Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കൗണ്ടിയില്‍ കളിച്ചിട്ടും പൂജാര ഇംഗ്ലണ്ടിനെതിരെ പുറത്തിരിക്കുന്നു; കാരണം ഇതാണ്

ലണ്ടന്‍: ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റിലെ മുഖ്യ ബാറ്റ്‌സ്മാന്മാരില്‍ ഒരാളായ ചേതേശ്വര്‍ പൂജാര ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ പുറത്ത്. ഇന്ത്യ ഇംഗ്ലണ്ടിലെത്തുന്നതിന് മുന്‍പ് തന്നെ യോര്‍ക്ക്ഷയറിനുവേണ്ടി കൗണ്ടിയില്‍ കളിച്ച് പരിചയ സമ്പന്നത നേടിയ പൂജാര ടീമിന് പുറത്തായതിന് പിന്നിലെ പ്രധാന കാരണം ഫോമില്ലായ്മയാണ്.

സാങ്കേതികത്തികവുള്ള പൂജാരെയെ സമീപകാലത്തെ ഇന്ത്യയുടെ മികച്ച ബാറ്റ്‌സ്മാന്മാരില്‍ ഒരാളായിട്ടാണ് വിലയിരുത്തപ്പെടുന്നത്. 2016ലും 2017ലും മിന്നുന്ന ഫോമില്‍ കളിച്ച താരം, ഇന്ത്യ അടുത്തകാലത്ത് നേടിയിട്ടുള്ള തുടര്‍ ടെസ്റ്റ് വിജയങ്ങളില്‍ പ്രധാന പങ്കുവഹിച്ചു. 2016ല്‍ 11 ടെസ്റ്റില്‍ നിന്നും 836 റണ്‍സാണ് പൂജാര നേടിയത്. 2017ല്‍ 11 ടെസ്റ്റുകളില്‍ നിന്നായി 1140 റണ്‍സും നേടി താരം അമ്പരപ്പിച്ചു.

cheteshwar

അതേസമയം, 2018ല്‍ താരത്തിന്റെ പ്രകടനം പിറകോട്ടായി. മാത്രമല്ല, സ്‌കോര്‍ ചെയ്യുന്ന കളികളെല്ലാം സ്വന്തം നാട്ടിലായിരുന്നു എന്നതും പൂജാരയുടെ ബാറ്റിങ് മികവിനെ ചോദ്യം ചെയ്യുന്നതായിരുന്നു. സൗത്ത് ആഫ്രിക്കയിലെ മൂന്നു ടെസ്റ്റും അഫ്ഗാനെതിരായ ഒരു ടെസ്റ്റും ഉള്‍പ്പെടെ നാല് ടെസ്റ്റുകളാണ് ഈ വര്‍ഷം കളിച്ചത്. സ്‌കോര്‍ ചെയ്തതാവട്ടെ 135 റണ്‍സും. ആകെ നേടിയ അര്‍ധ സെഞ്ച്വറി ദുര്‍ബലരായ അഫ്ഗാനെതിരെയും.

മൂന്നാം നമ്പര്‍ ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ പൂജാരയില്‍നിന്നും ഇന്ത്യ ഏറെ പ്രതീക്ഷിക്കുന്നുണ്ട്. വന്‍മതില്‍ രാഹുല്‍ ദ്രാവിഡിന്റെ വിടവ് നികത്താന്‍ പൂജാരയ്്ക്ക് കഴിയേണ്ടതാണ്. എന്നാല്‍, 2014ല്‍ ഇന്ത്യ ഇംഗ്ലണ്ടില്‍ പര്യടനം നടത്തിയപ്പോള്‍ പൂജാരെ ആകെ നേടിയത് 222 റണ്‍സ് മാത്രമാണ്. കൗണ്ടിയിലും എസ്സക്‌സിനെതിരായ സന്നാഹമത്സരത്തിലും മോശം ഫോം തുടര്‍ന്നതോടെ അനിവാര്യമായ പുറത്തിരുത്തല്‍ സംഭവിച്ചു. പൂജാരയ്ക്ക് പകരമെത്തിയ കെ എല്‍ രാഹുല്‍ ടെസ്റ്റില്‍ കഴിവു തെളിയിച്ച കളിക്കാരനാണ്. ഇന്ത്യന്‍ ടീമില്‍ സ്ഥാനം ഉറപ്പിക്കാന്‍ രാഹുലിന് കിട്ടിയ അവസരം കൂടിയാണ് ആദ്യ ടെസ്റ്റ്.

Story first published: Wednesday, August 1, 2018, 17:34 [IST]
Other articles published on Aug 1, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+