Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പുതുചരിത്രം കുറിച്ച് പുജാര... റെക്കോര്‍ഡുകള്‍ തിരുത്തി, ദ്രാവിഡിനെ പിന്തള്ളി!! വീരുവിനെയും

ടെസ്റ്റിലെ താരമായി പൂജാര | Oneindia Malayalam

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ നാലാം ടെസ്റ്റില്‍ ഇന്ത്യയെ പിടിമുറുക്കാന്‍ സഹായിച്ചവരില്‍ മുന്നില്‍ ചേതേശ്വര്‍ പുജാര തന്നെയാണ്. 193 റണ്‍സുമായി ഇന്ത്യയുടെ ടോപ്‌സ്‌കോററായ പുജാരയ്ക്കു ഏഴു റണ്‍സ് മാത്രം അകലെയാണ് അര്‍ഹിച്ച ഡബിള്‍ സെഞ്ച്വറി നഷ്ടമായത്. ഈ പരമ്പരയിലെ മൂന്നാമത്തെ സെഞ്ച്വറിയാണ് അദ്ദേഹം സിഡ്‌നിയില്‍ നേടിയത്.

ഒന്നാമിന്നിങ്‌സിലെ മാസ്മരിക ഇന്നിങ്‌സോടെ പല റെക്കോര്‍ഡുകളും പുജാരയ്ക്കു മുന്നില്‍ വഴി മാറിയിരുന്നു. അവ എന്തൊക്കെയാണെന്നു നോക്കാം.

 സെവാഗിനെ മറികടന്നു

സെവാഗിനെ മറികടന്നു

ഈ ടെസ്റ്റ് പരമ്പരയിലെ മാത്രമല്ല ഓസ്‌ട്രേലിയയില്‍ തന്റെ മൂന്നാമത്തെ ടെസ്റ്റ് സെഞ്ച്വറിയാണ് പുജാര സിഡ്‌നിയില്‍ നേടിയത്. ഇതോടെ ഓസ്‌ട്രേലിയയില്‍ ഏറ്റവുമധികം ടെസ്റ്റ് സെഞ്ച്വറികള്‍ നേടിയ ഇന്ത്യന്‍ താരങ്ങളുടെ നിരയില്‍ അഞ്ചാമതെത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞു. മുന്‍ വെടിക്കെട്ട് താരം വീരേന്ദര്‍ സെവാഗ്, മൊഹീന്ദര്‍ അമര്‍നാഥ്, വിജയ് ഹസാരെ എന്നിവരെയാണ് സെവാഗ് പിന്തള്ളിയത്.

 150 കടക്കുന്നത് ഏഴാം തവണ

150 കടക്കുന്നത് ഏഴാം തവണ

ടെസ്റ്റ് കരിയറില്‍ ഇതു ഏഴാം തവണയാണ് പുജാര 150നു മുകളില്‍ നേടിയത്. ഇതോടെ ആറു തവണ ഈ നേട്ടം കൈവരിച്ച മുന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍, വിവിഎസ് ലക്ഷ്മണ്‍, ദിലീപ് വെങ്‌സാര്‍ക്കര്‍ എന്നിവരെ പുജാര മറികടക്കുകയും ചെയ്തു.

 18ാം സെഞ്ച്വറി

18ാം സെഞ്ച്വറി

ടെസ്റ്റില്‍ തന്റെ 18ാമത്തെ സെഞ്ച്വറിയാണ് പുജാര സിഡ്‌നിയില്‍ പൂര്‍ത്തിയാക്കിയത്. ഇതോടെ 17 ടെസ്റ്റ് സെഞ്ച്വറികളെന്ന മുന്‍ ഇതിഹാസ താരം വിവിഎസ് ലക്ഷ്മണ്‍, ദിലീപ് വെങ്‌സാര്‍ക്കര്‍ എന്നിവരുടെ റെക്കോര്‍ഡാണ് ഇതോടെ വഴിമാറിയത്.
548 മിനിറ്റുകളാണ് പുജാര ഇന്ത്യക്കായി സിഡ്‌നിയില്‍ ബാറ്റ് ചെയ്തത്. ഇതോടെ ഏറ്റവുമധികം സമയം ക്രീസില്‍ നിന്ന ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ നിരയില്‍ അദ്ദേഹം മൂന്നാംസ്ഥാനത്തേക്കുയര്‍ന്നു.

ദ്രാവിഡിനെ പിന്തള്ളി

ദ്രാവിഡിനെ പിന്തള്ളി

സിഡ്‌നിയില്‍ മറ്റൊരു റെക്കോര്‍ഡ് കൂടി പുജാര തന്റെ പേരിലാക്കി. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഏറ്റവുമധികം പന്തുകള്‍ നേരിട്ട ഇന്ത്യന്‍ താരമായി പുജാര മാറി. 1258 പന്തുകളാണ് പുജാര ഓസീസിനെതിരേ നേരിട്ടത്.
ഇതിഹാസ താരം രാഹുല്‍ ദ്രാവിഡിന്റെ റെക്കോര്‍ഡാണ് പുജാര തകര്‍ത്തത്. 2003-04 ലെ ഓസീസ് പര്യടനത്തിലെ ടെസ്റ്റ് പരമ്പരയില്‍ ദ്രാവിഡ് സ്ഥാപിച്ച 1203 പന്തുകളെന്ന റെക്കോര്‍ഡ് വഴിമാറുകയായിരുന്നു.

Story first published: Friday, January 4, 2019, 13:20 [IST]
Other articles published on Jan 4, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+