വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പുജാരയ്ക്കു വീണ്ടും സെഞ്ച്വറി! സൂര്യക്കു പകരം ടീമിലെടുക്കണം, ത്രില്ലടിച്ച് ഫാന്‍സ്

സസെക്‌സിനു വേണ്ടിയായിരുന്നു സെഞ്ച്വറി

ഇന്ത്യന്‍ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റും മധ്യനിര ബാറ്ററുമായ ചേതേശ്വര്‍ പുജാര ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റില്‍ ബാറ്റ് കൊണ്ട് അദ്ഭുതം ആവര്‍ത്തിക്കുകയാണ്. സസെക്‌സിനു വേണ്ടി വീണ്ടുമൊരു സെഞ്ച്വറി കൂടി അദ്ദേഹം തന്റെ പേരില്‍ കുറിച്ചിരിക്കുകയാണ്. ടീമിനായി പുജാരയുടെ എട്ടാമത്തെ സെഞ്ച്വറിയാണിത്. റോയല്‍ ലണ്ടന്‍ കപ്പ് ഏകദിന ടൂര്‍ണമെന്റിലാണ് പുജാര ഒരു സെഞ്ച്വറി കൂടി നേടിയത്. ഈ ടൂര്‍ണമെന്റില്‍ താരത്തിന്റെ മൂന്നാമത്തെ സെഞ്ച്വറിയാണിത്.

ഇനി മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയെ ആര് നയിക്കും?, റിഷഭ് വേണ്ട!, അവന്‍ ബെസ്റ്റ്-സാബ കരീംഇനി മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയെ ആര് നയിക്കും?, റിഷഭ് വേണ്ട!, അവന്‍ ബെസ്റ്റ്-സാബ കരീം

1

മിഡില്‍സെക്‌സുമായുള്ള കളിയിലാണ് വെറും 75 ബോളില്‍ പുജാര സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. മല്‍സരത്തില്‍90 ബോളില്‍ 132 റണ്‍സ് അദ്ദേഹം അടിച്ചെടുക്കുകയും ചെയ്തു. 20 ബൗണ്ടറികളും രണ്ടു സിക്‌സറുകളും ഇന്നിങ്‌സിലുണ്ടായിരുന്നു. നാലാം വിക്കറ്റില്‍ ടോം അല്‍സോപ്പിനൊപ്പം (189) 240 റണ്‍സിന്റെ തകര്‍പ്പന്‍ കൂട്ടുകെട്ടില്‍ പുജാര പങ്കാളിയാവുകയും ചെയ്തിരുന്നു. ഒരിക്കല്‍ക്കൂടി താരം ബാറ്റിങില്‍ കസറിയതോടെ സോഷ്യല്‍ മീഡിയയില്‍ ആരാധകരും പ്രതികരണങ്ങളുമായി രംഗത്തു വന്നിരിക്കുകയാണ്. പുജാരയെ എത്രയും വേഗം ഇന്ത്യയുടെ വൈറ്റ് ബോള്‍ ടീമിലേക്കു പരിഗണിക്കണമെന്നാണ് പലരും ആവശ്യപ്പെട്ടിരിക്കുന്നത്.

2

ഏഷ്യാ കപ്പില്‍ സൂര്യകുമാര്‍ യാദവിനു പകരം ചേതേശ്വര്‍ പുജാരയെ ഇന്ത്യന്‍ ടീമിലുള്‍പ്പെടുത്തിയാല്‍ ഞങ്ങള്‍ക്കു അതു പ്രശ്‌നമല്ലെന്നായിരുന്നു ഒരു യൂസര്‍ ട്വീറ്റ് ചെയ്തത്.
ദിനേശ് കാര്‍ത്തിക് ഇന്ത്യയുടെ ടി20 ടീമിലേക്കു തിരിച്ചുവരവ് നടത്തിയതു പോലെ ചേതേശ്വര്‍ പുജാര ഏകദിന ടീമിലേക്കു മടങ്ങിയെത്തുമെന്നായിരുന്നു ഒരു പ്രതികരണം.

3

ഇതു നമ്മുടെ ചേതേശ്വര്‍ പുജാരയല്ലെന്നായിരുന്നു ഒരു യൂസര്‍ സ്‌കോര്‍ ബോര്‍ഡിന്റെ സ്‌ക്രീന്‍ ഷോട്ടിനോടൊപ്പം ട്വീറ്റ് ചെയ്തത്.
അന്താരാഷ്ട്ര ക്രിക്കറ്റിലേക്കും കൂടി കുറച്ചു റണ്‍സ് ബാക്കി വയ്ക്കൂ ചേതേശ്വര്‍ പുജാരയെന്നു ഒരു യൂസര്‍ ആവശ്യപ്പെട്ടു.

