Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇഷാന്തിനാവാമെങ്കില്‍ പുജാരയ്ക്കായിക്കൂടെ? 2014നു ശേഷം ആര്‍ക്കും വേണ്ട!! ഇഷാന്ത് ഭാഗ്യവാനെന്ന് കുംബ്ല

ഇഷാന്തിനാവാമെങ്കില്‍ പുജാരക്കും ആവാം | Oneindia Malayalam

മുംബൈ: ഇതിഹാസ താരം രാഹുല്‍ ദ്രാവിഡിനും ടെസ്റ്റില്‍ ഇന്ത്യയുട പുതിയ വന്‍മതിലെന്നു വിശേഷിപ്പിക്കപ്പെടുന്ന ബാറ്റ്‌സ്മാനാണ് ചേതേശ്വര്‍ പുജാര. നാട്ടിലും വിദേശതുമെല്ലാം പുജാരയെപ്പോലെ ടെസ്റ്റില്‍ ഇന്ത്യക്കു ആശ്രയിക്കാവുന്ന മറ്റൊരു താരമില്ല. കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യ ടെസ്റ്റില്‍ ചരിത്രവിജയം കൊയ്തപ്പോള്‍ പുജാരയായിരുന്നു ഹീറോ. പരമ്പരയില്‍ ഏറ്റവുമധികം റണ്‍സെടുത്ത അദ്ദേഹം മാന്‍ ഓഫ് ദി സീരീസ് പുരസ്‌കാരവും നേടിയിരുന്നു.

സമീപകാലത്തെ തുടര്‍ച്ചയായ മികച്ച പ്രകടനങ്ങള്‍ പുജാരയ്ക്കു ഈ സീസണിലെ ഐപിഎല്ലിലും അവസരം നല്‍കുമെന്ന് കരുതപ്പെട്ടെങ്കിലും അതുണ്ടായില്ല. ലേലത്തില്‍ താരത്തെ വാങ്ങാന്‍ ഒരു ഫ്രാഞ്ചൈസിയും രംഗത്തു വരാത്തതിനെ തുടര്‍ന്നാണിത്. പുജാര തീര്‍ച്ചയായും ഐപിഎല്ലില്‍ വേണമായിരുന്നുവെന്നു ഇന്ത്യയുടെ മുന്‍ സ്പിന്‍ ഇതിഹാസവും ക്യാപ്റ്റനുമായ അനില്‍ കുംബ്ലെ പറഞ്ഞു.

പുജാരയും ഇഷാന്തും അര്‍ഹിക്കുന്നു

പുജാരയും ഇഷാന്തും അര്‍ഹിക്കുന്നു

പുജാരയെപ്പോലെ തന്നെ ടെസ്റ്റിലെ മാത്രം കേമെന്ന് വിശേഷിപ്പിക്കപ്പെടുന്ന മറ്റൊരു താരമാണ് പേസര്‍ ഇഷാന്ത് ശര്‍മ. പുജാരയോടൊപ്പം ഇഷാന്തും ഐപിഎല്ലില്‍ കളിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നു കുംബ്ലെ വ്യക്തമാക്കി.
ഈ സീസണില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനു വേണ്ടി ഇഷാന്ത് ഐപിഎല്ലില്‍ കളിക്കുന്നുണ്ട്. ഡല്‍ഹിയുടെ കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും പ്ലെയിങ് ഇലവനിലുണ്ടായിരുന്ന അദ്ദേഹം മോശമല്ലാത്ത പ്രകടനവും നടത്തിയിരുന്നു.

ഇഷാന്തിന് ഭാഗ്യമുണ്ട്

ഇഷാന്തിന് ഭാഗ്യമുണ്ട്

ഇഷാന്തിന് ഇത്തവണ ഐപിഎല്ലില്‍ അവസരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് കുംബ്ലെ വ്യക്തമാക്കി. ഇത്തവണ ടീമിലിടം ലഭിച്ച ഇഷാന്തിന് ഭാഗ്യമുണ്ട്. ഇഷാന്ത് കഴിവിനൊപ്പം ആത്മവിശ്വാസവുമുള്ള താരമാണ്. ടെസ്റ്റില്‍ ഇന്ത്യക്കായി മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ പേസര്‍ ഐപിഎല്ലിലും സ്ഥാനം അര്‍ഹിച്ചിരുന്നു. പുജാരയെപ്പോലുള്ള ചില മികച്ച താരങ്ങള്‍ക്കു ഐപിഎല്ലില്‍ ഇടം ലഭിക്കാത്തത് നിര്‍ഭാഗ്യകരമാണെന്നും കുംബ്ലെ ചൂണ്ടിക്കാട്ടി.

2014നുശേഷം കളിച്ചിട്ടില്ല

2014നുശേഷം കളിച്ചിട്ടില്ല

2014നുശേഷം പുജാര ഐപിഎല്ലില്‍ കളിച്ചിട്ടില്ല. 2010 മുതല്‍ 14 വരെ താരം ഐപിഎല്ലിന്റെ ഭാഗമായിരുന്നു. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, കിങ്‌സ് ഇലവന്‍ പഞ്ചാബ്, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എന്നീ ടീമുകളുടെ ഭാഗമായിരുന്നു പുജാര. എന്നാല്‍ ഐപിഎല്ലില്‍ ശ്രദ്ധേയമായ പ്രകടനങ്ങളൊന്നും നടത്താന്‍ അദ്ദേഹത്തിനു സാധിച്ചില്ല.
ഈ സീസണിലെ ലേലത്തില്‍ പുജാരയുടെ അടിസ്ഥാനവില 50 ലക്ഷം രൂപയായിരുന്നു. എന്നാല്‍ എട്ടു ഫ്രാഞ്ചൈസികളും താരത്തിനായി താല്‍പ്പര്യം പ്രകടിപ്പിച്ചില്ല.

ടി20യില്‍ സെഞ്ച്വറി

ടി20യില്‍ സെഞ്ച്വറി

ഐപിഎല്‍ ലേലത്തില്‍ താന്‍ തഴയപ്പെട്ടതിനു പിന്നാലെ തകര്‍പ്പന്‍ സെഞ്ച്വറിയുമായി പുജാര ഫ്രാഞ്ചൈസികളെ ഞെട്ടിച്ചിരുന്നു. സയ്ദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റില്‍ സൗരാഷ്്ട്രയ്ക്കു വേണ്ടിയാണ് പുജാര മിന്നല്‍ സെഞ്ച്വറി നേടിയത്.
താരത്തിന്റെ കരിയറിലെ കന്നി ടി20 സെഞ്ച്വറി കൂടിയായിരുന്നു ഇത്. ടെസ്റ്റില്‍ മാത്രമല്ല കുട്ടി ക്രിക്കറ്റിലും തനിക്കു തിളങ്ങാനാവുമെന്ന് ഈ പ്രകടനത്തിലൂടെ പുജാര തെളിയിക്കുകയും ചെയ്തു.

Story first published: Thursday, March 28, 2019, 11:55 [IST]
Other articles published on Mar 28, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+