മുംബൈ ഇന്ത്യന്‍സ് വിട്ടു; മാധ്യമങ്ങള്‍ക്കെതിരെ പൊട്ടിത്തെറിച്ച് അനില്‍ കുംബ്ലെ
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സുമായുള്ള ബന്ധം സ്റ്റാര്‍ സ്പിന്നര്‍ അനില്‍ കുംബ്ലെ അവസാനിപ്പിച്ചു. മുംബൈ ഇന്ത്യന്‍സിന്റെ ചീഫ് മെന്ററായിരുന്ന കുംബ്ലെ കഴിഞ്ഞ ദിവസമാണ് രാജി സമര്‍പ്പിച്ചത്. ഇക്കാര്യം കുംബ്ലെ തന്നെയാണ് ഒരു പ്രസ്താവനയിലൂടെ അറിയിച്ചത്. കുംബ്ലെ ടീം വിടുകയാണ് എന്ന് മുംബൈ ഇന്ത്യന്‍സ് അധികൃതരും സ്ഥിരീകരിച്ചു.
പിന്നാലെ, താന്‍ മുംബൈ ഇന്ത്യന്‍സ് വിടുന്ന വാര്‍ത്തകള്‍ക്ക് അനാവശ്യ നിറം നല്‍കിയ മാധ്യമങ്ങളെ നിശിതമായി വിമര്‍ശിച്ച് കുംബ്ലെ ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടു. ഭിന്നതാല്‍പര്യങ്ങള്‍ കൊണ്ടാണ് കുംബ്ലെ മുംബൈ ടീമിനെ ഉപേക്ഷിക്കുന്നത് എന്നായിരുന്നു ഡെക്കാന്‍ ക്രോണിക്കിള്‍ എഴുതിയത്. ഈ പത്ര കട്ടിങ് ഷെയര്‍ ചെയ്താണ് കുംബ്ലെ വിവിധ മാധ്യമങ്ങള്‍ക്കെതിരെ ശക്തമായ ഭാഷയില്‍ രംഗത്ത് വന്നത്. വിശദാംശങ്ങള്‍ കാണൂ...

കുംബ്ലെ ചീഫ് മെന്റര്‍
2013 മുതല്‍ മുംബൈ ഇന്ത്യന്‍സിന്റെ ചീഫ് മെന്ററായിരുന്നു അനില്‍ കുംബ്ലെ. ഇക്കാലത്ത് മുംബൈ ടീം ഐ പി എല്ലും ചാമ്പ്യന്‍സ് ലീഗും സ്വന്തമാക്കി. നിറഞ്ഞ സന്തോഷത്തോടെയും സംതൃപ്തിയോടെയും ആണ് താന്‍ മുംബൈ ടീം വിടുന്നത് എന്നാണ് കുംബ്ലെ പറഞ്ഞത്.

എന്തിനാണ് ടീം വിട്ടത്
ക്രിക്കറ്റിലെ മറ്റ് താല്‍പര്യങ്ങള്‍ കൂടി പൂര്‍ത്തിയാക്കാനുള്ളത് കൊണ്ടാണ് താന്‍ ഇപ്പോള്‍ മുംബൈ വിടുന്നത് എന്നും കുംബ്ലെ പറഞ്ഞു. ടീം ഉടമകളായ അംബാനികളോട ്‌നന്ദി പറയാനും കുംബ്ലെ മറന്നില്ല

വാര്‍ത്ത വന്നത് വേറെ
എന്നാല്‍ കോണ്‍ഫ്‌ലിക്ട് ഓഫ് ഇന്ററെസ്റ്റാണ് കുംബ്ലെ മുംബൈ വിടാന്‍ കാരണമെന്ന് ഡെക്കാന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്തു. മറ്റ് പത്രങ്ങളും ഇതേ രീതിയില്‍ എഴുതിയതോടെയാണ് കുംബ്ലെ പ്രതികരണവുമായി രംഗത്ത് വന്നത്

തികഞ്ഞ അസംബന്ധം
തികഞ്ഞ അസംബന്ധം - എന്നാണ് ഡെക്കാന്‍ ക്രോണിക്കിളില്‍ വന്ന വാര്‍ത്ത ഷെയര്‍ ചെയ്തുകൊണ്ട് കുംബ്ലെ എഴുതിയത്. ഒരുതരത്തിലുള്ള ഭിന്ന താല്‍പര്യങ്ങളും ഇക്കാര്യത്തില്‍ ഇല്ല. മുംബൈ വിടാനുളള കാരണം ഈ പറയുന്നതൊന്നും അല്ല.

മുംബൈ സ്‌ട്രോങ് ടീം
പണം കൊണ്ടും പവര്‍ കൊണ്ടും കളിക്കാരെക്കൊണ്ടും ഐ പി എല്ലിലെ ഏറ്റവും പ്രമുഖ ടീമുകളിലൊന്നാണ് മുംബൈ ഇന്ത്യന്‍സ്. രോഹിത് ശര്‍മയാണ് ക്യാപ്റ്റന്‍. മുന്‍ ക്യാപ്റ്റനായിരുന്ന സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഐക്കണ്‍ ആയി ടീമിനൊപ്പം ഇപ്പോഴും ഉണ്ട്.

ചില്ലറക്കാരനല്ല കുംബ്ലെ
തൊണ്ണൂറുകളില്‍ ഇന്ത്യന്‍ ബൗളിംഗിന്റെ കുന്തമുനയായിരുന്നു അനില്‍ കുംബ്ലെ. 132 ടെസ്റ്റുകളില്‍ നിന്നും 619 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. 271 ഏകദിനങ്ങള്‍ കളിച്ച കുംബ്ലെ 337 വിക്കറ്റുകളും വീഴ്ത്തി.

റെക്കോര്‍ഡ് ബൗളര്‍
മുത്തയ്യ മുരളീധരന്‍, ഷെയിന്‍ വോണ്‍ എന്നിവര്‍ക്ക് ശേഷം ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ബൗളറും കുംബ്ലെയാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ ഒരിന്നിംഗ്‌സില്‍ പത്ത് വിക്കറ്റ് വീഴ്ത്തിയ ഏക ഇന്ത്യക്കാരനും കുംബ്ലെയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications