ചിക്കു എന്ന കോലി: കേട്ടാല്‍ ചിരിവരും ഈ ക്രിക്കറ്റ് താരങ്ങളുടെ ഇരട്ടപ്പേരുകള്‍!
ഇട്ടുമൂടാനുള്ളത്രയും റണ്‍സടിച്ചിട്ടും 100 സെഞ്ചുറി സ്വന്തം പേരില്‍ കുറിച്ചിട്ടും സച്ചിന്‍ ഇപ്പോഴും ലിറ്റില്‍ മാസ്റ്ററാണ്. ചിലരൊക്കെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ എന്നും വിളിക്കാറുണ്ട് എന്നും വെച്ചോളൂ. അത് പിന്നെ പോട്ടെ എന്ന് വെക്കാം, ചെറിയൊരു അത്ഭുതം തോന്നും എന്നല്ലാതെ ലിറ്റില്‍ മാസ്റ്റര്‍ എന്ന് കേട്ടാല്‍ ചിരിയൊന്നും വരില്ലല്ലോ. ദേഷ്യവും വരില്ല.
എന്നാല്‍ കേട്ടാല്‍ ദേഷ്യം വരുന്ന ഇരട്ടപ്പേരുകളുമുണ്ട് ക്രിക്കറ്റില്‍. ഉദാഹരണത്തിന് ഉരുളക്കിഴങ്ങ്. ആരാണ് ക്രിക്കറ്റിലെ ഉരുളക്കിഴങ്ങ്. മുന്‍ പാക് ക്യാപ്റ്റന്‍ ഇന്‍സമാംഉള്‍ ഹഖ്. തന്നെ ഉരുളക്കിഴങ്ങ് എന്ന് വിളിച്ച കാണിയെ തല്ലാന്‍ ബാറ്റുമെടുത്ത് ഓടിയിട്ടുണ്ട് ഇന്‍സി. കഴിഞ്ഞില്ല, രസകരമായ ഇരട്ടപ്പേരുകള്‍ വേറെയുമുണ്ട് ക്രിക്കറ്റില്‍. കാണൂ....

ആഷ്.. പക്ഷേ ഐശ്വര്യറായ് അല്ല
ആരാണ് ആഷ്. ലോകസുന്ദരി ഐശ്വര്യറായ്, അല്ലാതെ വേറാര്. എന്നാല്‍ ക്രിക്കറ്റിലെ ആഷ് ഐശ്വര്യറായ് അല്ല. അത് അശ്വിനാണ് ഇന്ത്യയുടെ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍.

സര്‍ ജഡേജ
എന്തോ വലിയ കാര്യം ചെയ്തിട്ടാണ് ജഡേജയുടെ പേരിനൊപ്പം സര്‍ എന്ന് വന്നത് എന്നൊന്നും കരുതേണ്ട. ധോണി അടക്കമുള്ള സഹകളിക്കാര്‍ കൊടുത്ത പണിയാണ് ജഡേജ സര്‍ ജഡേജയാകാനുള്ള കാരണം. എന്തായാലും സര്‍ ജഡേജ ഇപ്പോള്‍ ടീമിന് പുറത്താണ്.

ബോംബെ ഡക്ക്
ആരാണ് ബോംബെ ഡക്ക്. അജിത് അഗാര്‍ക്കര്‍. ഓസീസ് പര്യടനത്തിനിടയില്‍ തുടര്‍ച്ചയായി 7 പ്രാവശ്യം പൂജ്യത്തിന് പുറത്തായതോടെയാണ് അഗാര്‍ക്കറിന് ബോംബെ ഡക്ക് എന്ന പേര് വീണത്. എത്ര അര്‍ഥവത്തായ പേര് അല്ലേ.

ക്രിക്കറ്റിലെ ഗബ്ബാര്‍
ഷോലെയിലെ ഗബ്ബാറിനെ ഓര്‍മയില്ലേ. ഇന്ത്യന്‍ ക്രിക്കറ്റിലുമുണ്ട് ഒരു ഗബ്ബാര്‍. മറ്റാരുമല്ല, ഗബ്ബാറിനെ പോലെ മീശ പിരിക്കുന്ന ശിഖര്‍ ധവാന്‍ തന്നെ

ഒരു ചിക്കു ജ്യൂസടിക്കുന്നോ
ചിക്കൂ ഒരു ചിക്കു ജ്യൂസടിക്കുന്നോ... ഇന്ത്യന്‍ ടെസ്റ്റ് നായകനായ വിരാട് കോലിയോടാണ് ചോദ്യമെങ്കില്‍ സംഗതി കറക്ട് ആണ്. ഇഷ്ടന്റെ ഇരട്ടപ്പേരാണ് ചിക്കു.

പെഷവാര്‍ റിക്ഷ
റാവല്‍പിണ്ടി എക്‌സ്പ്രസ് ആരാണ് എന്നറിയാമല്ലോ അല്ലേ. ഷോയിബ് അക്തര്‍. പാകിസ്താന്റെ മറ്റൊരു ഫാസ്റ്റ് ബൗളറാണ് ഉമര്‍ ഗുല്ലാണ് പെഷവാര്‍ റിക്ഷ. സ്പീഡ് കുറഞ്ഞതോടെ ആരാധകരിട്ട പേരാണ്.

ബച്ചാ പാര്‍ഥിവ്
ക്രിക്കറ്റിലെ കുഞ്ഞന്‍. ഇരട്ടപ്പേരും ബച്ചാ എന്ന് തന്നെ. കൊച്ച് കുട്ടികളുടെ മുഖവുമായി പതിനേഴാം വയസ്സില്‍ ഇന്ത്യന്‍ ടീമിലെത്തിയതാണ് പാര്‍ഥിവ് പട്ടേല്‍. പ്രായം കൂടിയിട്ടും കാഴ്ചയിലും പേരിലും ഒരു മാറ്റവും ഇല്ല എന്ന് മാത്രം.

ജ്യാമി
വന്മതില്‍ ആരാണ് എന്ന് അറിയാമല്ലോ അല്ലോ. എങ്കില്‍ ആരാണ് ജ്യാമി. അതും രാഹുല്‍ ദ്രാവിഡ് തന്നെ. അച്ഛന്‍ ശരത് ദ്രാവിഡ് ജാം നിര്‍മാണ കമ്പനിയില്‍ ജോലി ചെയ്ത വകയിലാണ് ദ്രാവിഡിന് ഈ പേര് കിട്ടിയത്.

ദാദ
സൗരവ് ഗാംഗുലിയാണ് ദാദ എന്ന് എല്ലാവര്‍ക്കും അറിയാം. ഒരുകാലത്ത് ഇന്ത്യന്‍ ക്രിക്കറ്റിലെ ദാദയായിരുന്നു ഗാംഗുലി. കൊല്‍ക്കത്തയുടെ രാജകുമാരന്‍ എന്നൊരു പേര് കൂടിയുണ്ട് ഗാംഗുലിക്ക്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications