Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചൈനീസ് ക്രിക്കറ്റ് താരത്തിന് ഓസ്‌ട്രേലിയയില്‍ റെക്കോര്‍ഡ്!

സിഡ്‌നി: ചൈനയിലും ക്രിക്കറ്റോ. ഉണ്ട്. ചൈനയില്‍ ക്രിക്കറ്റുണ്ട്. ഐ സി സി ലെവലില്‍ കളി നടക്കുന്നില്ല എന്ന് മാത്രം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ചൈനയ്ക്ക് കാര്യമായ മേല്‍വിലാസമൊന്നും ഇല്ല. എന്നാല്‍ ക്രിക്കറ്റ് ദേശീയ വിനോദമായ ഓസ്‌ട്രേലിയയില്‍ ഒരു ചൈനീസ് ക്രിക്കറ്റ് താരം റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ്. എന്താണ് സംഭവം എന്നല്ലേ. കാണൂ.

ഓസ്‌ട്രേലിയയിലെ പ്രശസ്തമായ ബിഗ് ബാഷ് ക്രിക്കറ്റ് ലീഗില്‍ കളിക്കാന്‍ ഒരുങ്ങുകയാണ് ചൈനീസ് താരമായ മിങ് ലീ ഇതാദ്യമായിട്ടാണ് ചൈനയില്‍ നിന്നുള്ള ഒരു ക്രിക്കറ്റ് താരം അന്താരാഷ്ട്ര തലത്തിലുള്ള ഒരു ടൂര്‍ണമെന്റ് കളിക്കുന്നത്. ബിഗ് ബാഷ് ലീഗില്‍ സിഡ്‌നി സിക്‌സേഴ്‌സിന് വേണ്ടിയാണ് ലീ കളത്തില്‍ ഇറങ്ങുന്നത്.

mingli-sydney-china

യൂട്യൂബില്‍ ഷെയ്ന്‍ വോണിന്റെ ബൗളിംഗ് കണ്ടിട്ടാണ് ലീ കളിച്ചുതുടങ്ങിയത്. 24 കാരനായ ലീ ലെഗ് സ്പിന്നറാണ്. ക്രിക്കറ്റ് ഓസ്‌ട്രേലിയ റൂക്കി പ്രോഗ്രാമിന്റെ ഭാഗമായിട്ടാണ് ലീ സിഡ്‌നി സിക്‌സേഴ്‌സുമായി കരാറൊപ്പിട്ടിരിക്കുന്നത്. തങ്ങളുടെ വെബ്‌സൈറ്റിലൂടെയാണ് സിഡ്‌നി സിക്‌സേഴ്‌സ് ഇക്കാര്യം പുറത്ത് വിട്ടത്.

ഹോങ്കോങ് സ്വദേശിയാണ് മിങ് ലീ. 2004 ലാണ് ലീ ക്രിക്കറ്റ് കളിച്ചുതുടങ്ങിയത്. പാപുവ ന്യൂ ഗിനിയ ടീം ചൈന സന്ദര്‍ശിച്ചപ്പോള്‍ ഹോങ്കോങിന് വേണ്ടി കളിച്ചു. ഡിസംബര്‍ എട്ട് മുതലാണ് ബിഗ് ബാഷ് ക്രിക്കറ്റിന്റെ അഞ്ചാം സീസണ്‍ തുടങ്ങുക. എട്ട് ടീമുകളാണ് ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രശസ്തമായ ബിഗ് ബാഷ് ലീഗില്‍ കളിക്കുന്നത്.

Story first published: Monday, November 23, 2015, 16:45 [IST]
Other articles published on Nov 23, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+