം ചെയ്യുകയും ചെയ്തതെന്ന് സ്‌നേഹ പറയുന്നു. ഗെയ്‌ലിനൊപ്പമുള്ള നിമിഷങ്ങള്‍ ആസ്വാദ്യകരമായിരുന്നെന്നും സ്‌നേഹ പറയുന്നുണ്ട്.