Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നാലുവിക്കറ്റുമായി അരങ്ങേറ്റ ദിവസത്തില്‍ സൂപ്പര്‍മാന്‍ ആയി കുല്‍ദീപ് യാദവ്

ധര്‍മശാല: കൂറ്റന്‍ സ്‌കോറിലേക്ക് കുതിക്കുമെന്ന് കരുതിയിരുന്ന ഓസ്‌ട്രേലിയയെ 300 റണ്‍സിലൊതുക്കിയ അരങ്ങേറ്റക്കാരന്‍ കുല്‍ദീപ് യാദവിന് മുന്‍ താരങ്ങളുടെ പ്രശംസ. സച്ചിന്‍ ടെണ്ടുല്‍ക്കറും വീരേന്ദര്‍ സെവാഗും ഉള്‍പ്പെടെയുള്ളവര്‍ കുല്‍ദീപിനെ പ്രശംസിച്ചു. ധര്‍മശാലയില്‍ നടക്കുന്ന നാലാം ടെസ്റ്റിലായിരുന്നു കുല്‍ദീപിന്റെ മിന്നുന്ന പ്രകടനം.

ടെസ്റ്റ് സീരീസില്‍ ടീമില്‍ ഇടം കിട്ടിയിട്ടും ആദ്യ മൂന്നു ടെസ്റ്റുകളിലും കുല്‍ദീപിന് അന്തിമ ഇലവനില്‍ ഇടംകിട്ടിയിരുന്നില്ല. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി പരിക്കേറ്റ് പിന്‍മാറിയതോടെയാണ് ഒരു ബൗളറെ ഇന്ത്യ അധികമായി ഉള്‍പ്പെടുത്തിയത്. ഈ അവസരം കുല്‍ദീപ് ഉപയോഗപ്പെടുത്തുകയും ചെയ്തു. ടെസ്റ്റിന്റെ ആദ്യദിനം തന്നെ നാല് വിക്കറ്റ് വീഴ്ത്താനായത് ഈ യുവ സ്പിന്നറുടെ പ്രതിഭ തെളിയിക്കുന്നു.

kuldeep-yadav

ആദ്യ ടെസ്റ്റ് കളിക്കാനിറങ്ങിയ കുല്‍ദീപിന് ആദ്യ ഓവര്‍ എറിയാന്‍ അവസരം ലഭിച്ചത് 28ാമത്തെ ഓവറിലായിരുന്നു. ഇതിനുശേഷം ഓസീസിന്റെ മുന്‍നിരക്കാരായ നാല് ബാറ്റ്‌സ്മാന്‍മാരെയാണ് കുല്‍ദീപ് പവലിയനിലേക്കയച്ചത്. ഡേവിഡ് വാര്‍ണര്‍, ഷോണ്‍ മാര്‍ഷ്, ഗ്ലെന്‍ മാക്‌സ്വെല്‍, കമ്മിന്‍സ് എന്നിവരായിരുന്നു കുല്‍ദീപിന്റെ ആദ്യദിവസത്തെ വിക്കറ്റുകള്‍.

ചൈനാമെന്‍ സ്പിന്‍ ബൗളറായ കുല്‍ദീപിന്റെ പന്തുകള്‍ കളിക്കുന്നതില്‍ ഓസീസ് ബാറ്റ്‌സ്മാന്‍മാര്‍ തീര്‍ത്തും പരാജയപ്പെട്ടു. തകര്‍ച്ചയ്ക്കിടയിലും ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് വീണ്ടും സെഞ്ച്വറി നേടി. ഇന്ത്യയ്‌ക്കെതിരായ എട്ടു ടെസ്റ്റുകളിലെ ഏഴാമത്തെ സെഞ്ച്വറിയാണിത്. കുല്‍ദീപിന്റെ മികവില്‍ ഓസ്‌ട്രേലിയയുടെ ആദ്യ ഇന്നിങ്‌സ് 300 റണ്‍സില്‍ അവസാനിച്ചു.

Story first published: Sunday, March 26, 2017, 9:12 [IST]
Other articles published on Mar 26, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+