Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നാലാം ടെസ്റ്റ് ഇനി ഇന്ത്യയുടെ കൈയ്യില്‍; പിച്ച് ഇന്ത്യയ്ക്ക് അനുകൂലമെന്ന് ചേതേശ്വര്‍ പൂജാര

ലണ്ടന്‍: ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ സതാംപ്ടണില്‍ നടക്കുന്ന നാലാം ടെസ്റ്റില്‍ പിച്ച് ഇന്ത്യയ്ക്ക് അനുകൂലമായി മാറുകയാണെന്ന് മധ്യനിര ബാറ്റ്‌സ്മാന്‍ ചേതേശ്വര്‍ പൂജാര. മൂന്നാംദിവസം കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് ശേഷിക്കെ 233 റണ്‍സിന്റെ ലീഡാണ് ഇംഗ്ലണ്ടിനുള്ളത്. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യയുടെ നെടുംതൂണായ ചേതേശ്വര്‍ പൂജാര ജയപ്രതീക്ഷയിലാണ്.

പിച്ച് നിലവില്‍ ഇന്ത്യയിലേതിന് സമാനമാണെന്നാണ് താരം പറയുന്നത്. പിച്ചില്‍ വേഗത കുറഞ്ഞുവരികയാണ്. ഈ സാഹചര്യത്തില്‍ കളിച്ച് ഏറെ പരിചയസമ്പത്തുള്ള തങ്ങള്‍ക്ക് അനുകൂലമാകുകയാണ് ഘടകങ്ങള്‍. ആദ്യ ഇന്നിങ്‌സില്‍ എല്ലാ കളിക്കാര്‍ക്കും നല്ല രീതിയില്‍ ബാറ്റ് ചെയ്യാന്‍ സാധിച്ചില്ല. 100-150 റണ്‍സ് വരെ ലീഡ് നേടാമായിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ കൂടുതല്‍ ശ്രദ്ധയോടെ കളിച്ചാല്‍ കളി ഇന്ത്യയ്ക്ക് ജയിക്കാമെന്നും പൂജാര പറഞ്ഞു.

cheteshwarpujara

ആദ്യ ടെസ്റ്റില്‍ മോശം പ്രകടനം നടത്തിയ പൂജാരയെ രണ്ടാം ടെസ്റ്റില്‍നിന്നും ഒഴിവാക്കിയിരുന്നു. മൂന്നാം ടെസ്റ്റില്‍ ഫോമിലേക്ക് തിരിച്ചെത്തിയതോടെയാണ് താരത്തെ തുടര്‍ന്നുള്ള കളികളില്‍ ഉള്‍പ്പെടുത്തിയത്. സമീപകാലത്ത് റണ്‍ കണ്ടെത്താനാകുന്നില്ലെങ്കിലും താന്‍ ബാറ്റിങ്ങില്‍ പരാജയമല്ലെന്നാണ് പൂജാരയുടെ പ്രതികരണം. ടെക്‌നിക്കിലോ കളിയിലോ തെറ്റായി എന്തെങ്കിലും ഉള്ളതായി തോന്നുന്നില്ല. താന്‍ ആസ്വദിച്ചാണ് കളിക്കുന്നത്. വിമര്‍ശകര്‍ പറയുന്നത് കാര്യമാക്കാറില്ല. ആദ്യ ഇന്നിങ്‌സില്‍ നന്നായി പന്തെറിഞ്ഞ മോയിന്‍ അലിയെ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് കളിക്കാന്‍ സാധിക്കുമെന്നും പൂജാര വ്യക്തമാക്കി.

Story first published: Sunday, September 2, 2018, 14:20 [IST]
Other articles published on Sep 2, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+