Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ വെസ്റ്റന്റീസ് സന്നാഹമത്സരം; പൂജാരയ്ക്ക് സെഞ്ച്വറി, പരാജയമായി രഹാനെയും പന്തും

ആന്റിഗ്വ: വെസ്റ്റിന്‍ഡീസില്‍ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ഇന്ത്യന്‍ മധ്യനിര ബാറ്റ്‌സ്മാന്‍ ചേതേശ്വര്‍ പൂജാരയ്ക്ക് സെഞ്ച്വറി. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഒന്നാംദിവസം കളിനിര്‍ത്തുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 297 റണ്‍സെടുത്തു. പൂജാരയെ കൂടാതെ രോഹിത് ശര്‍മ(68)യും ഇന്ത്യന്‍ നിരയില്‍ തിളങ്ങി. ഹനുമ വിഹാരി(37)യും രവീന്ദ്ര ജഡേജ(1)യുമാണ് ക്രീസിലുള്ളത്.

ലോകേഷ് രാഹുലും മായങ്ക് അഗര്‍വാളുമാണ് ഇന്ത്യയ്ക്കായി ബാറ്റിങ് ഓപ്പണ്‍ ചെയ്തത്. എന്നാല്‍, മായങ്കിന് അവസരം മുതലെടുക്കാനായില്ല. 12 റണ്‍സെടുത്ത് താരം പുറത്താവുകയായിരുന്നു. നന്നായി ബാറ്റ് ചെയ്യുകയായിരുന്ന കെഎല്‍ രാഹുല്‍ 36 റണ്‍സെടുത്തും പുറത്തായി. നാളുകളായി ഫോം കണ്ടെത്താന്‍ കഴിയാതെ ഉഴലുന്ന അജിങ്ക്യ രഹാനെ 1 റണ്‍ മാത്രമാണെടുത്തത്. ഉച്ചഭക്ഷണ സമയത്ത് 89 റണ്‍സിന് മൂന്ന് വിക്കറ്റ് നഷ്ടമായ ഇന്ത്യയെ പൂജാരയും രോഹിത്തും ചേര്‍ന്ന കൂട്ടുകെട്ട് കരകയറ്റുകയായിരുന്നു.

cheteshwarpujara

പൂജാര 100 റണ്‍സെടുത്ത് പുറത്തായി. വിക്കറ്റ് കീപ്പറായി ടീമിലെത്തിയ ഋഷഭ് പന്ത് 33 റണ്‍സെടുത്തും മടങ്ങി. ടി20 പരമ്പരയിലും ഏകദിന പരമ്പയിലും മോശം ബാറ്റിങ് പ്രകടനം നടത്തിയ പന്തിന് സന്നാഹമത്സരത്തിലും പിഴയ്ക്കുകയായിരുന്നു. വെസ്റ്റിന്‍ഡീസിനുവേണ്ടി ജൊനാഥന്‍ കാര്‍ട്ടര്‍ 3 വിക്കറ്റ് വീഴ്ത്തി. പരിക്കിന്റെ സൂചനയുണ്ടായിരുന്നതിനാല്‍ ക്യാപ്റ്റന്‍ വിരാട് കോലി ഇല്ലാതെയാണ് ഇന്ത്യ കളിക്കിറങ്ങിയത്.

Story first published: Sunday, August 18, 2019, 11:01 [IST]
Other articles published on Aug 18, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+