Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'നന്നായി ചെയ്യാനാകുമെന്ന വിശ്വാസം ഉണ്ട്'- ഐപിഎല്ലില്‍ കളിക്കാനുള്ള ആഗ്രഹവുമായി പുജാര

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണിന് മുന്നോടിയായുള്ള മുന്നൊരുക്കം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായുള്ള താരലേലം ഫെബ്രുവരി 18ന് ചെന്നൈയില്‍ നടക്കാനിരിക്കുകയാണ്. മിനി താരലേലമാണ് ഇത്തവണ നടക്കുന്നത്. ഗ്ലെന്‍ മാക്‌സ് വെല്‍,സ്റ്റീവ് സ്മിത്ത്,ആരോണ്‍ ഫിഞ്ച്,ക്രിസ് മോറിസ് തുടങ്ങിയ സൂപ്പര്‍ താരങ്ങളെല്ലാം ഇത്തവണ താരലേലത്തിലേക്ക് എത്തിപ്പെട്ടിട്ടുണ്ട്. ഐപിഎല്ലിന്റെ പുതിയ സീസണിനായുള്ള ആവേശം മുറുകവെ ഐപിഎല്ലില്‍ പങ്കെടുക്കാനുള്ള ആഗ്രഹം വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ താരം ചേതേശ്വര്‍ പുജാര.

'തീര്‍ച്ചയായും ഐപിഎല്ലിന്റെ ഭാഗമാവാന്‍ ആഗ്രഹിക്കുന്നുണ്ട്. ഒരു അവസരം തന്നാല്‍ നന്നായി ചെയ്യാനാകുമെന്ന ആത്മവിശ്വാസമുണ്ട്'-എന്‍ടിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പുജാര പറഞ്ഞു. നിലവില്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമിനുവേണ്ടി മാത്രമാണ് പുജാര കളിക്കുന്നത്. പ്രതിരോധ ബാറ്റ്‌സ്മാനെന്ന നിലയിലും ടെസ്റ്റ് ബാറ്റ്‌സ്മാനെന്ന നിലയിലുമാണ് പുജാരയ്ക്ക് സ്വീകാര്യത ലഭിച്ചത്.

cheteshwarpujara

നേരത്തെ ഐപിഎല്ലില്‍ കളിച്ചിട്ടുള്ള താരമാണ് പുജാര. 30 ഐപിഎല്ലില്‍ നിന്നായി 20.53 ശരാശരിയില്‍ 390 റണ്‍സ് മാത്രമാണ് അദ്ദേഹത്തിന് നേടാനായത്. 99.74 റണ്‍സാണ് സ്‌ട്രൈക്കറേറ്റ്. ടി20 ഫോര്‍മാറ്റില്‍ അതും ഐപിഎല്ലില്‍ ഇത് തീര്‍ച്ചും മോശം കണക്ക് തന്നെയാണ്. 2010ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലൂടെയാണ് പുജാര ഐപിഎല്‍ ആരംഭിച്ചത്. പിന്നീട് ആര്‍സിബിയിലേക്ക് അദ്ദേഹം കൂടുമാറി. 2011-13വരെ ആര്‍സിബിക്കൊപ്പം തുടര്‍ന്ന പുജാര 2014ല്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിലെത്തി. പിന്നീടൊരിക്കലും ഐപിഎല്ലില്‍ കളിക്കാന്‍ അദ്ദേഹത്തിന് അവസരം ലഭിച്ചിട്ടില്ല.

ഇന്ത്യക്കുവേണ്ടി പരിമിത ഓവറില്‍ കളിക്കാന്‍ പുജാരയ്ക്ക് അവസരം ലഭിച്ചിരുന്നെങ്കിലും മുതലാക്കാന്‍ അദ്ദേഹത്തിനായില്ല. അഞ്ച് ഏകദിനത്തില്‍ നിന്ന് 10.2 ശരാശരിയില്‍ 51 റണ്‍സാണ് ആകെ അദ്ദേഹം നേടിയത്. എന്നാല്‍ ടെസ്റ്റില്‍ ഇന്ത്യയുടെ നട്ടെല്ലാണ് പുജാര. 81 മത്സരങ്ങളില്‍ നിന്ന് 47.74 ശരാശരിയില്‍ 6111 റണ്‍സാണ് അദ്ദേഹം നേടിയത്. ഇതില്‍ 18 സെഞ്ച്വറിയും മൂന്ന് ഇരട്ട സെഞ്ച്വറിയും 28 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും.

ഇന്ത്യ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി കിരീടം നേടിയ ഇത്തവണത്തെ പരമ്പരയിലും പുജാരയുടെ ബാറ്റിങ് മികവാണ് ഇന്ത്യക്ക് കരുത്തായത്. എതിര്‍ ടീം ബൗളര്‍മാരെ പ്രതിരോധത്തിലൂടെ തളര്‍ത്താന്‍ അസാമാന്യ മികവാണ് പുജാരയ്ക്കുള്ളത്. രാഹുല്‍ ദ്രാവിഡിന് ശേഷം ഇന്ത്യ കണ്ട മികച്ച ടെസ്റ്റ് ബാറ്റ്‌സ്മാനാണ് പുജാര. എന്നാല്‍ ഐപിഎല്ലിലേക്ക് ഇനിയൊരു തിരിച്ചുവരവ് സാധ്യതയില്ല. ടെസ്റ്റ് താരമെന്ന പേരുള്ളതിനാല്‍ 33 കാരനായ പുജാരയെ വാങ്ങാന്‍ ആരും തയ്യാറാകില്ല.

Story first published: Monday, February 1, 2021, 13:33 [IST]
Other articles published on Feb 1, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+