വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ 50 സെഞ്ച്വറി പൂര്‍ത്തിയാക്കി ചേതേശ്വര്‍ പുജാര

രാജ്‌കോട്ട്: ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 50 സെഞ്ച്വറി പൂര്‍ത്തിയാക്കി ഇന്ത്യന്‍ താരം ചേതേശ്വര്‍ പുജാര. സൗരാഷ്ട്ര താരമായ പുജാര കര്‍ണാടകയ്‌ക്കെതിരെയാണ് തന്റെ ചരിത്ര നേട്ടം പൂര്‍ത്തിയാക്കിയത്. ഒന്നാം ദിനം കളി പിരിയുമ്പോള്‍ പുറത്താവാതെ പുജാര (162) ക്രീസിലുണ്ട്. 238 പന്തുകള്‍ നേരിട്ട് 17 ഫോറും ഒരു സിക്‌സും താരം നേടിക്കഴിഞ്ഞു. രണ്ട് വിക്കറ്റിന് 296 റണ്‍സെന്ന മികച്ച നിലയിലാണ് സൗരാഷ്ട്ര.

ന്യൂസീലന്‍ഡ് പരമ്പര വരാനിരിക്കെ ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നതാണ് പുജാരയുടെ പ്രകടനം. 158 പന്തുകള്‍ നേരിട്ടാണ് പുജാര സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. നിലവില്‍ കളിക്കുന്ന താരങ്ങളില്‍ 50 ഫസ്റ്റ്ക്ലാസ് സെഞ്ച്വറിയുള്ള നാലാമത്തെ താരമാണ് പുജാര. അലെസ്റ്റര്‍ കുക്ക്, ഹാഷിം അംല, വസിം ജാഫര്‍ എന്നിവരാണ് ഈ നേട്ടം സ്വന്തമാക്കിയ മറ്റ് താരങ്ങള്‍. ഈ റെക്കോഡിലെ പ്രായം കുറഞ്ഞ താരം പുജാരയാണ്.

cheteshwarpujara

രഞ്ജി ട്രോഫി; ആദ്യദിനം പഞ്ചാബിനെതിരെ കേരളം പുറത്ത്രഞ്ജി ട്രോഫി; ആദ്യദിനം പഞ്ചാബിനെതിരെ കേരളം പുറത്ത്

ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ 50 സെഞ്ച്വറി നേടുന്ന ഒമ്പതാം ഇന്ത്യന്‍ താരമാണ് പുജാര. ഏറ്റവും കൂടുതല്‍ ഫസ്റ്റ് ക്ലാസ് സെഞ്ച്വറി നേടിയ ഇന്ത്യന്‍ താരങ്ങളുടെ റെക്കോഡ് സച്ചിന്‍ ടെണ്ടുല്‍ക്കറും സുനില്‍ ഗവാസ്‌ക്കറും ചേര്‍ന്ന് പങ്കിടുകയാണ്.ഇരുവരും 81 സെഞ്ച്വറി വീതം നേടി. രാഹുല്‍ ദ്രാവിഡ് (68), വിജയ് ഹസാര (60), വസിം ജാഫര്‍ (57), ദിലീപ് വെങ്‌സര്‍ക്കാന്‍ (55), വിവിഎസ് ലക്ഷ്മണ്‍ (55), മുഹമ്മദ് അസ്്ഹറുദ്ദീന്‍ (54) എന്നിവരാണ് മറ്റുള്ളവര്‍.

Story first published: Sunday, January 12, 2020, 8:55 [IST]
Other articles published on Jan 12, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X