For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പൂജാരയെ പുറത്താക്കുമോ; പ്രതികരണവുമായി കോച്ച് രവി ശാസ്ത്രി

By Desk

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റില്‍ നിലനില്‍ക്കാന്‍ കഴിവും പ്രകടനവും മാത്രം പോര. ബിസിസിഐയുമായി അടുത്ത ബന്ധവും രാഷ്ട്രീയ സ്വാധിനവുമെല്ലാം ആവശ്യമാണെന്ന കാര്യം പരസ്യമായ രഹസ്യമാണ്. മികവുറ്റ താരങ്ങള്‍ പലരും ഇന്ത്യന്‍ ടീമില്‍ മിന്നിമായുമ്പോള്‍ കഴിവു കുറഞ്ഞവര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്നതും പതിവാണ്.

ടീമില്‍ നിലനില്‍ക്കുമ്പോള്‍ കളിക്കാരന് കോടികളുടെ സമ്പാദ്യമുണ്ടാക്കാം. കളിയില്‍ നിന്നുള്ളതിനേക്കാള്‍ എത്രയോ ഇരട്ടിയാണ് പരസ്യത്തില്‍ നിന്നുള്ള വരുമാനം. അതുകൊണ്ടുതന്നെ ടീമില്‍ നിന്നും പുറത്താകാന്‍ ആരും ആഗ്രഹിക്കില്ലെന്നതാണ് സത്യം. ബിസിസിഐ ഇന്ത്യന്‍ താരങ്ങള്‍ക്കുള്ള പ്രതിഫലം ഇരട്ടിയാക്കിയതോടെ ടീമില്‍ ഉള്‍പ്പെടാന്‍ മത്സരം വര്‍ധിക്കുമെന്നുറപ്പാണ്.

pujara

ഇന്ത്യന്‍ ടെസ്റ്റ് ടീമിലെ നെടുംതൂണായ ചേതേശ്വര്‍ പൂജാരയെ ഗ്രേഡ് എ കോണ്‍ട്രാക്ടില്‍ നിന്നും ഒഴിവാക്കാന്‍ ശ്രമിക്കുന്നതായാണ് പുതിയ റിപ്പോര്‍ട്ട്. ഒരു കോടിയില്‍ നിന്നും രണ്ടുകോടിയായി ഇവരുടെ പ്രതിഫലം ഉയര്‍ത്തിയതിന് പിന്നാലെയാണ് നീക്കം. പൂജാരയ്ക്ക് പകരം മറ്റൊരു താരത്തെ ഉള്‍പ്പെടുത്താനാണ് നീക്കം.

ഏകദിന, ടി20 ടീമില്‍ ഉള്‍പ്പെടാത്തതാണ് പ്രധാന കാരണം പറയുന്നത്. എന്നാല്‍, പൂജാരയെ ഒഴിവാക്കരുതെന്ന് കോച്ച് രവിശാസ്ത്രി വ്യക്തമാക്കി. പൂജാര ടെസ്റ്റ് ടീമിലെ പ്രധാന കളിക്കാരനാണ്. ഇത്തരമൊരു താരത്തെ ഗ്രേഡ് എ യില്‍ നിന്നും തരം താഴ്ത്തരുതെന്നും രവിശാസ്ത്രി വ്യക്തമാക്കി. ക്യാപ്റ്റന്‍ വിരാട് കോലി, എംഎസ് ധോണി, മുരളി വിജയ്, അജിങ്ക്യ രഹാനെ, ആര്‍ അശ്വിന്‍ തുടങ്ങിയവരാണ് ഗ്രേഡ് എയിലെ താരങ്ങള്‍.

Story first published: Saturday, December 2, 2017, 10:24 [IST]
Other articles published on Dec 2, 2017
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+