ഹിറ്റ്മാന്റെ ഫേവറിറ്റുകള്‍- ഇഷ്ടഭക്ഷണം, സിനിമ, ഫുട്‌ബോളര്‍; എല്ലാമറിയാം

4

വീണ്ടും അതു സംഭവിച്ചിരിക്കുകയാണ്. പരമ്പരയില്‍ ചേതേശ്വര്‍ പുജാര തന്റെ നാലാമത്തെ സെഞ്ച്വറിയും നേടി. ഇതു ശരിക്കും ബാറ്റിങ് വിരുന്ന് തന്നെയാണ്. 75 ബോളില്‍ നേടിയ സെഞ്ച്വറി സുപ്രീം ക്ലാസാണെന്നും ഒരു യൂസര്‍ കുറിച്ചു.

5

ചേതേശ്വര്‍ പുജാര തന്റെ 109ാമത്തെ ഇന്നിങ്‌സില്‍ ലിസ്റ്റ് എ ക്രിക്കറ്റില്‍ 5000 റണ്‍സിലെത്തിയിരിക്കുകയാണ്. ഈ ഫോര്‍മാറ്റില്‍ അദ്ദേഹത്തിന്റെ ബാറ്റിങ് ശരാശരി 57.76 ആണ്. ലിസ്റ്റ് എയില്‍ ചുരുങ്ങിയത് 5000 റണ്‍സെങ്കിലും നേടിയവരില്‍ ഓള്‍ടൈം ലിസ്റ്റില്‍ ഏറ്റവുമുയര്‍ന്ന രണ്ടാമത്തെ ശരാശരിയാണിത്. ഓസ്‌ട്രേലിയയുടെ മുന്‍ സൂപ്പര്‍ താരം മൈക്കല്‍ ബെവന്‍ (57.86) മാത്രമേ മുന്നിലുള്ളൂവെന്ന് ഒരു യൂസര്‍ ചൂണ്ടിക്കാട്ടി.

IND vs ZIM: സഞ്ജുവിന്റെ 'ആറാട്ട്', സിക്‌സര്‍ വേട്ടയില്‍ ഒരാള്‍ പോലും അടുത്തില്ല!

6

2014ലായിരുന്നു ചേതേശ്വര്‍ പുജാര ഇന്ത്യക്കു വേണ്ടി അവസാനമായി ഏകദിന ക്രിക്കറ്റില്‍ കളിച്ചത്. ഇപ്പോള്‍ ഇംഗ്ലണ്ടില്‍ പുരോഗമിക്കുന്ന റോയല്‍ ലണ്ടന്‍ കപ്പിലെ റണ്‍വേട്ടക്കാരില്‍ അദ്ദേഹം രണ്ടാംസ്ഥാനത്തുണ്ട്. എട്ടു മല്‍സരങ്ങളില്‍ നിന്നും 102.33 ശരാശരിയില്‍ പുജാര വാരിക്കൂട്ടിയത് 614 റണ്‍സാണ്. മൂന്നു സെഞ്ച്വറികളും രണ്ടു ഫിഫ്റ്റികളും ഇതിലുള്‍പ്പെടും.
സസെക്‌സ് ടീമിന്റെ ക്യാപ്റ്റന്‍ കൂടിയാണ് പുജാര. നായകന്റെ ഇന്നിങ്‌സുകളുമായി ടീമിനെ മുന്നില്‍ നിന്നും നയിക്കുകയാണ് അദ്ദേഹം. ഏഴു മല്‍സരങ്ങളില്‍ അഞ്ചെണ്ണത്തില്‍ ജയിച്ച സസെക്‌സ് ഇപ്പോള്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതുണ്ട്.

7

നേരത്തേ കൗണ്ടി ചാംപ്യന്‍ഷിപ്പിന്റെ രണ്ടാം ഡിവിഷനിലും സസെക്‌സിനു വേണ്ടി ചേതേശ്വര്‍ പുജാര റണ്‍മഴ പെയ്യിച്ചിരുന്നു. 109.4 ശരാശരിയില്‍ 1094 റണ്‍സാണ് അദ്ദേഹം സ്‌കോര്‍ ചെയ്തത്. മൂന്നു ഡബിള്‍ സെഞ്ച്വറികളും രണ്ടു സെഞ്ച്വറികളും ഇതിലുള്‍പ്പെടുന്നു.
എഡ്ബാസ്റ്റണില്‍ ഇംഗ്ലണ്ടുമായി നടന്ന അഞ്ചാം ടെസ്റ്റിലായിരുന്നു പുജാര അവസാനമായി ഇന്ത്യക്കു വേണ്ടി കളിച്ചത്. 13, 66 എന്നിങ്ങനെയായിരുന്നു സ്‌കോറുകള്‍. പക്ഷെ ടെസ്റ്റില്‍ ഇന്ത്യ പരാജയപ്പെടുകയായിരുന്നു.

Story first published: Wednesday, August 24, 2022, 8:47 [IST]
Other articles published on Aug 24, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X