For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അഡ്‌ലെയ്ഡില്‍ ഇന്ത്യയെ താങ്ങി നിര്‍ത്തിയ സെഞ്ച്വറിയോടെ പൂജാരയ്ക്ക് 5000 റണ്‍സ്; ഇതു സ്‌പെഷല്‍

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ ഒറ്റയാള്‍ പോരാട്ടത്തിലൂടെ ഇന്ത്യയുടെ ബാറ്റിങ് തകര്‍ച്ചയെ മറികടന്ന ചേതേശ്വര്‍ പൂജാരയ്ക്ക് 5000 റണ്‍സ്. മുന്‍നിര ബാറ്റസ്മാന്മാര്‍ ആരും അര്‍ദ്ധസെഞ്ച്വറിപോലും തികയ്ക്കാത്ത മത്സരത്തില്‍ 123 റണ്‍സടിച്ചാണ് പൂജാര മടങ്ങിയത്. അഡ്‌ലെയ്ഡിലെ തന്റെ സെഞ്ച്വറി മികച്ച 5 ഇന്നിങ്‌സുകളില്‍ ഒന്നാണെന്ന് താരം താരം പ്രതികരിക്കുകയും ചെയ്തു.

രണ്ടാമത്തെ ഓവറില്‍ ക്രീസിലെത്തിയ പൂജാര ക്ഷമാപൂര്‍വം ബാറ്റ് ചെയ്താണ് ഇന്നിങ്‌സ് കെട്ടിപ്പടുത്തത്. രോഹിത് ശര്‍മ, ഋഷഭ് പന്ത്, ആര്‍ അശ്വിന്‍ എന്നിവരുടെ ചെറിയ കൂട്ടുകെട്ടുകളും പൂജാരയ്ക്ക് തുണയായി. ഇംഗ്ലണ്ടില്‍ മോശമല്ലാത്ത പ്രകടനം നടത്തിയ പൂജാര തന്നിലുള്ള പ്രതീക്ഷ തെറ്റിക്കാതെയാണ് അഡ്‌ലെഡിലെ പേസും ബൗണ്‍സും ഉള്ള പിച്ചില്‍ മികവുകാട്ടിയത്.

cheteshwarpujara

ഓസ്‌ട്രേലിയന്‍ ബൗളിങ്ങിനെ എങ്ങിനെ നേരിടണമെന്ന് പഠിപ്പിക്കുന്നതായിരുന്നു പൂജാരയുടെ ഇന്നിങ്‌സ്. ക്ഷമാപൂര്‍വം ഓരോ റണ്ണും കണ്ടെത്തിയതാരം ഒരിക്കല്‍പ്പോലും അനാവശ്യ ഷോട്ടിനായി ബാറ്റുയര്‍ത്തിയില്ല. ഓസീസ് ബൗളര്‍മാരുടെ കൃത്യതയെ അതേ രീതിയില്‍ നേരിടാന്‍ ഇന്ത്യന്‍ താരത്തിന് കഴിഞ്ഞു. ഒരു പക്ഷെ 150 കടക്കില്ലെന്ന് കരുതിയ ഇന്ത്യന്‍ ഇന്നിങ്‌സിന് നെടുംതൂണായത് പൂജാരയുടെ ബാറ്റിങ്ങാണ്.

ടെസ്റ്റ് കരിയറില്‍ പൂജാര 5000 റണ്‍സ് തികയ്ക്കുമ്പോള്‍ രാഹുല്‍ ദ്രാവിഡുമായി ഏറെ സാമ്യവുമുണ്ട്. 3000, 4000, 5000 റണ്‍സ് തികയ്ക്കാന്‍ ദ്രാവിഡിന് വേണ്ടിവന്ന അത്രയും ഇന്നിങ്‌സുകള്‍ തന്നെയാണ് പൂജാരയ്ക്കും വേണ്ടിവന്നത്. 67, 84, 108 ഇന്നിങ്‌സുകളില്‍ നിന്നായാണ് ദ്രാവിഡിന്റെയും പൂജാരയുടെയും നാഴികക്കല്ലുകള്‍.

Story first published: Thursday, December 6, 2018, 17:20 [IST]
Other articles published on Dec 6, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+