ഏകദിന പരമ്പര: പന്ത് വിക്കറ്റ് കീപ്പറോ, ബാറ്റ്‌സ്മാനോ? ധോണിയുടെ സ്ഥാനം തെറിക്കുമോ? ഇതാണ് സത്യം...

മുംബൈ: കരിയറിന്റെ അസ്തമയത്തിലേക്കു നീങ്ങുന്ന മുന്‍ ക്യാപ്റ്റനും ഇതിഹാസതാരവുമായ എംഎസ് ധോണിക്ക് ഇനിയെത്ര കാലം ടീമില്‍ തുടരാനാവുമെന്നാണ് ആരാധകര്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. വിക്കറ്റ് കീപ്പിങില്‍ ധോണി ഇപ്പോഴും ഒരു യുവതാരത്തിന്റെ ചടുലതയാണ് കാഴ്ചവയ്ക്കുന്നതെങ്കിലും ബാറ്റിങില്‍ ഇതല്ല സ്ഥിതി. കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിലും ഏഷ്യാ കപ്പിലുമെല്ലാം റണ്ണെടുക്കാന്‍ വിഷമിക്കുന്ന ധോണിയെ കാണാമായിരുന്നു. ഇതോടെ അടുത്ത ലോകകപ്പില്‍ അദ്ദേഹത്തിനു ഇടം ലഭിച്ചേക്കില്ലെന്ന തരത്തില്‍ അഭ്യൂഹങ്ങളും പരന്നു.
വെസ്റ്റ് ഇന്‍ഡീസിനെതിരേ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയില്‍ ധോണിയുടെ ബാക്ക്അപ്പായി യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെ ഉള്‍പ്പെടുത്തിയിരുന്നു. പരമ്പരയില്‍ ധോണിക്കു പകരം ഒരുപക്ഷെ പന്തിനെ പ്ലെയിങ് ഇലവനിലെത്തിയെക്കുമെന്ന സൂചനകളും ഇതോടെയുണ്ടായിരുന്നു. എന്നാല്‍ ഇവയ്‌ക്കെല്ലാം മുഖ്യ സെലക്റ്റര്‍ എംഎസ്‌കെ പ്രസാദ് വിശദീകരണം നല്‍കിയിരിക്കുകയാണ്.

പന്ത് ബാറ്റ്‌സ്മാനായി കളിക്കും
വിന്‍ഡീസിനെതിരായ പരമ്പരയില്‍ ബാറ്റ്‌സ്മാനെന്ന നിലയിലാണ് പന്തിനെ ടീമിലുള്‍പ്പെടുത്തിയതെന്ന് പ്രസാദ് വ്യക്തമാക്കി. വിക്കറ്റ് കീപ്പര്‍ ധോണി തന്നെയായിരിക്കും. എന്നാല്‍ ധോണിക്ക് വിശ്രമം വേണമെന്നു തോന്നിയാല്‍ പന്ത് വിക്കറ്റ് കീപ്പറുടെ റോള്‍ കൂടി ഏറ്റെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
ബാറ്റ്‌സ്മാനെന്ന നിലയില്‍ ഇതിനകം തന്റെ മികവ് തെളിയിച്ച താരമാണ് പന്ത്. എന്നാല്‍ വിക്കറ്റ് കീപ്പിങ് ഇനിയും മെച്ചപ്പെടാനുണ്ടെന്നാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റുകളും വിന്‍ഡീസിനെതിരേ ഇപ്പോള്‍ നടക്കുന്ന ടെസ്റ്റുകളുമെല്ലാം തെളിയിക്കുന്നത്.

ലോകകപ്പ് വരെ ധോണി
അടുത്ത വര്‍ഷം ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ലോകകപ്പ് വരെ ധോണി തന്നെയായിരിക്കും നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറെന്ന് പ്രസാദ് അറിയിച്ചു.
ധോണിയുള്ളപ്പോള്‍ ഇന്ത്യയുടെ ഒന്നാംനമ്പര്‍ വിക്കറ്റ് കീപ്പര്‍ ആരെന്ന ചോദ്യം പോലും അപ്രസക്തമാണ്. ടീമിന്റെ രണ്ടാം വിക്കറ്റ് കീപ്പറായി ദിനേഷ് കാര്‍ത്തികിന് നേരത്തേ അവസരം നല്‍കി. ഇപ്പോള്‍ പന്തിനാണ് നറുക്ക് വീണിരിക്കുന്നത്. ഉചിതമായ സമയത്ത് ഈ രണ്ടു പേരില്‍ ആരാണ് ഏറ്റവും കേമെനെന്നു തീരുമാനിക്കുമെന്നും പ്രസാദ് വിശദമാക്കി.

പന്തിന് ഏകദിനത്തില്‍ അരങ്ങേറ്റം
ഇതിനകം ട്വന്റി20യിലും ടെസ്റ്റിലും അരങ്ങേറിക്കഴിഞ്ഞ പന്തിന്റെ ഏകദിനത്തിലെ അരങ്ങേറ്റം കൂടിയായിരിക്കും വിന്‍ഡീസിനെതിരായ പരമ്പര. 2017ല്‍ ഇന്ത്യ വെസ്റ്റ് ഇന്‍ഡീസില്‍ പര്യടനം നടത്തിയപ്പോള്‍ ഏകദിന ടീമില്‍ പന്തുമുണ്ടായിരുന്നു. എന്നാല്‍ ഒരു മല്‍സരത്തില്‍പ്പോലും കളിക്കാന്‍ താരത്തിന് അവസരം ലഭിച്ചില്ല.
ശ്രീലങ്കയില്‍ നടന്ന നിദാാഹാസ് ട്രോഫിയിലൂടെയാണ് പന്ത് ട്വന്റി20യില്‍ അരങ്ങേറിയത്. എന്നാല്‍ താരത്തിന് പ്രതീക്ഷയ്‌ക്കൊത്തുയരാനായില്ല. കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിലായിരുന്നു പന്തിന്റെ ടെസ്റ്റ് അരങ്ങേറ്റം. കരിയറിലെ രണ്ടാമത്തെ ടെസ്റ്റില്‍ തന്നെ സെഞ്ച്വറിയുമായി താരം ശ്രദ്ധിക്കപ്പടുകയും ചെയ്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications