Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സച്ചിനെ ക്ലീന്‍ ബൗള്‍ഡാക്കി ഞെട്ടിച്ച ചൈനാമാന്‍!

19 വയസ്സ് പ്രായം, ഇടം കൈ ബൗളിംഗ്. ഇന്ത്യന്‍ ടീമിലെ പുതിയ താരോദയമായ കുല്‍ദീപ് യാദവിനെക്കുറിച്ചാണ് പറയുന്നത്. വെറും നാലേ നാല് കളി, അതും ചാമ്പ്യന്‍സ് ലീഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വേണ്ടി. സീനിയര്‍ ലെവലില്‍ കുല്‍ദീപിന് ആകെയുള്ള മത്സര പരിചയം ഇതാണ്. അപ്പോഴേക്കും കുല്‍ദീപ് ഇന്ത്യന്‍ ദേശീയ ടീമിലെത്തി. എന്താണ് കാരണം.

ലോക ക്രിക്കറ്റിലെ തന്നെ അപൂര്‍വ്വ ഇനത്തില്‍പ്പെട്ട ബൗളറാണ് കുല്‍ദീപ്, ഇടംകൈ ചൈനാമാന്‍. ബ്രാഡ് ഹോഗാണ് നിലവിലെ ശ്രദ്ധേയനായ ഒരു ചൈനാമാന്‍. കുബ്ലെയും ബേദിയും ഹര്‍ഭജനും പോലെ ഇഷ്ടം പോലെ സ്പിന്നര്‍മാരെ ഉണ്ടാക്കിയ ഇന്ത്യയിലും പേരുകേട്ട ഒരു ചൈനാമാനില്ല. സച്ചിനെ ക്ലീന്‍ബൗള്‍ഡാക്കി ഞെട്ടിച്ചുവിട്ട കുല്‍ദീപ് യാദവിന്റെ കൂടുതല്‍ വിശേഷങ്ങള്‍ കാണൂ.

കുല്‍ദീപ് യൂ ബ്യൂട്ടി!

കുല്‍ദീപ് യൂ ബ്യൂട്ടി!

സെപ്തംബര്‍ 21ന് കൊല്‍ക്കത്തയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിച്ച 19 കാരന്‍ പയ്യന്‍ രണ്ടാഴ്ചയ്ക്കകം ഇന്ത്യന്‍ ടീമില്‍. എന്തൊര് അത്ഭുതം. അതേ കുല്‍ദീപ് യാദവ് തല്‍ക്കാലം ഇന്ത്യന്‍ ക്രിക്കറ്റിലെ ഒരു അത്ഭുതമാണ്.

സച്ചിന്‍ ക്ലീന്‍ ബൗള്‍ഡ്

സച്ചിന്‍ ക്ലീന്‍ ബൗള്‍ഡ്

ഞാന്‍ ചൈനമാനാണ് എന്ന് സച്ചിന്‍ പാജിക്ക് അറിയില്ലായിരുന്നു. ഓഫ് സ്റ്റംബിന് പുറത്ത് കുത്തി വിക്കറ്റിലേക്ക് തിരിഞ്ഞ പന്തില്‍ സച്ചിന്‍ ക്ലീന്‍ ബൗള്‍ഡ്. കോച്ച് ഷോണ്‍ പോളക്കിന് മാത്രമേ ഞാന്‍ ചൈനാമാനാണ് എന്ന് അറിയുമായിരുന്നുളളൂ - കുല്‍ദീപ് പറയുന്നു.

ഗാവസ്‌കര്‍ പറഞ്ഞാല്‍..

ഗാവസ്‌കര്‍ പറഞ്ഞാല്‍..

ഈ പയ്യനെ സെലക്ടര്‍മാര്‍ നോക്കി വെച്ചോളൂ എന്നാണ് സാക്ഷാല്‍ സുനില്‍ ഗാവസ്‌കര്‍ പറഞ്ഞത്. അതും കുല്‍ദീപിന്റെ ആദ്യത്തെ ഓവര്‍ പൂര്‍ത്തിയാകുന്നതിന് മുന്‍പ്. ഗാവസ്‌കറിന്റെ വാക്കുകള്‍ പൊന്നായി. വെറും രണ്ടാഴ്ച കൊണ്ട് കുല്‍ദീപ് ഇന്ത്യന്‍ ടീമില്‍.

