സ്‌ട്രൈക്ക് റേറ്റ് പോരെന്ന് ക്യാപ്റ്റന്‍ കോലി പൂജാരയോട്... പൂജാര പ്രതികരിച്ചത് ദാ ഇങ്ങനെ...
രാഹുല്‍ ദ്രാവിഡിന് ശേഷം ഇന്ത്യന്‍ ടെസ്റ്റ് ടീമിന് കിട്ടിയ ടെക്‌നിക്കലി ഏറ്റവും പെര്‍ഫക്ട് ആയ ബാറ്റ്‌സ്മാനാണ് ചേതേശ്വര്‍ പൂജാര. സൗരാഷ്ട്രയില്‍ നിന്നുള്ള ഈ 25 കാരനെ ജൂനിയര്‍ ദ്രാവിഡ് എന്ന് വിളിക്കുന്നവര്‍ പോലും ഒരുപാടുണ്ട്. പക്ഷേ ദ്രാവിഡിന്റെ കാലത്ത് നിന്നും കളി കുറേ മാറി. ദ്രാവിഡിനെ പോലെ ഒച്ചിഴയും വേഗത്തില്‍ സ്‌കോര്‍ ചെയ്താല്‍ കോലിയുടെ ടീമില്‍ ഇടം കിട്ടില്ല.
Read Also: അശ്വിന് 10 വിക്കറ്റ്, റെക്കോര്‍ഡ്... പക്ഷേ മാന്‍ ഓഫ് ദ മാച്ച് സര്‍ ജഡേജ, ഇതാണ് കളി!
വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടയില്‍ പൂജാര ടീമില്‍നിന്നും പുറത്ത് പോകാന്‍ കാരണം ഈ വേഗം കുറഞ്ഞ സ്‌കോറിങാണ്. പൂജാരയെ തള്ളി കോലി മധ്യനിരയില്‍ രോഹിത് ശര്‍മയെ കളിപ്പിച്ചു. ഇന്ത്യ ന്യൂസിലന്‍ഡിനെതിരെ പരമ്പര കളിക്കാന്‍ ഒരുങ്ങുമ്പോള്‍ കോലി പൂജാരയോട് ആവശ്യപ്പെട്ടത് സ്‌കോറിങ് വേഗത്തിലാക്കണം എന്നാണ്. ഇതിനോട് പൂജാര പ്രതികരിച്ചത് എങ്ങനെയാണ്, കാണണ്ടേ...

പറയാന്‍ കാരണം
വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ രണ്ട് ടെസ്റ്റുകളില്‍ പൂജാരയുടെ സ്‌കോറുകള്‍ ഒന്ന് നോക്കൂ... 67 പന്തില്‍ 16. 159 പന്തില്‍ 46. മൂന്നാം ടെസ്റ്റില്‍ പൂജാരയെ കോലി ഒഴിവാക്കി. പകരം രോഹിത് ശര്‍മ വന്നു. കോലി പൂജാരയുടെ പൊസിഷനായ വണ്‍ഡൗണില്‍ കളിച്ചു. പക്ഷേ പരാജയപ്പെട്ടു.

പൂജാര കളി മാറ്റുന്നു
ദുലീപ് ട്രോഫിയിലാണ് പൂജാര പിന്നീട് കളിക്കാന്‍ ഇറങ്ങിയത്. സ്‌കോറുകള്‍ നോക്കൂ.. 280 പന്തില്‍ 166, 35 പന്തില്‍ 31, 363 പന്തില്‍ 256... ഫൈനലിലായിരുന്നു ഈ ഇരട്ടസെഞ്ചുറി. പിന്നെങ്ങനെ ഇനിയും പൂജാരയെ ടീമിലെടുക്കാതെ തഴയും.

ന്യൂസിലന്‍ഡിനെതിരെ
ഒന്നാം ടെസ്റ്റിന്റെ രണ്ടിന്നിംഗ്‌സിലും പൂജാര അര്‍ധസെഞ്ചുറികള്‍ നേടി. ഒന്നാം ഇന്നിംഗ്‌സില്‍ 109 പന്തില്‍ 62. രണ്ടാം ഇന്നിംഗ്‌സില്‍ 152 പന്തില്‍ 78. രണ്ടിലും അമ്പതിന് മേല്‍ സ്‌ട്രൈക്ക് റേറ്റ്. ക്യാപ്റ്റനെന്ത് ആവശ്യപ്പെട്ടാലും അത് കൊടുക്കുന്ന ടീം മാന്‍, അക്കാര്യത്തില്‍ ഒരു ദ്രാവിഡാണ് പൂജാരയും.

കോലിയും ഹാപ്പിയാണ്
പൂജാരയുടെ മാറ്റത്തില്‍ ക്യാപ്റ്റന്‍ കോലിയും ഹാപ്പിയാണ്. ഇത് തന്നെയാണ് പൂജാരയുടെ നാച്ചുറല്‍ ഗെയിം എന്നാണ് കോലി പറയുന്നത്. സമ്മര്‍ദ്ദത്തില്‍ കളിക്കാന്‍ മിടുക്കനായ പൂജാര സ്‌കോറിങ് വേഗം കൂടി കൂട്ടിയാല്‍ ഇന്ത്യന്‍ ടീമിന് വലിയ ബോണസായിരിക്കും അത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications