കൗണ്ടിയില്‍ മൂര്‍ച്ചകൂട്ടി, ഓസ്‌ട്രേലിയയില്‍ വന്‍മതിലായി പൂജാര; ഏറ്റവും മികച്ച ടീമിനൊപ്പമെന്ന് താരം

സിഡ്‌നി: ഓസ്‌ട്രേലിയയില്‍ ഇന്ത്യ ചരിത്രത്തിലാദ്യമായി ടെസ്റ്റ് പരമ്പരയുമായി മടങ്ങുമ്പോള്‍ നന്ദി പറയേണ്ടുന്ന പ്രധാന കളിക്കാരന്‍ ചേതേശ്വര്‍ പൂജാരയാണ്. ഇരു ടീമുകളെയും വേര്‍തിരിക്കുന്നത് പൂജാരയുടെ സാന്നിധ്യമാണെന്ന് പല മുന്‍ കളിക്കാരും അഭിപ്രായപ്പെട്ടുകഴിഞ്ഞു. പരമ്പരയില്‍ ടോപ് സ്‌കോററായി മാറിയ താരം മാന്‍ ഓഫ് ദി സീരീസുമായാണ് ഇന്ത്യയിലേക്ക് മടങ്ങുന്നത്.
വിദേശ പിച്ചുകളില്‍ തിളങ്ങാന്‍ കഴിയുന്നില്ലെന്ന ചീത്തപ്പേര് ഒരിക്കല്‍ പൂജാരയ്ക്കുണ്ടായിരുന്നു. എന്നാല്‍, ഇംഗ്ലീഷ് കൗണ്ടിയില്‍ കളിച്ചത് താരത്തിന്റെ പ്രകടനത്തില്‍ കാര്യമായ മാറ്റമുണ്ടാക്കിയിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ മോശം പ്രകടനം നടത്തിയ പൂജാരയെ ടീമില്‍നിന്നും പുറത്താക്കണമെന്നുവരെ ആരാധകര്‍ പറഞ്ഞിരുന്നു. എന്നാല്‍, വിമര്‍ശനങ്ങളെ ഒട്ടും ശ്രദ്ധിക്കാതെ ബാറ്റേന്തിയ പൂജാരയെ അര്‍ഹിച്ച നേട്ടങ്ങളാണ് തേടിയെത്തിയത്.

ഓസ്‌ട്രേലിയയില്‍ വിരാട് കോലിയായിരിക്കും ശ്രദ്ധാകേന്ദ്രമെന്നാണ് കരുതപ്പെട്ടിരുന്നെങ്കിലും കോലിയുടെ നിഴലില്‍നിന്നും മാറി പൂജാര തന്റേതായ ഇടം കണ്ടെത്തി. നാലു മത്സരങ്ങളില്‍നിന്നായി 521 റണ്‍സാണ് സൗരാഷ്ട്ര താരം സ്വന്തമാക്കിയത്. മൂന്നു സെഞ്ച്വറികളും ഒരു അര്‍ദ്ധ സെഞ്ച്വറികളും ഉള്‍പ്പെടെ 74 റണ്‍സിന്റെ ശരാശരിയും ഓസീസ് പര്യടനത്തില്‍ പൂജാരയ്ക്കുണ്ട്.
താന്‍ കളിച്ചിട്ടുള്ളതില്‍ ഏറ്റവും മികച്ച ഇന്ത്യന്‍ ടീമാണിതെന്ന് പൂജാര പരമ്പര വിജയത്തിനുശേഷം പ്രതികരിച്ചു. പരമ്പരയ്ക്കുവേണ്ടി കഠിനാധ്വാം ചെയ്തതിന്റെ ഫലമാണിത്. എല്ലാ താരങ്ങളും ഒത്തൊരുമയോടെയാണ് കളിച്ചതെന്നും അര്‍ഹിച്ച വിജയമാണിതെന്നും താരം പറഞ്ഞു. അഡ്‌ലെയ്ഡിലെ ആദ്യ സെഞ്ച്വറിയാണ് വിലപ്പെട്ടത്. ആദ്യ മത്സരം ജയിച്ചതോടെ പരമ്പരവിജയം കൈയ്യകലത്തിലായി. സൗത്ത് ആഫ്രിക്ക, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ വ്യത്യസ്ത സാഹചര്യം തന്റെ ബാറ്റിങ്ങിന്റെ സാങ്കേതികത ഉയര്‍ത്താന്‍ സഹായമായിട്ടുണ്ടെന്നും പൂജാര പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications