വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: വീണ്ടുമെത്തുമോ വിവോ? ബിസിസിഐ 'സ്വീകരിക്കാന്‍' തയ്യാര്‍, ഡ്രീം 11 തെറിച്ചേക്കും

2018ലായിരുന്നു വിവോ സ്‌പോണ്‍സര്‍ഷിപ്പ് സ്വന്തമാക്കിയത്

ഐപിഎല്ലിന്റെ മുഖ്യ സ്‌പോണ്‍സര്‍മാരായി ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ വമ്പന്‍മാരായ വിവോ മടങ്ങിയെത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. വരാനിരിക്കുന്ന 14 സീസണില്‍ വിവോ സ്‌പോണ്‍സര്‍ഷിപ്പിലേക്കു തിരികെ വരാനിടയുണ്ടെന്നും ഇതിനു ബിസിസിഐയ്ക്കും സമ്മതമാണെന്നാണ് പുറത്തു വരുന്ന സൂചനകള്‍. 2018ലായിരുന്നു ലോകത്തിലെ തന്നെ ഏറ്റവും വലിയ ടി20 ഫ്രാഞ്ചൈസി ലീഗായ ഐപിഎല്ലിന്റെ മുഖ്യ സ്‌പോണ്‍സര്‍ഷിപ്പ് വിവോ സ്വന്തമാക്കിയത്. പ്രതിവര്‍ഷം 440 കോടി രൂപ വീതമാണ് ഇതുപ്രകാരം വിവോ ബിസിസിഐയ്ക്കു നല്‍കേണ്ടത്. അഞ്ചു സീസണിലേക്കാണ് കരാര്‍.

1

എന്നാല്‍ കഴിഞ്ഞ വര്‍ഷം അതിര്‍ത്തിയിലെ ഏറ്റുമുട്ടലുകളെ തുടര്‍ന്നു ഇന്ത്യ- ചൈന ബന്ധത്തില്‍ വിള്ളല്‍ വീഴുകയും ചൈനീസ് വിരുദ്ധ തരംഗം ആഞ്ഞടിക്കുകയും ചെയ്തിരുന്നു. ചൈനീസ് ഉല്‍പ്പന്നങ്ങളുടെ ബഹിഷ്‌കരണത്തിലും ഇതു വഴിവച്ചു. ഇതോടെ വിവോയെ ഐപിഎല്ലിന്റെ മുഖ്യ സ്‌പോണ്‍സര്‍മാരാക്കിയതിന്റെ പേരില്‍ ബിസിസിഐയും പ്രതിക്കൂട്ടിലായി. പ്രതിഷേധം ശക്തമായതോടെയാണ് കഴിഞ്ഞ സീസണിനു മുമ്പ് വിവോ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്നും താല്‍ക്കാലികമായി പിന്‍മാറുന്നതായി അറിയിച്ചത്. തുടര്‍ന്നു ഡിജിറ്റല്‍ ഗെയിമിങ് പ്ലാറ്റ്‌ഫോമായ ഡ്രീം 11 പുതിയ സ്‌പോണ്‍സര്‍മാരായി വരികയായിരുന്നു. 222 കോടിയാണ് ഡ്രീം 11 കരാര്‍ പ്രകാരം ബിസിസിഐയ്ക്കു നല്‍കിയത്. ഇതു വിവോയുടെ കരാര്‍ തുകയുടെ പകുതി മാത്രമേയുള്ളൂ.

2021ലെയും തുടര്‍ന്നുള്ള സീസണുകളിലെയും ഐപിഎല്ലില്‍ കൂടുതല്‍ ഉയര്‍ന്ന തുക ലേലം വിളിക്കാന്‍ ബിസിസിഐ ഡ്രീം 11ന് കഴിഞ്ഞ വര്‍ഷം അവസരം നല്‍കിയിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ 2020ലെ സീസണില്‍ നല്‍കിയ 222 കോടിക്കു മുകളില്‍ തങ്ങള്‍ക്കു നല്‍കാന്‍ കഴിയില്ലെന്നു ഡ്രീം 11 അറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് വിവോയെ പുതിയ സീസണില്‍ മുഖ്യ സ്‌പോണ്‍സര്‍ഷിപ്പിലേക്കു തിരികെയെത്തിക്കാന്‍ ബിസിസിഐ നീക്കങ്ങള്‍ നടത്തുന്നത്.

നിലവില്‍ ബിസിസിഐ ഐപിഎല്ലിന്റെ 14ാം സീസണിലേക്കു പുതിയ സ്‌പോണ്‍സറെ തിരയുകയാണ്. സ്‌പോണ്‍സറെ കണ്ടെത്തുന്നതു വൈകുകയാണെങ്കില്‍ ഫെബ്രുവരി 18നു നടക്കാനിരിക്കുന്ന താരലേലം മുഖ്യ സ്‌പോണ്‍സറില്ലാതെ സംഘടിപ്പിക്കേണ്ടി വരും. വരാനിരിക്കുന്ന മാസങ്ങളില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള രാഷ്ട്രീയ ബന്ധം എങ്ങനെയാവും എന്നതിനെക്കൂടി ആശ്രയിച്ചായിരിക്കും വിവോയുടെ തിരിച്ചുവരവ്. നിലവിലെ സാഹചര്യത്തില്‍ വിവോയുടെ മടങ്ങിവരവ് കടുപ്പമാണെന്നു തന്നെ പറയേണ്ടിവരും.

Story first published: Thursday, January 28, 2021, 17:29 [IST]
Other articles published on Jan 28, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X