കണ്ടുപഠിക്കാന്‍ ബ്രാഡ് ഹോഗ്

കണ്ടുപഠിക്കാന്‍ ബ്രാഡ് ഹോഗ്

ഇഷ്ട സ്പിന്നര്‍ ഷെയിന്‍ വോണാണെങ്കിലും കുല്‍ദീപ് കണ്ടുപഠിക്കേണ്ടത് ബ്രാഡ് ഹോഗിനെയാണ്. ഇപ്പോള്‍ സജീവമായി കളിക്കുന്നവരിലെ സൂപ്പര്‍ ചൈനമാനാണ് ഈ വെറ്ററന്‍ ഓസ്‌ട്രേലിയക്കാരന്‍.

മുന്‍പ് മുംബൈ ഇന്ത്യന്‍സില്‍

മുന്‍പ് മുംബൈ ഇന്ത്യന്‍സില്‍

ഐ പി എല്ലില്‍ രണ്ടുവര്‍ഷം മുന്‍പ് മുംബൈ ഇന്ത്യന്‍സിലായിരുന്നു യാദവ്. താരനിബിഡമായ ടീമില്‍ കളിക്കാന്‍ ഇടം കിട്ടാതെ കുല്‍ദീപ് കൊല്‍ക്കത്തയിലെത്തി.

തലവര മാറുന്നു

തലവര മാറുന്നു

കൊല്‍ക്കത്തയിലെത്തിയതോടെ കുല്‍ദീപിന്റെ തലവര മാറി. ഐ പി എല്ലില്‍ കളിക്കാന്‍ അവസരം കിട്ടിയില്ല, കാരണം സിംപിള്‍, നരെയ്ന്‍ - ചൗള - ഷക്കീബ് സ്പിന്‍ ത്രയം തന്നെ.

ചാമ്പ്യന്‍സ് ലീഗില്‍ ചാമ്പ്യനായി

ചാമ്പ്യന്‍സ് ലീഗില്‍ ചാമ്പ്യനായി

എന്നാല്‍ ഷക്കീബിന് വിലക്ക് മൂലം കളിക്കാനാവാത്തത് കുല്‍ദിപിന് തുണയായി. കിട്ടിയ ആദ്യ അവസരത്തിലെ ആദ്യ ഓവറില്‍ തന്നെ കുല്‍ദീപ് സകലരെയും ഞെട്ടിച്ചു. ഫലം ഇന്ത്യന്‍ ടീമിലേക്ക് ടിക്കറ്റ്.

ഫാസ്റ്റ് ബൗളര്‍ ആകേണ്ട ചെക്കന്‍

ഫാസ്റ്റ് ബൗളര്‍ ആകേണ്ട ചെക്കന്‍

ചെറുപ്പത്തില്‍ ഫാസ്റ്റ് ബൗളറാകാനായിരുന്നു കുല്‍ദീപിന് ഇഷ്ടം. എന്നാല്‍ ഉയരമില്ലാത്ത പയ്യന്‍സിനോട് പറഞ്ഞു സ്പിന്‍ പരീക്ഷിക്കാന്‍. കരഞ്ഞുകൊണ്ടാണത്രെ പയയ്യന്‍ ആദ്യത്തെ സ്പിന്‍ ബോള്‍ എറിഞ്ഞത്.

അപൂര്‍വ്വ ഇനം

അപൂര്‍വ്വ ഇനം

ലോകക്രിക്കറ്റിലെ അപൂര്‍വ്വ ഇനമാണ് ചൈനാമാന്‍ ബൗളര്‍മാര്‍. ഇന്ത്യയ്ക്ക് കിട്ടിയ ഈ ചൈനാമാനെ ക്യാപ്റ്റന്‍ ധോണി എങ്ങനെ ഉപയോഗിക്കും എന്ന് കണ്ടറിയണം.

Story first published: Monday, October 6, 2014, 10:01 [IST]
Other articles published on Oct 6, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+